121

Powered By Blogger

Sunday, 10 May 2020

ലോക്ക്ഡൗണിനുശേഷം ജോലിക്കെത്താത്തവര്‍ക്കെതിരെ അച്ചടക്കനടപടി; ശമ്പളവും കുറയ്ക്കും

ന്യഡൽഹി: ലോക്ക്ഡൗണിനുശേഷം ജോലിക്ക് ഹാജരാകാർത്തവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ ഫാക്ടറികൾ. ഇവരുടെ ശമ്പളത്തിലും കുറവുവരുത്തും. ലോക്ക് ഡൗൺ നീക്കിയാൽ നിശ്ചിത സമയത്തിനകം ജോലിക്ക് ഹാജരാകാത്തവർക്കെതിരെയാണ് നടപടി സ്വീകരിക്കുക. ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാകും നടപടി സ്വീകരിക്കുക. ഇതുസംബന്ധിച്ച് ഈ സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ടവർ സൂചന നൽകി. മെയ് 17നുശേഷം ലോക്ക്ഡൗൺ നീട്ടിയില്ലെങ്കിലാണ് ഇത് ബാധകമാകുകയെന്ന് ഗുജറാത്തിലെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. പത്തുജീവനക്കാരിലധികംപേർ ജോലി ചെയ്യുന്ന ഫാക്ടറികൾക്കാണിത് ബാധകം. ജോലിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെതുടർന്ന് നിരവധി കുടിയേറ്റതൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചുപോയത്. നാട്ടിലേയ്ക്ക് തിരിച്ചുപോയവരെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. തൊഴിലാളികൾ തിരിച്ചെത്തിയില്ലെങ്കിൽ പ്രവർത്തനം തുടങ്ങാനാകാത്ത സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/2SWYEbM
via IFTTT

ഗോള്‍ഡ് ബോണ്ടിന് ഇപ്പോള്‍ അപേക്ഷിക്കാം: ഏപ്രിലില്‍ നിക്ഷേപിച്ചത്‌ 822 കോടി

രണ്ടാംഘട്ടത്തിൽ പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടിന് തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം. മെയ് 15ആണ് അവസാന തിയതി. ഒരുഗ്രാമിന് തുല്യമായ ബോണ്ടിന് 4,590 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് 50 രൂപ കിഴിവുനൽകും. മെയ് 19നായിരിക്കും ബോണ്ട് പുറത്തിറക്കുക. സ്വർണത്തിൽ താൽപര്യംവർധിച്ചതോടെ ആദ്യഘട്ടത്തിൽ 17.73 ലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്. ഇതിന്റെ മൊത്തംമൂല്യം 833 കോടി രൂപവരും. സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്. Second tranche of sovereign gold bond opens today

from money rss https://bit.ly/2Z3ovCP
via IFTTT

600 ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ് ബാധയെന്ന് റിപ്പോര്‍ട്ട്

സാൻഫ്രാൻസിസ്കോ: 600ഓളം ആമസോൺ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. ഇതിൽ ആറുപേർ മരിച്ചതായും സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇൻഡ്യാനയിലെ വെയർഹൗസിൽ ജോലിചെയ്യുന്ന ജന ജുമ്പ് ഒരു ടെലിവിഷൻ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസിലെമ്പാടുമുള്ള കോവിഡ് ബാധിതർക്കിടയിൽനിന്നാണ് ഇത്രയും പേർക്ക് രോഗംബാധിച്ചതെന്ന് കണ്ടെത്തിയതെന്ന് അവർ പറയുന്നു. യുഎസിലെതന്നെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാവാണ് ആമസോൺ. കോവിഡ് വ്യാപനത്തിനിടയിൽ 1.75 ലക്ഷംപേരെയാണ് കമ്പനി ജോലിക്കെടുത്തത്. At least 600 Amazon employees hit by corona virus

from money rss https://bit.ly/2YRUTrV
via IFTTT

സെന്‍സെക്‌സില്‍ 406 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞയാഴ്ചയിലെ തളർച്ചയിൽനിന്ന് കരകയറി ഓഹരി സൂചികകൾ. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 406 പോയന്റ് നേട്ടത്തിൽ 32049ലും നിഫ്റ്റി 113 പോയന്റ് ഉയർന്ന് 9365ലുമെത്തി. ബിഎസ്ഇയിലെ 653 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 137 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 40 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, സീ എന്റർടെയ്ൻമെന്റ്, ഐടിസി, ഗെയിൽ, വേദാന്ത, മാരുതി സുസുകി, റിലയൻസ്, യുപിഎൽ, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, ലോഹം, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ സ്മോൾക്യാപ്, മിഡ് ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്.

