121

Powered By Blogger

Thursday, 2 April 2015

അരുണാചല്‍ പ്രദേശില്‍ സൈനികര്‍ക്ക്‌ നേരെ തീവ്രവാദി ആക്രമണം: മൂന്ന്‌ പേര്‍ കൊല്ലപ്പെട്ടു









Story Dated: Friday, April 3, 2015 07:53



ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സൈനികര്‍ക്ക്‌ നേരെ തീവ്രവാദി ആക്രമണം. സംഭവത്തില്‍ മൂന്ന്‌ സൈനികര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. കിഴക്കന്‍ ആസാമിലെ ഡിന്‍ജന്‍ സൈനിക ക്യാമ്പിലേക്ക്‌ പോവുകയായിരുന്ന സൈനികരുടെ വാഹന വ്യൂഹത്തിന്‌ നേരെയാണ്‌ ആക്രമണമുണ്ടായത്‌.


നാഗാ തീവ്രവാദികളാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ കരുതുന്നത്‌. അരുണാചല്‍ പ്രദേശിലെ ടോപ്പിക്കു സമീപമുള്ള കൊന്‍സായില്‍ വച്ചാണ്‌ സൈനികര്‍ ആക്രമിക്കപ്പെട്ടത്‌. തീവ്രവാദികള്‍ വഴിയില്‍ പതിയിരുന്ന ശേഷം സൈനികര്‍ക്ക്‌ നേരെ വെടിയുതിര്‍ക്കുകയായിരുന്നു.










from kerala news edited

via IFTTT

ബി ജെ പിയ്‌ക്ക് ഇനിയും അദ്‌ഭുതങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയും: നരേന്ദ്ര മോഡി









Story Dated: Friday, April 3, 2015 07:29



mangalam malayalam online newspaper

ബംഗലൂരു: ബി ജെ പിയ്‌ക്ക് ഇനിയും അദ്‌ഭുതങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി . ബംഗലൂരുവിലെ ബി ജെ പി ഭാരവാഹി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി അംഗസംഖ്യ പത്ത്‌ കോടയിലെത്തിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മോഡി ആഹ്വാനം ചെയ്‌തു.


കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ പ്രചാരണം നല്‍കണം ഇതിന്‌ താന്‍ തന്നെ മുന്നിട്ടിറങ്ങുമെന്നും മോഡി പറഞ്ഞു. പാര്‍ട്ടിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ മുന്നേറ്റം നടത്തിയ കേരളാ സംസ്‌ഥാനഘടകത്തെ യോഗത്തില്‍ അഭിനന്ദിച്ചു. പത്ത്‌ മാസത്തെ ഭരണം മികച്ച നേട്ടമുണ്ടാക്കിയെന്നും യോഗം വിലയിരുത്തി. നിര്‍വാഹക സമിതിയില്‍ അവതരിപ്പിക്കേണ്ട രണ്ട്‌ പ്രമേയങ്ങള്‍ക്ക്‌ യോഗത്തില്‍ രൂപം നല്‍കുകയും ചെയ്‌തു.










from kerala news edited

via IFTTT

കെനിയയില്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണം: 147 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു









Story Dated: Friday, April 3, 2015 07:01



mangalam malayalam online newspaper

നെയ്‌റോബി: കെനിയയിലെ ഗാരിസ കോളേജില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 147 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. 79 പേര്‍ക്ക്‌ പരുക്കേറ്റു. ക്രൈസ്‌തവരായ നിരവധി വിദ്യാര്‍ഥികളെ തീവ്രവാദികള്‍ ബന്ദികളാക്കി. രണ്ടു സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാലു ഭീകരരരെ സേന വധിച്ചു. പുലര്‍ച്ചെ അഞ്ചിന്‌ ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച ഭീകരര്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികള്‍ക്ക്‌ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ സേന ഭീകരരെ കീഴ്‌പ്പെടുത്തിയതായി കെനിയന്‍ സര്‍ക്കാര്‍ അറിയിച്ചു.


അല്‍ ഖായിദ ബന്ധമുള്ള അല്‍ ഷബാബ്‌ സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മുസ്ലിം വിദ്യാര്‍ഥികളെ വിട്ടയച്ചെന്നും ക്രിസ്‌ത്യന്‍ വിദ്യാര്‍ഥികളെ ബന്ദികളാക്കിയെന്നും അല്‍ ഷബാബ്‌ വക്‌താവ്‌ ഷെയ്‌ഖ് അബ്‌ദി അസീസ്‌ അബു മുസാബ്‌ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. 50 വിദ്യാര്‍ഥികള്‍ മോചിപ്പിക്കപ്പെട്ടതായി റെഡ്‌ക്രോസ്‌ അധികൃതര്‍ പറഞ്ഞു.


മുഖംമൂടിയണിഞ്ഞെത്തിയ ഭീകരര്‍ ഗ്രനേഡുകള്‍ എറിഞ്ഞ്‌ ഗേറ്റ്‌ തകര്‍ത്തശേഷം ഉറങ്ങിക്കിടന്ന വിദ്യാഥികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന്‌ സൊമാലിയന്‍ അതിര്‍ത്തിയിലെ ജില്ലകളില്‍ നിരോധനാജ്‌ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.










from kerala news edited

via IFTTT

ഇസ്ലാഹുല്‍ ഉലൂം അറബിക്‌ കോളജ്‌ വാര്‍ഷികത്തിന്‌ ഇന്ന്‌ തുടക്കം











Story Dated: Friday, April 3, 2015 03:27


താനൂര്‍: ഇസ്ലാഹുല്‍ ഉലൂം അറബിക്‌ കോളജിന്റെ 90-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി തൊണ്ണൂറു പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ച്‌ തൊണ്ണൂറു വിദ്യാര്‍ത്ഥികള്‍ വിസ്‌മയം തീര്‍ത്തു. ഇസ്വ്‌ലാഹുല്‍ ഉലൂം വിദ്യാര്‍ത്ഥി കൂട്ടായ്‌മ ഇഹ്‌സാന്‍, സ്‌ഥാപനത്തിന്റെ 90-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പുസ്‌തകം സുതാര്യം വിസ്‌മയം പദ്ധതിയുടെ ഭാഗമായാണ്‌ സ്‌ഥാപനത്തിലെ 90 വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സാഹിത്യ സൃഷ്‌ടികളുള്‍പ്പെടുത്തി പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ച്‌ രചനാ വൈഭവം തീര്‍ത്തത്‌. വിദ്യാര്‍ത്ഥികളുടെ മൗലികമായ രചനകള്‍ മികവുറ്റ രീതിയില്‍ ഇതാദ്യമായാണ്‌ പ്രസിദ്ധീകൃത രൂപത്തില്‍ ഒരു മതകലാലയത്തില്‍ നിന്ന്‌ ഇത്രയധികം പുസ്‌തകങ്ങള്‍ ഒരുമിച്ച്‌ പുറത്തിറങ്ങുന്നത്‌. വിദ്യാര്‍ത്ഥികള്‍ സ്വയം രചിച്ച കഥ, കവിത, ഭാഷാ സാഹിത്യങ്ങള്‍ എന്നിവയാണ്‌ പുസ്‌തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടത്‌. മൂന്നുമാസത്തോളമായി ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന പുസ്‌തകം സുതാര്യം വിസ്‌മയം പദ്ധതിയുടെ ഭാഗമായി സ്‌ഥാപനത്തിലെ സെക്കന്‍ഡറിതലം മുതല്‍ ഡിഗ്രി അവസാന വര്‍ഷം വരെയുള്ള വിദ്യാര്‍ത്ഥികളാണ്‌ ഈ ഉദ്യമത്തില്‍ പങ്കു ചേര്‍ന്നത്‌. ജനറല്‍ സെക്രട്ടറി ഉനൈസ്‌ തെയ്ാലയ, പബ്ലിഷിംഗ്‌ വിംഗ്‌ ചെയര്‍മാന്‍ റാഷിദലി വെള്ളില, അന്‍ഫിര്‍ കണ്ണൂര്‍ എന്നിവരാണ്‌ പദ്ധതിക്ക്‌ നേതൃത്വം നല്‍കിയത്‌. പദ്ധതിയുടെ സമാപന സംഗമത്തില്‍ ഇഹ്‌സാന്‍ ഭാരവാഹികള്‍ക്കൊപ്പം തങ്ങളുടെ കൈപ്പുസ്‌തകങ്ങളുമായി തൊണ്ണൂറ്‌ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു. സമാപന സംഗമത്തില്‍ ഇഹ്‌സാന്‍ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. ഉവൈസ്‌ മങ്കട, ബദ്‌റുദ്ധീന്‍ തച്ചണ്ണ പങ്കെടുത്തു.










