121

Powered By Blogger

Tuesday 28 January 2020

സെന്‍സെക്‌സില്‍ 274 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടുദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്ത ഒാഹരി വിപണിയിൽ ബുധനാഴ്ച വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെൻസെക്സ് 274 പോയന്റ് ഉയർന്ന് 41241ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തിൽ 12136ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 954 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. 277 ഓഹരികൾ നഷ്ടത്തിലും. 40 ഓഹരികൾക്ക് മാറ്റവുമില്ല. ടാറ്റ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ, ഗ്രാസിം, വേദാന്ത, റിലയൻസ്, ഇൻഫോസിസ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, ടിസിഎസ്, ഐഷർമോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ ഉയർത്തെഴുന്നേല്പാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ സാമ്പത്തിക തളർച്ചയിൽനിന്ന് കരകയറ്റാനുള്ള നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി. Nifty above 12,100, Sensex up 274 pts

from money rss http://bit.ly/2RYY77D
via IFTTT

എയർ ഇന്ത്യയെ സ്വന്തമാക്കാൻ വിസ്താര വന്നേക്കും

മുംബൈ:പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ വിസ്താര എയർലൈൻസ് ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ട്. 100 ശതമാനം ഓഹരികൾക്കുള്ള വാഗ്ദാനം മൂല്യവത്താണെന്ന രീതിയിലാണ് വിസ്താരയിൽനിന്നുള്ള അനൗദ്യോഗികപ്രതികരണം. ടാറ്റ സൺസിന് 51 ശതമാനം പങ്കാളിത്തമുള്ള വിമാനക്കമ്പനിയാണ് വിസ്താര. ടാറ്റയ്ക്ക് എയർ ഇന്ത്യയോട് മറ്റൊരു ആകർഷണം കൂടിയുണ്ട്. ജെ.ആർ.ഡി. ടാറ്റ തുടങ്ങിയ 'ടാറ്റാ എയർലൈൻസ്' ആണ് പിന്നീട് സർക്കാർ ഏറ്റെടുത്ത് 'എയർ ഇന്ത്യ' ആക്കി മാറ്റിയത്. ആ കമ്പനി തിരികെ ടാറ്റ കുടുംബത്തിലേക്കെത്തുമോയെന്നാണ് കാത്തിരിക്കുന്നത്. വിസ്താര മാത്രമല്ല, ഏഴുകമ്പനികൾ എയർ ഇന്ത്യയ്ക്കായി താത്പര്യമറിയിച്ചിട്ടുണ്ടെന്നാണ് ഏതാനും ആഴ്ചമുമ്പ് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി വെളിപ്പെടുത്തിയത്. 100 ശതമാനം ഓഹരികളും നിയന്ത്രണവും ലഭിക്കുമെന്നത് വിദേശ കമ്പനികൾക്കടക്കം താത്പര്യമുണ്ടാക്കുന്നതാണ്. മാർച്ച് 17-നാണ് താത്പര്യപത്രം സമർപ്പിക്കേണ്ട അവസാനതീയതി. ഇതിനകം കൂടുതൽതുക ആരു സമർപ്പിക്കുമെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. എയർ ഇന്ത്യ വിൽക്കുന്നതുസംബന്ധിച്ച രേഖകൾ ലഭിച്ചതായും ഒട്ടേറെ കാര്യങ്ങൾ പരിശോധിക്കാനുണ്ടെന്നും ടാറ്റ അധികൃതർ സൂചിപ്പിച്ചു. അതേസമയം, ടാറ്റ സൺസ് ഔദ്യോഗികമായി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിസ്താര രംഗത്തെത്തിയാൽ മറ്റേതെങ്കിലും നിക്ഷേപകരുമായോ വിമാനക്കമ്പനികളുമായോ ചേർന്നായിരിക്കും സമീപിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എയർ ഇന്ത്യയെപ്പോലെ വൻ കമ്പനിയെ ഒറ്റയ്ക്ക് ഏറ്റെടുക്കുക ദുഷ്കരമായിരിക്കുമെന്നതിനാലാണിത്. എയർ ഇന്ത്യയെ ഏറ്റെടുത്താൽ 'വിസ്താര'യ്ക്ക് ഇന്ത്യൻ വ്യോമയാനരംഗത്ത് മേൽക്കൈ നൽകും. 100 കോടി ഡോളർ മൂലധനത്തോടെ(ഏകദേശം 7100 കോടി രൂപ) 2013-ൽ തുടങ്ങിയ വിമാനക്കമ്പനിയാണ് എയർ വിസ്താര. ടാറ്റ സൺസിന് 51 ശതമാനവും സിങ്കപ്പൂർ എയർലൈൻസിന് 49 ശതമാനവും ഓഹരിപങ്കാളിത്തമാണ് കമ്പനിയിലുള്ളത്. 2015-ൽ ആദ്യ സർവീസ് തുടങ്ങിയ വിസ്താരയ്ക്കിപ്പോൾ 6.1 ശതമാനം വിപണിവിഹിതമുണ്ട്. എയർ ഏഷ്യ ഇന്ത്യയിലും ടാറ്റയ്ക്ക് പങ്കാളിത്തമുണ്ട്. എയർ ഇന്ത്യ മികച്ച ആഗോള ബ്രാൻഡാണെന്നും വിദേശകമ്പനികൾ അതിനെ സ്വന്തമാക്കാൻ രംഗത്തെത്തുമെന്നുമാണ് വ്യോമയാനരംഗത്തെ ഏജൻസികൾ സൂചിപ്പിക്കുന്നത്. എയർ ഇന്ത്യയുടെ കടബാധ്യത പുനഃസംഘടിപ്പിച്ചതോടെ അക്കാര്യത്തിൽ കൂടുതൽ ആകർഷകമായിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു. Vistara may come to acquire Air India

from money rss http://bit.ly/36AWTF4
via IFTTT

രാകേഷ് ജുൻജുൻവാലയുടെ പേരിൽ ‘സെബി’ അന്വേഷണം

മുംബൈ:ആപ്ടെക് ലിമിറ്റഡുമായി ബന്ധപ്പെട്ട് ഇൻസൈഡർ ട്രേഡിങ് ആരോപണത്തിന്റെപേരിൽ ഓഹരിനിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെയും കുടുംബത്തിന്റെയും പേരിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ അന്വേഷണം. രാകേഷ് ജുൻജുൻവാലയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ് കമ്പനി. മാനേജ്മെന്റ് തലത്തിലുള്ളവരോ അവരുമായി അടുപ്പമുള്ളവരോ ലിസ്റ്റഡ് കമ്പനികളുടെ സാമ്പത്തികവിവരങ്ങൾ മുൻകൂട്ടി അറിഞ്ഞ് ഓഹരി ഇടപാടുകൾ നടത്തി നേട്ടമുണ്ടാക്കുന്നതാണ് ഇൻസൈഡർ ട്രേഡിങ് എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇത്തരം ഇടപാടുകളിലൂടെ കമ്പനിയധികൃതർ നേട്ടമുണ്ടാക്കുന്നത് നിയമവിരുദ്ധമാണ്. 2005-ൽ ചെന്നൈ സ്വദേശി കൽപാത്തി സുരേഷിൽനിന്നാണ് ജുൻജുൻവാല ആപ്ടെക് ലിമിറ്റഡിനെ ഏറ്റെടുക്കുന്നത്. തുടക്കത്തിൽ പത്തുശതമാനം ഓഹരികളാണ് വാങ്ങിയതെങ്കിലും പിന്നീട് പലപ്പോഴായി അദ്ദേഹവും കുടുംബാംഗങ്ങളുംചേർന്ന് കമ്പനിയുടെ 49 ശതമാനം ഓഹരികൾ വാങ്ങിക്കൂട്ടി. ഇതോടെ ആപ്ടെക്കിന്റെ നിയന്ത്രണം ജുൻജുൻവാലയ്ക്കായി. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ഏക കമ്പനിയും ഇതുതന്നെ. ജുൻജുൻവാലയ്ക്കുപുറമേ ഭാര്യ രേഖ, സഹോദരൻ രാജേഷ് കുമാർ, സഹോദരി സുധ ഗുപ്ത, ഭാര്യാമാതാവ് സുശീലാദേവി ഗുപ്ത, ആപ്ടെക് ഡയറക്ടർ ഉത്പൽ സേത്തിന്റെ സഹോദരി ഉഷ്മ സേത്ത് സുലെ എന്നിവരോട് ചോദ്യംചെയ്യലിന് ഹാജരാകാൻ സെബി ആവശ്യപ്പെട്ടിരുന്നു. ജുൻജുൻവാല കഴിഞ്ഞദിവസം 'സെബി'ക്കുമുമ്പാകെ ഹാജരായിരുന്നു. രണ്ടുമണിക്കൂറോളം അദ്ദേഹത്തെ ചോദ്യംചെയ്തതായാണ് വിവരം. കമ്പനികളുടെ ഓഹരികൾ തിരഞ്ഞെടുത്ത് വാങ്ങാനുള്ള കഴിവുകൊണ്ടാണ് ഓഹരിവിപണിയിൽ രാകേഷ് ജുൻജുൻവാല ശ്രദ്ധേയനായത്. വിലകൂടാൻ സാധ്യതയുള്ള കമ്പനികളുടെ ഓഹരികളിൽ അദ്ദേഹം വൻതോതിൽ നിക്ഷേപിക്കുകയാണ് പതിവ്. രാജ്യത്തെ ധനികരായ വ്യക്തിഗതനിക്ഷേപകരിൽ ഒരാളാണ് രാകേഷ് ജുൻജുൻവാല. ബ്ലൂംബെർഗിന്റെ കണക്കുപ്രകാരം വിവിധ കമ്പനികളിലായി ഏകദേശം 11,140 കോടി രൂപയുടെ ഓഹരികൾ അദ്ദേഹത്തിന്റെ കൈവശമുണ്ടെന്ന് കണക്കാക്കുന്നു. 2005-ൽ ഓഹരിയൊന്നിന് 56 രൂപപ്രകാരമാണ് ആപ്ടെക് ഓഹരികൾ ജുൻജുൻവാല വാങ്ങുന്നത്. തിങ്കളാഴ്ചത്തെ വിലയനുസരിച്ച് കമ്പനിയുടെ വിപണിമൂല്യം 690 കോടി രൂപയാണ്. 2018-ലും ഇൻസൈഡർ ട്രേഡിങ് സംശയത്തിൽ ജുൻജുൻവാലയെ 'സെബി' ചോദ്യംചെയ്തിരുന്നു. ഇപ്പോൾ എച്ച്.സി.എൽ. ടെക്നോളജീസിന്റെ ഭാഗമായ ജിയോമെട്രിക് കമ്പനിയുടെ ഓഹരി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു നടപടി. സെബിയിൽ പിഴയായി 2.48 ലക്ഷം രൂപ അടച്ച് ഈ കേസ് പിന്നീട് ഒത്തുതീർപ്പാക്കി. Rakesh Jhunjhunwala under Sebi lens for 'insider trading'

