Story Dated: Sunday, December 21, 2014 10:15
തിരുവനന്തപുരം: പടക്കവ്യവസായത്തെ ദ്രോഹിക്കുന്നതിനെതിരേ തകര്‍പ്പന്‍ വെടിക്കെട്ട് നടത്തി പ്രതിഷേധിക്കാനൊരുങ്ങുന്നു. കേരള ഫയര്‍ വര്‍ക്‌സ് ലൈസന്‍സീസ് ആന്‍ഡ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായിട്ടാണ് വെടിക്കെട്ട്. പടക്ക വ്യവസായത്തെയും തൊഴിലിനെയും ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കാണുന്നതിനെതിരേയാണ് പ്രതിഷേധം.
കൊല്ലം ആശ്രാമം മൈതാനത്ത് ഫയര്‍ എക്‌സ്പോ 2014, വെല്‍ക്കം 2015 എന്ന പേരില്‍ 31നു രാത്രി ഏഴു മുതല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തിലെ തലമുതിര്‍ന്ന വെടിക്കെട്ട് ആശാന്മാര്‍ പങ്കെടുക്കുമെന്നാണ് അസോസിയേഷന്‍ പറയുന്നത്. ഒരു ലക്ഷത്തോളം കാണികളെ പ്രതീക്ഷിക്കുന്ന പരിപാടിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണു മുഖ്യാതിഥി.
വെടിക്കെട്ട് അപകടത്തിന് ഇരയാകുന്നവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാത്തതു ബോധപൂര്‍വമാണെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. അപകടമില്ലാത്ത തൊഴില്‍ മേഖല ഏതെങ്കിലുമുണ്ടോയെന്നും അവര്‍ ചോദിച്ചു. വെടിക്കെട്ട് ഒരു കലയാണെന്നും ആ കല ലോകത്തിനു മാതൃകയാക്കി കൊടുത്തത് കേരളമാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ചൈന പോലുള്ള രാഷ്‌ട്രങ്ങളുടെ സാമ്പത്തിക അടിത്തറയായ ഈ വ്യവസായത്തിന്റെ ശവപ്പറമ്പായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
from kerala news edited
via IFTTT