121

Powered By Blogger

Thursday, 2 April 2015

സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ പിന്തുണ







സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ പിന്തുണ


കൊച്ചി: ധനകാര്യ മേഖലയിലെ പുതുസാങ്കേതിക വിദ്യകള്‍ വേഗത്തിലാക്കാന്‍ മോബ് മി വയര്‍ലെസ്സും സ്റ്റാര്‍ട്ടപ്പ് വില്ലേജുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് ഫിന്‍ടെക് ആക്‌സിലറേറ്റര്‍ പദ്ധതിയുണ്ടാക്കുന്നു.

2018ഓടെ ഈ മേഖലയിലെ നിക്ഷേപം ഇരട്ടിയിലേറെയാകുമെന്നാണ് കരുതപ്പെടുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും മോബ് മി വയര്‍ലെസ്സിന്റെയും പിന്തുണയുള്ള ഇന്ത്യയിലെ ആദ്യത്തെ പൊതു-സ്വകാര്യ പങ്കാളിത്ത ഇന്‍ക്യുബേറ്ററാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ്. ധനകാര്യ മേഖലയിലെ സാങ്കേതികാധിഷ്ഠിത നൂതനാശയങ്ങളെ ഈ ഇടത്തിലേക്ക് കൊണ്ടുവന്ന് നടപ്പാക്കാനുതകും വിധത്തിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളെ രാജ്യത്തെവിടെയും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ആശയങ്ങള്‍ നടപ്പാക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്ററായും ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കിയും ബാങ്ക് പ്രവര്‍ത്തിക്കും. 14 ആഴ്ചയാണ് ആക്‌സിലറേറ്റര്‍ പരിപാടി.


ബാങ്കിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) പരിപാടികളുടെ കീഴിലാണ് നടപ്പാക്കുന്നത്.











from kerala news edited

via IFTTT