from money rss http://bit.ly/36y1lVa
via IFTTT

സെന്‍സെക്‌സ് 41,000ന് താഴെ: ക്ലോസ് ചെയ്തത് 188 പോയന്റ് നഷ്ടത്തില്‍

മുംബൈ: വ്യാപാര ആഴ്ചയിൽ തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 188.26 പോയന്റ് നഷ്ടത്തിൽ 40966.86ലും നിഫ്റ്റി 63.20 പോയന്റ് താഴ്ന്ന് 12055.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 985 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1511 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. ബിപിസിഎൽ, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, സൺ ഫാർമ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ലോഹ വിഭാഗം ഓഹരികൾ രണ്ടുശതമാനത്തോളം താഴ്ന്നു. അടിസ്ഥാന സൗകര്യവികസനം, വാഹനം, ബാങ്ക്, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികളും നഷ്ടത്തിലായിരുന്നു. കൊറോണ വൈറസും വരാനിരിക്കുന്ന കേന്ദ്ര ബജറ്റും ഡിസംബർ പാദത്തിലെ കമ്പനി ഫലങ്ങളുമാണ് വിപണിയെ ബാധിച്ചത്. Sensex ends below 41,000: slips 188 pts

from money rss http://bit.ly/36xPCFV
via IFTTT

സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കണം: ടിഎസ് കല്യാണരാമന്‍

പുതിയ കേന്ദ്ര ബജറ്റിൽ സ്വർണത്തിൻറെ ഇറക്കുമതി ചുങ്കം നിലവിലുള്ള12ശതമാനത്തിൽനിന്ന് കുറവ് വരുത്തുകയോ ആളുകളുടെ ക്രയശേഷി വർദ്ധിക്കുന്ന രീതിയിൽ വ്യക്തിഗത ആദായ നികുതിയിൽ കുറവ് വരുത്തുകയോ ചെയ്താൽ ജെംസ്,ജൂവലറി വ്യവസായ രംഗത്തുള്ള വളർച്ച കൂടുതൽ ത്വരിതപ്പെടുത്താനാവുമെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കേന്ദ്രസർക്കാരിൻറെ ഡിജിറ്റൽ ഇന്ത്യ ഉദ്യമം കറൻസി രഹിത സമ്പദ് രംഗത്തിന് വഴിതെളിച്ചു. ഇതോടൊപ്പം ക്രെഡിറ്റ് കാർഡ്,ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ബാങ്കുകൾ നല്കിയ വിവിധ ആനുകൂല്യങ്ങൾ കൂടിയായപ്പോൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആഭരണ മേഖലയ്ക്ക് അത് ഏറെ ഗുണകരമായി. കൂടുതൽ സുതാര്യത ഉറപ്പാക്കിയതോടെ ജെംസ്,ജൂവലറി വ്യവസായരംഗത്തിൻറെ വളർച്ചയ്ക്ക് അത് വഴിതെളിച്ചു. ഇതോടൊപ്പം ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധിതമാക്കിക്കൊണ്ടുള്ള ചരിത്രപരമായ തീരുമാനം കൂടിയായപ്പോൾ കൂടുതൽ ഉത്തരവാദിത്വത്തോടെ ബിസിനസ് നടത്താനും ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

from money rss http://bit.ly/2RymE4M
via IFTTT