Story Dated: Thursday, April 2, 2015 01:09
കരുനാഗപ്പള്ളി: അവധി ആഘോഷിക്കാന്‍ ബീച്ചിലെത്തിയ വിദ്യാര്‍ഥിസംഘത്തിലെ ഒരാളെ കടലില്‍ കാണാതായി. മൈനാഗപ്പള്ളി ആശാരിമുക്കിനു സമീപം കുഴിക്കനകത്തു വീട്ടില്‍ ഹര്‍ഷാദ്-സലീന ദമ്പതികളുടെ മകന് അജ്മലി(15)നെയാണു കാണാതായത്. ഇന്നലെ രാവിലെ 11ന് അഴീക്കല്‍ ബീച്ചിലായിരുന്നു സംഭവം.
മൈനാഗപ്പള്ളി കടപ്പാ ഗവ. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അജ്മല്‍ സഹപാഠികളായ മറ്റു മൂന്നു പേര്‍ക്കൊപ്പം അവധി ആഘോഷിക്കാനായി ഇന്നലെ രാവിലെയോടെ അഴീക്കല്‍ ബീച്ചിലെത്തിയത്. തീരത്തു നില്ക്കവേ കരയിലേക്കു അടിച്ചുകയറിയ കൂറ്റന്‍ തിരമാലയില്‍പ്പെട്ട് അജ്മലിനെ കാണാതാവുകയായിരുന്നു. ഓച്ചിറ പോലീസിന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഫയര്‍ഫോഴ്സും കോസ്റ്റ് ഗാര്‍ഡും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും അജ്മലിനെ കണ്ടെത്താനായില്ല. തിരച്ചില്‍ രാത്രിയിലും തുടരുകയാണ്.
from kerala news edited
via
IFTTT
Related Posts:
പണിമുടക്ക് പ്രചാരണത്തിനായി കൂട്ടായ്മ Story Dated: Thursday, January 22, 2015 07:09കൊല്ലം: ശമ്പള പരിഷ്കരണവും ഇടക്കാലാശ്വാസവും ആവശ്യപ്പെട്ടു ജീവനക്കാരും അധ്യാപകരും ഇന്നു നടത്തുന്ന പണിമുടക്കിന്റെ പ്രാചരണത്തിനായി വനിതാ ഗസറ്റഡ് ഓഫീസര്‍മാരുടെ കൂട്ടായ്മ നടന്ന… Read More
ദേശീയപാതയിലെ ഓടകള്‍ മൂടാന്‍ ചന്ദ്രശേഖരദാസ് കമ്മിഷന് നിര്‍ദേശം Story Dated: Thursday, January 29, 2015 01:40പുനലൂര്‍: പട്ടണത്തില്‍ നിരന്തരം അപകടമുണ്ടാകുന്ന പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഓടകള്‍ സ്ലാബിട്ട് മൂടാനാണ് നിര്‍ദേശം. കേരളത്തില്‍ നിരന്തരമുണ്ടാകുന്ന വാഹനാപകടങ്ങളുടെ കാരണം കണ്ട… Read More
ചാവരുകാവ് ക്ഷേത്രത്തില്‍ കാര്‍ഷികമേള Story Dated: Saturday, February 7, 2015 06:30വേളമാനൂര്‍: പാരിപ്പള്ളി കടമ്പാട്ടുകോണം ചാവരുകാവ് ശ്രീദുര്ഗാക്ഷേത്രത്തിലെ ഉച്ചാര മഹോത്സവത്തോടനുബന്ധിച്ചുള്ള കാര്‍ഷിക പ്രദര്‍ശന വിപണനമേള നാളെ ആരംഭിക്കും. വൈകിട്ട് അഞ്ചിന്… Read More
തിന്മയെ അകറ്റുന്ന ചികിത്സാലയങ്ങളാണ് ക്ഷേത്രങ്ങള്‍: ഗുരുരത്നം ജ്ഞാന തപസ്വി Story Dated: Thursday, January 29, 2015 01:40കൊല്ലം: മനുഷ്യമനസുകളിലെ തിന്മയെ അകറ്റുന്ന ആത്മീയ ചികിത്സാലയങ്ങളാണ് ക്ഷേത്രങ്ങളെന്ന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. പാരിപ്പളളി പാമ്പുറം വിഷ്ണുപുരം ക്ഷേത്രത്തിലെ സാംസ്കാര… Read More
കൊയ്ത്തുത്സവം ആഘോഷമായി Story Dated: Thursday, February 12, 2015 02:48പുത്തൂര്‍: കുളക്കട ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന കൈരളി സ്വയംസഹായസംഘം തോട്ടകത്ത് ഏലായില്‍ വിളവെടുപ്പ് നടത്തിയത് ഉത്സവപ്രതീതി ഉളവാക്കി. വര്… Read More