from kerala news edited

via IFTTT

നന്നമ്പ്ര സ്‌റ്റേഡിയം നവീകരിക്കാന്‍ 34.9 ലക്ഷം











Story Dated: Friday, April 3, 2015 03:27


mangalam malayalam online newspaper

തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്ത്‌ സേ്‌റ്റഡിയം നബാര്‍ഡ്‌ സഹായത്തോടെ നവീകരിക്കാന്‍ പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിച്ചു. ഏറെക്കാലമായി ഉപയോഗശ്യൂന്യമായി കിടക്കുകയായിരുന്ന സ്‌റ്റേഡിയമാണ്‌ നബാര്‍ഡിന്റെ 34.9 ലക്ഷം രൂപയുടെ സഹായത്തോടെ നവീകരിക്കുന്നതെന്ന്‌ വൈസ്‌പ്രസിഡന്റ്‌ അസീസ്‌ പത്തൂര്‍ അറിയിച്ചു. കൊടിഞ്ഞി കടുവള്ളൂരിലെ ഒരു ഏക്കറിലധികം വരുന്ന സ്‌ഥലമാണ്‌ സേ്‌റ്റഡിയത്തിനുള്ളത്‌. മഴക്കാലമാവുന്നതോടെ വെള്ളം കെട്ടിനില്‍ക്കുന്നത്‌ കാരണം സേ്‌റ്റഡിയം തകര്‍ന്ന നിലയിലാണ്‌. പ്രദേശത്തുകാര്‍ക്ക്‌ കളിക്കുന്നതിനായും പഞ്ചായത്ത്‌തല മത്സരങ്ങള്‍ നടത്തുന്നതിനും സൗകര്യമില്ലാത്ത അവസ്‌ഥയാണ്‌ ഇവിടെ നിലവിലുള്ളത്‌. കായിക പ്രേമികളുടേയും നാട്ടുകാരുടേയും ഏറെക്കാലത്തെ ആവശ്യമാണ്‌ പുതിയ തീരുമാനത്തിലൂടെ നടപ്പിലാവുന്നത്‌.










from kerala news edited

via IFTTT

മംഗളം ഇംപാക്‌ട്; സീബ്രാലൈനില്‍ നിര്‍ത്തിയ ബസിനെതിരെ നടപടി ആവശ്യപ്പെട്ട്‌ റിപ്പോര്‍ട്ട്‌











Story Dated: Friday, April 3, 2015 03:26


mangalam malayalam online newspaper

തിരൂരങ്ങാടി: നിയമംപാലിക്കാതെ സീബ്രാലൈനില്‍ നിര്‍ത്തിയിട്ട ബസിനെതിരെ നടപടി ആവശ്യപ്പെട്ടു എം.വി.ഐയുടെ റിപ്പോര്‍ട്ട്‌. കഴിഞ്ഞ30നു മംഗളം ദിനപത്രം റിപ്പോര്‍ട്ട്‌ചെയ്‌ത വാര്‍ത്തയുടേയും ഫോട്ടോയുടേയും അടിസ്‌ഥാനത്തില്‍ തിരൂരങ്ങാടി എം.വി.ഐ: എം.പി അബ്‌്ദുള്‍ സുബൈര്‍ ജോയിന്റ്‌ ആര്‍.ടി.ഒ സുഭാഷ്‌ബാബുവിനാണു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. 'നിയമങ്ങള്‍ക്കിവിടെ പുല്ലുവില: ചെമ്മാട്‌ ടൗണില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതു സീബ്രാലൈനില്‍' എന്ന തലക്കെട്ടില്‍ മംഗളം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ സീബ്രാലൈനില്‍ നിയമവിരുദ്ധമായി നിര്‍ത്തിയിട്ട ബസിന്റെ ചിത്രവും നല്‍കിയിരുന്നു. മംഗളം റിപ്പോര്‍ട്ട്‌ചെയ്‌ത പത്രകട്ടിംഗ്‌ സഹിതമാണു എം.വി.ഐ ജോയിന്റ്‌ ആര്‍.ടി.ഒക്കു റിപ്പോര്‍ട്ട്‌സമര്‍പ്പിച്ചിട്ടുള്ളത്‌. വാഹനാപകടങ്ങള്‍ ദിനംപ്രതി പെരുകിവരുമ്പോള്‍ നിയമങ്ങള്‍ കാറ്റില്‍പറത്തുന്ന വാഹനഡ്രൈവര്‍മാരെ കുറിച്ചും ഇതുമൂലം ബുദ്ധിമുട്ടിലാകുന്ന യാത്രക്കാരെയും കാല്‍നടയാത്രക്കാരെയും കുറിച്ചാണു മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നത്‌. റോഡില്‍ വാഹന ഗാതഗതവും മറ്റു ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരുന്നിട്ടും വഴിയാത്രക്കാര്‍ക്കു നടന്നുപോകാനുള്ള സീബ്രാലൈനില്‍ തന്നെ വാഹനങ്ങള്‍ നിര്‍ത്തുന്നതിനെതിരെ പ്രദേശത്തെ നാട്ടുകാര്‍ ഏറെ രോഷത്തിലാണ്‌.










from kerala news edited

via IFTTT

പട്ടാമ്പി ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷന്‍ കെട്ടിടം ഉദ്‌ഘാടനം നാളെ











Story Dated: Friday, April 3, 2015 03:30


പട്ടാമ്പി: പട്ടാമ്പി പോലീസ്‌ സ്‌റ്റേഷനോടനുബന്ധിച്ച്‌ നിര്‍മ്മിച്ച ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നാളെ രാവിലെ 10 ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നിര്‍വ്വഹിക്കും. സി.പി. മുഹമ്മദ്‌ എം.എല്‍.എ അധ്യക്ഷനാകും. പട്ടാമ്പി പോലീസ്‌ സ്‌റ്റേഷനോട്‌ ചേര്‍ന്ന്‌ നിര്‍മ്മിച്ച പുതിയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ്‌. 2014 ആഗസ്‌റ്റ് 30 ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല തന്നെയാണ്‌ കെട്ടിടത്തിന്റെ ശിലാസ്‌ഥാപനം നടത്തിയത്‌. കേരള പോലീസ്‌ ഹൗസിങ്ങ്‌ കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷനാണ്‌ ആറു മാസംകൊണ്ട്‌ കെട്ടിടത്തിന്റെ പണി അതിവേഗം പൂര്‍ത്തീകരിച്ചത്‌. എം.ബി. രാജേഷ്‌ എം.പി വിശിഷ്‌ടാതിഥിയാകും എം.എല്‍.എമാരായ വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, കെ.എസ്‌. സലീഖ, മറ്റു രാഷ്‌ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.










from kerala news edited

via IFTTT

മിനിലോറി മരത്തിലിടിച്ചു തകര്‍ന്നു











Story Dated: Friday, April 3, 2015 03:30


mangalam malayalam online newspaper

വണ്ടിത്താവളം: ചെക്‌പോസ്‌റ്റ് വെട്ടിച്ചു കടത്താന്‍ ശ്രമിച്ച കോഴിവണ്ടി മരത്തിലിടിച്ചു തകര്‍ന്നു. വാഹനത്തില്‍ കുടുങ്ങിയ മൂന്നുപേരെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ രക്ഷപ്പെടുത്തിയത്‌. ബുധനാഴ്‌ച രാത്രിയാണ്‌ സംഭവം. ലോറി ഡ്രൈവര്‍ പട്ടഞ്ചേരി കരിപ്പാലി സ്വദേശി സുലൈമാന്‍ മകന്‍ അബുതാഹിര്‍(30), പൊള്ളാച്ചി സ്വദേശികളായ നൗഫല്‍(32), ജാഫറലി(34) എന്നിവര്‍ക്കാണ്‌ ഗുരുതരമായി പരുക്കേറ്റത്‌. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന്‌ മീനാക്ഷിപുരം കന്നിമാരി അന്തര്‍സംസ്‌ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. മീനാക്ഷിപുരം വഴി വന്ന കോഴികയറ്റിയ മിനിലോറി അമിതവേഗതയില്‍ കന്നിമാരിയിലെ വാണിജ്യനികുതി ചെക്‌പോസ്‌റ്റ് വെട്ടിച്ച്‌ കടക്കാന്‍ ശ്രമിക്കവെയാണ്‌ സമീപത്തെ മരത്തിലിടിച്ച്‌ തകര്‍ന്നത്‌. നൗഫലിനെയും ജാഫറലിയെയുമാണ്‌ വാഹനത്തില്‍ നിന്നും ആദ്യംപുറത്തെടുത്തത്‌. ക്യാബിനകത്ത്‌ കുടുങ്ങിയ ഡ്രൈവറെ ചിറ്റൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്‌ രണ്ടുമണിക്കൂറോളം നീണ്ടപരിശ്രമത്തിനൊടുവിലാണ്‌ പുറത്തെടുത്തത്‌.










