Story Dated: Wednesday, April 1, 2015 02:14
കല്‍പ്പറ്റ: വെള്ളമുണ്ട വാളാരംകുന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ക്വാറിക്ക് സമീപത്തെ ആദിവാസികള്‍ കലക്‌ടറുടെ ചേംമ്പറിന് സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആദിവാസി ഭൂമി കയേ്േറി പ്രവര്‍ത്തിക്കുന്ന ക്വാറി പ്രദേശവാസികളുടെ സൈ്വര്യ ജീവിതം നഷ്‌ടപ്പെടുത്തുന്നതായാണ് ആദിവാസികളുടെ പരാതി. മാര്‍ച്ച് 30 വരെ ക്വാറിക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നു.
എന്നാല്‍ അനുമതി പുതുക്കി നല്‍കരുതെന്നാവശ്യപ്പെട്ടാണ് 30 ഓളം വരുന്ന ആദിവാസികള്‍ കലക്‌ടറേറ്റിലെത്തിയത്. രാവിലെ 11 ഓടെ കുത്തിയിരിപ്പ് ആരംഭിച്ചു. തുടര്‍ന്ന് എ.ഡി.എം സമരക്കാരുമായി ചര്‍ച്ച നടത്തി. ക്വാറിക്കെതിരെ നാട്ടുകാര്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും ഉദ്യോഗസ്‌ഥരെയും മറ്റും സ്വാധീനിച്ച് ക്വാറി പ്രവര്‍ത്തനം തുടരുകയാണ്.
എ.ഡി.എമ്മുമായി നടത്തിയ ചര്‍ച്ചയില്‍, ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ ലഭിക്കുമ്പോള്‍ പരാതിക്കാരുടെ വാദവും കേള്‍ക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഐ.സി ജോസ്, ഇ.കെ രാധാകൃഷ്‌ണന്‍, കെ.എസ് ഹരിദാസ്, വി.കെ രാജന്‍, നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT