ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സെക്യൂരിറ്റീസ് ആൻഡ് ക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) പരാജയപ്പെട്ടതായി കർണാടക ഹൈക്കോടതി. ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് നിക്ഷേപകർ നൽകിയ ഒരുകൂട്ടം ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഫ്രാങ്ക്ളിൻ ട്രസ്റ്റീസ് ഏപ്രിൽ 23ന് പാസാക്കിയ പ്രമേയത്തിന്റെ പകർപ്പ് സെബിയുടെ കൈവശമില്ലായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഏപ്രിൽ 14ന് അയച്ച ഇ-മെയിലിന് സെബിയുടെ ഭാഗത്തുനിന്ന് പ്രതികരണവുമുണ്ടായില്ല. ഫണ്ടുകളുടെ പ്രവർത്തനം നിർത്തുന്നിന് ട്രസ്റ്റിമാർ അയച്ച കത്തിന് മറുപടി നൽകിയില്ല. റെഗുലേറ്ററായ സെബിയുടെ അനുമതിതേടിക്കൊണ്ടുള്ളതായിരുന്നു കത്തെന്നും കോടതി കണ്ടെത്തി. ഉത്തരവിലെ പ്രധാനകാര്യങ്ങൾ: ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്താൻ നിക്ഷേപകരുടെ അനുമതിയില്ലാതെ ഫണ്ടുകമ്പനിയക്ക് കഴിയില്ല. ബോർഡ് പ്രമേയത്തിന്റെ കോപ്പി നിക്ഷേപകർക്ക് നൽകണമെന്ന് സെബിയുടെ 39-41 മ്യൂച്വൽ ഫണ്ട് റെഗുലേഷനുകൾ വ്യക്തമാക്കുന്നുണ്ട്. ഇതുപാലിച്ചില്ല. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച് ആറ് ആഴ്ചയ്ക്കുള്ളിൽ സെബി നടപടിയെടുക്കണം. അതേസമയം, ഫോറൻസിക് റിപ്പോർട്ടിന്റെ കോപ്പി നിക്ഷേപകർക്ക് നൽകണ്ടതില്ല. കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ ഫ്രാങ്ക്ളിന് ആറ് ആഴ്ചത്തെ സമയം അനുവദിച്ചു. ഉത്തരവ് വിലയിരുത്തുകയാണെന്നും ആവശ്യമെങ്കിൽ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ഫ്രാങ്ക്ളിൻ ടെംപിൾടൺ ഇന്ത്യ പ്രസിഡന്റ് സഞ്ജയ് സാപ്രെ പ്രതികരിച്ചു.
from money rss https://bit.ly/2TppEAl
via IFTTT
from money rss https://bit.ly/2TppEAl
via IFTTT