from kerala news edited

via IFTTT

സുമനസുകളുടെ കാരുണ്യംതേടി വേലായുധനും മകള്‍ അഞ്‌ജിതയും.











Story Dated: Friday, April 3, 2015 03:30


പെരുങ്ങോട്ടുകുറിശി: ഗൃഹനാഥന്റെ വൃക്കരോഗം ഒരു കുടുംബത്തിന്റെ ജീവിത പ്രതീക്ഷകള്‍ക്കു മേല്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്‌ത്തുന്നു. പെരുങ്ങോട്ടുകുറിശി പഞ്ചായത്തിലെ തുവക്കാട്‌ മോഴ്‌ണിപറമ്പില്‍ വേലായുധ(53)ന്റെ വൃക്ക രോഗമാണ്‌ നിര്‍ധന കുടുംബത്തെ തളര്‍ത്തുന്നത്‌. സ്വകാര്യ കമ്പനിയില്‍ വെല്‍ഡിംഗ്‌ ജോലി ചെയ്‌തു വന്നിരുന്ന വേലായുധനു മൂന്നു വര്‍ഷം മുമ്പാണ്‌ വൃക്ക രോഗം ബാധിച്ചതായി കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ചികിത്സയിലായതോടെ തൊഴിലെടുക്കാന്‍ കഴിയാതായി.

വേലായുധന്റെ മൂന്ന്‌ മക്കളില്‍ ഇളയകുട്ടിയായ രഞ്‌ജിത ജന്മനാല്‍ ശാരീരിക വൈകല്യത്തിന്റെ പിടിയിലാണ്‌. ജനിക്കുമ്പോള്‍ തന്നെ കുട്ടിയുടെ കാലുകള്‍ രണ്ടും വളഞ്ഞിരുന്നു. തുടര്‍ച്ചയായ ചികിത്സകള്‍ക്ക്‌ പുറമെ രണ്ടു ശസ്‌ത്രക്രിയകള്‍ കൂടി മകള്‍ക്ക്‌ നടത്തിയെങ്കിലും വളഞ്ഞ കാലുകള്‍ സാധാരണ നിലയിലാവാത്തതിന്റെ മനോദു:ഖത്തില്‍ കഴിയുന്നതിനിടയിലാണ്‌ വേലായുധനെ വിധി വീണ്ടും പരീക്ഷിച്ചത്‌. കാലുകളുടെ വൈകല്യത്തോടൊപ്പം മകള്‍ക്ക്‌ സംസാരിക്കാനും കഴിയില്ല.

മകളുടെ തുടര്‍ച്ചയായ ചികിത്സക്കും മറ്റു രണ്ടു മക്കളുടെ പഠനചിലവുകള്‍ക്കും പുറമെ കുടുംബ ചെലവുകള്‍ക്കുമായി നേരത്തെ തന്നെ വലിയ തുകയാണ്‌ വേലായുധന്‌ കണ്ടത്തേണ്ടിവന്നത്‌. അതിനിടെ സര്‍ക്കാര്‍ ഗ്രാന്റായി പത്തു വര്‍ഷം മുന്‍പ്‌ അനുവദിച്ച വീടുപണിയും എങ്ങുമെത്താതെ കിടക്കുകയാണ്‌. അന്ന്‌ മുപ്പതിനായിരം രൂപയാണ്‌ വീട്‌ നിര്‍മാണത്തിന്‌ ലഭിച്ചത്‌. വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ തറവാട്ടുവീട്ടിലാണ്‌ മറ്റുള്ള അംഗങ്ങള്‍ക്ക്‌ ഒപ്പം വേലായുധനും കുടുംബവും കഴിച്ചുകൂട്ടുന്നത്‌.