from money rss https://bit.ly/3bkGcjD
via IFTTT

ജിയോയിൽ വീണ്ടും വിദേശ നിക്ഷേപമെത്തും

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം-ടെക്നോളജി കമ്പനിയായ റിലയൻസ് ജിയോയിൽ നിക്ഷേപിക്കാൻ കൂടുതൽ വിദേശ കമ്പനികൾ രംഗത്തെന്ന് റിപ്പോർട്ട്. അമേരിക്കയിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജനറൽ അറ്റലാന്റിക്കും സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമാണ് പുതുതായി നിക്ഷേപത്തിനൊരുങ്ങുന്നത്. 85-95 കോടി ഡോളർ (6,500-7,250 കോടി രൂപ) നിക്ഷേപിക്കുന്നതിന്റെ ചർച്ചകളാണ് ജനറൽ അറ്റലാന്റിക് നടത്തുന്നത്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുക വെളിപ്പെടുത്തിയിട്ടില്ല. ഈ മാസംതന്നെ ഇടപാട് പൂർത്തിയാവുമെന്നാണ് വിവരം. അടുത്തിടെ ഫെയ്സ്ബുക്ക് ജിയോയുടെ 9.99 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. ഇതുൾപ്പെടെ മൂന്ന് നിക്ഷേപകരിൽ നിന്നായി മൂന്നാഴ്ചയ്ക്കിടെ 60,596.37 കോടി രൂപ ഇതിനോടകം സമാഹരിച്ചു.

from money rss https://bit.ly/2LnHGPj
via IFTTT

ലോക്ഡൗൺ ഇഫക്ട്: വൈദ്യുതി ബില്ലിൽ കനത്ത വർധന

കൊച്ചി: അടച്ചിടലിൽ ആളുകൾ വീട്ടിൽതന്നെ കഴിഞ്ഞതിനാൽ വൈദ്യുതിനിരക്കിൽ കുത്തനെ വർധന. ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. 30 ശതമാനംവരെ വർധന വന്നവരുണ്ട്. രണ്ടു കാരണമാണ് പ്രധാനമായുള്ളത്. എല്ലാവരും വീട്ടിലുണ്ടായിരുന്നതിനാൽ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം കൂടി. അടച്ചിടൽ കാലത്ത് കൃത്യമായി മീറ്റർ റീഡിങ് നടക്കാഞ്ഞതിനാൽ വൈദ്യുതോപയോഗം ഉയർന്ന സ്ലാബിലേക്കു കയറിയതാണ് മറ്റൊരു കാരണം. ഇത്തരം പരാതികൾ പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കിയിട്ടുണ്ട്. ഇടയ്ക്ക് മീറ്റർ റീഡിങ് നടക്കാത്തതിനാൽ തൊട്ടുമുമ്പുള്ള മൂന്നുമാസത്തെ ഉപയോഗത്തിന്റെ ശരാശരിയാണ് കണക്കാക്കിയത്. സാധാരണയായി 30 ദിവസം, 60 ദിവസം എന്നിങ്ങനെയാണ് റീഡിങ് എടുക്കുന്നത്. അടച്ചിടൽ കാരണം ഏതാനും ദിവസംകൂടി കഴിഞ്ഞാണ് ഇത് എടുത്തത്. അപ്പോഴേക്കും ഉപയോഗം നിശ്ചിത യൂണിറ്റ് കഴിഞ്ഞ് ഉയർന്ന സ്ലാബിലേക്കു കയറുകയും നിരക്ക് വർധിക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഒരാൾ 30 ദിവസം 240 യൂണിറ്റ് ഉപയോഗിക്കുന്നു എന്നിരിക്കട്ടെ. 250 യൂണിറ്റ് വരെ ഓരോ സ്ലാബിനും ഓരോ നിരക്കാണ്. ആദ്യ 50 യൂണിറ്റിന് 3.15 രൂപ വീതം. അടുത്ത അമ്പത് യൂണിറ്റിന് 3.70 രൂപ. 4,80, 6.40, 7.60 രൂപ എന്നിങ്ങനെയാണ് അടുത്ത ഓരോ 50 യൂണിറ്റുകൾക്കുമുള്ള തുക. 250 യൂണിറ്റ് കഴിഞ്ഞാൽ മുഴുവൻ യൂണിറ്റിനും ഒരേ നിരക്ക് ബാധകമാകും. 300 യൂണിറ്റ് വരെ 5.80 രൂപ വീതം. അതായത്, ഉപഭോഗം 260 യൂണിറ്റാണെങ്കിൽ ഓരോ യൂണിറ്റിനും ഈ തുക നൽകണം. തുടർന്നുള്ള ഓരോ 50 യൂണിറ്റുകൾ കഴിയുംതോറും 6.60, 6.90, 7.10, 7.90 രൂപ എന്നിങ്ങനെ നിരക്ക് വർധിക്കും. ഇത്തവണ 35 ദിവസം കഴിഞ്ഞാണ് മേൽപ്പറഞ്ഞയാളുടെ റീഡിങ് എടുത്തതെങ്കിൽ 250 യൂണിറ്റിന് മുകളിൽപോകുകയും നിരക്ക് മാറുകയും ചെയ്യും. ഇങ്ങനെയുള്ള പരാതികൾ ധാരാളം വരുന്നുണ്ടെന്നും ഇത് 30 ദിവസം, 60 ദിവസം (ഇപ്പോൾ ബില്ലടയ്ക്കുന്ന രീതിയനുസരിച്ച്) എന്നിങ്ങനെയാക്കി വരവുവെച്ച് നൽകുമെന്നും കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. സ്വയം കണ്ടുപിടിക്കാം വൈദ്യുതി ബിൽ സ്വയം കണ്ടുപിടിക്കാം. 30 ദിവസത്തെ ഉപയോഗമെടുത്ത് മേൽപ്പറഞ്ഞ പട്ടികയനുസരിച്ച് ഗുണിച്ചുനോക്കിയാൽ മതി. ഇതിനൊപ്പം 10 ശതമാനം ഡ്യൂട്ടിയും ഫിക്സഡ് ചാർജും കൂട്ടിയാൽ സ്വന്തം വൈദ്യുതിനിരക്ക് കണക്കാക്കാം. 250 യൂണിറ്റിൽ താഴെ ഓരോ സ്ലാബിന്റെയും തുക പ്രത്യേകമായി കണക്കാക്കിവേണം ആകെത്തുക കണ്ടെത്താൻ. 250 യൂണിറ്റിന് മുകളിലുള്ളവരാണെങ്കിൽ നിശ്ചിതതുക കൊണ്ട് ഗുണിച്ചാൽ മതി.

