Story Dated: Sunday, December 21, 2014 02:21
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസിക്കുടിയില്‍ ഒടുവില്‍ വൈദ്യുതി വെളിച്ചമെത്തി. ഏറെ കാത്തിരിപ്പിനുശേഷം ഇന്നലെ ഉച്ചയോടെ മുപ്പത്തിയാറ് വഴിവിളക്കുകള്‍ തെളിഞ്ഞതോടെയാണ് കാടകം പ്രകാശപൂരിതമായത്. ടി.യു. കുരുവിള എം.എല്‍.എ. ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജെസി സാജു, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. അബ്ദുള്ളകുഞ്ഞ്, പഞ്ചായത്ത് അംഗം സി.ജെ.എല്‍ദോസ്, കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കടുത്തു. പന്തപ്രയില്‍ 1.13 കിലോമീറ്റര്‍ ദൂരത്തില്‍ 46 പോസ്റ്റുകളിലായാണ് വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വീടുകളുടെ വൈദ്യുതീകരണം പൂര്‍ത്തിയാകുന്ന മുറക്ക് വൈദ്യുതി കണക്ഷന് നല്‍കും. വാരിയത്തുനിന്നും ഇവിടെയെത്തി അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജീവിച്ചിരുന്ന ആദിവാസികള്‍ക്ക് എറണാകുളം ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം പ്രഖ്യാപിച്ച വികസനപദ്ധതികളിലൊന്നാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത്.
from kerala news edited
via
IFTTT
Related Posts:
ദേശീയ പാത 17 ല്‍ ഒരു ദിവസം നാല് അപകടങ്ങള്‍ വീതം Story Dated: Monday, January 12, 2015 04:19വരാപ്പുഴ: ദേശീയപാത 17ല്‍ പറവൂര്‍- ഇടപ്പള്ളി റോഡില്‍ ഒരുദിവസം കുറഞ്ഞത് നാല് അപകടങ്ങള്‍ വീതം ഉണ്ടാകുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സി.എസ്.എസ് ഒരു വര്‍ഷം മുന്‍… Read More
മൂവാറ്റുപുഴയില്‍ വീണ്ടും മോഷണം; മൂന്നു കടകള്‍ കവര്‍ന്നു Story Dated: Saturday, January 10, 2015 06:28മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തില്‍ വീണ്ടും മോഷണം. മൂന്നു കടകള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. വെള്ളൂര്‍ക്കുന്നം സൂര്യാ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു വ്യാപാര സ… Read More
കഞ്ചാവ് വില്പന മൂന്നുപേര്‍ പിടിയില്‍ Story Dated: Saturday, January 10, 2015 06:28കൊച്ചി: ചെറുപൊതികളിലാക്കിയ കഞ്ചാവ് വില്‍ക്കുന്നതിനിടെ മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. ഇടപ്പള്ളി സ്വദേശി സുനിത്ത്, അബ്ദുള്‍ സലാം (സദ്ദാം), രാജന് (തോട്ടിരാജന… Read More
ആദിവാസികളുടെ തെരഞ്ഞെടുപ്പു ബഹിഷ്കരണ ബാനറുകള്‍ നശിപ്പിച്ചു Story Dated: Saturday, January 10, 2015 06:28നേര്യമംഗലം: അഞ്ചാംമൈല്‍ ആദിവാസികുടികളുടെ കവാടത്തിലും പരിസരങ്ങളിലും സ്ഥാപിച്ച ബാനറുകളും ഫ്ളക്സ് ബോര്‍ഡുകളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. 130-ഓളം ആദിവാസി കുടുംബങ… Read More
പുഴയ്ക്കരുകില്‍ മരിച്ച നിലയില്‍ കാണ്ടെത്തി Story Dated: Friday, March 6, 2015 03:05കോതമംഗലം: കുട്ടമ്പുഴ പൂയംകൂട്ടി തൊണ്ടുങ്കല്‍ വര്‍ഗീസിന്റെ മകന് ബേസില്‍(24) പുഴയ്ക്കരുകില്‍ മരിച്ച നിലയില്‍ കാണ്ടെത്തി. മാതാവ് : മിനി. സഹോദരന് : എല്‍ദോസ്. മൃതദേഹം നഗരത്തില… Read More