തൊഴിലില്ലാത്ത അവസ്‌ഥയില്‍ വേലായുധന്‍ കടം വാങ്ങിയും മറ്റുമാണ്‌ ഇതുവരെയും കാര്യങ്ങള്‍ മുടക്കമില്ലാതെ നടത്തിവന്നത്‌. വേലായുധന്റെ ചികിത്സക്ക്‌ മാത്രം നിലവില്‍ ആഴ്‌ചയില്‍ മരുന്നിനും മറ്റുമായി അറുനൂറു രൂപയിലധികം വേണ്ടിവരുന്നുണ്ട്‌. തൃശൂര്‍ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ്‌ ഇരു വൃക്കകളും തകരാറിലായതായി തെളിഞ്ഞത്‌. വൃക്ക മാറ്റി വയ്‌ക്കണമെന്നാണ്‌ പരിശോധിച്ച ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. ഇതിനു പതിനഞ്ചുലക്ഷത്തോളം രൂപ ചിലവുവരും. കട ബാധ്യതകള്‍ മാത്രം കൂട്ടായുള്ള കുടുംബത്തിനു ഇത്രയും വലിയ തുക കണ്ടെത്തുക പ്രയാസമാണ്‌.

സുമനസുകളുടെ സഹായഹസ്‌തമാണ്‌ ഈ കുടുംബത്തിനു ഇനിയുള്ള ഏക പ്രതീക്ഷ. പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ പെരുങ്ങോട്ടുകുറിശി ശാഖയില്‍ വേലായുധന്റെ മകള്‍ അഞ്‌ജിതയുടെ പേരില്‍ തുടങ്ങിയ അക്കൗണ്ട്‌ നമ്പര്‍:4337001700099261, ഐ.എഫ്‌.എസ്‌.സി കോഡ്‌: പി.യു.എന്‍.ബി 0433700.










from kerala news edited

via IFTTT

പാസില്‍ തിരിമറി നടത്തിയതിന്‌ രണ്ട്‌ മണല്‍ വാഹനങ്ങള്‍ റവന്യുവകുപ്പ്‌ പിടികൂടി











Story Dated: Friday, April 3, 2015 03:30


ആനക്കര: അനധികൃതമായി മണല്‍ കടത്തുന്നതിനായി പാസുകളില്‍ തിരിമറി നടത്തിവരുന്നത്‌ റവന്യുവകുപ്പ്‌ പിടികൂടി. തൃത്താല മേഖലയില്‍ നിന്നാണ്‌ പട്ടാമ്പി ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ കസ്‌റ്റഡിയിലെടുത്തത്‌. തൃത്താലവില്ലേജിലെ കരിമ്പന കടവില്‍ നിന്നും 10 മണിക്ക്‌ ചിറ്റൂരിലെ അനുവദിച്ച പാസിലെ മണല്‍ സമീപപ്രദേശത്ത്‌ തട്ടിയശേഷം പിന്നീട്‌ സമീപത്തെ മറ്റൊരു കടവായ കാവില്‍പടിയിലെ കടവില്‍ നിന്ന്‌ മണലെടുത്തുപോകവെയാണ്‌ റവന്യൂവകുപ്പ്‌ പിടികൂടുന്നത്‌. സമീപഭാഗത്തുള്ള തീരദേശ റോഡിന്‌ സമീപം മണല്‍ കയറ്റാനുപയോഗിച്ച നിരവധി ചങ്ങാടങ്ങളും പിടിച്ചെടുത്ത്‌ നശിപ്പിച്ചു. പരിശോധനസംഘത്തി ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ ശിവരാമന്‍, ടി.പി.കിഷോര്‍, പി.സി.മോഹനന്‍, പി.വി.മോഹനന്‍ സെബാസ്‌റ്റ്യന്‍ പങ്കെടുത്തു.










from kerala news edited

via IFTTT