from money rss https://bit.ly/3dyxEqH
via IFTTT

വീണ വായിച്ച് മഞ്ജു വാര്യര്‍; സിനിമയിലല്ല , ലോക്ക് ഡൗണ്‍ ജീവിതത്തില്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജുവാര്യര്‍. അഭിനേത്രി മാത്രമായല്ല, നര്‍ത്തകിയായികൂടി മലയാളികളുടെ മനസില്‍ ഇടം നേടാന്‍ മഞ്ജുവാര്യര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ മറ്റൊരു കഴിവ് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മഞ്ജു വാര്യര്‍ വീണവായിക്കുന്ന വീഡിയോ ഫേസ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് തന്റെ പഴയ കഴിവുകളെല്ലാം പൊടിതട്ടിയെടുക്കുകയാണ് താരം.

'പഠിക്കുന്നിടത്തോളം നിങ്ങള്‍ പരാജിതരാകില്ല' എന്ന ക്യാപ്ഷനോടെയാണ് മഞ്ജു വീഡിയോ പങ്കിട്ടത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് മികച്ച അഭിപ്രായവുമായെത്തുന്നത്. മഞ്ജുവാര്യര്‍ മള്‍ട്ടി ടാലന്റഡ് ആണെന്നും, ഇന്‍സ്പിരേഷന്‍ ആണെന്നുമെല്ലാം കമന്റുകള്‍ വരുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോയും മഞ്ജുവാര്യര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

മോഹന്‍ ലാലിനൊപ്പമുള്ള മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, മമ്മുട്ടിക്കൊപ്പമുള്ള പ്രീസ്റ്റ്, ജാക്ക് ആന്‍ ജില്‍, ചതുര്‍മുഖം, പടവെട്ട് എന്നിങ്ങനെ 2020 ല്‍ മികച്ച സിനിമകളാണ് മഞ്ജുവാര്യരുടെയായിട്ടു തിയേറ്ററുകളില്‍ എത്താനുള്ളത്.   



* This article was originally published here