121

Powered By Blogger

Thursday, 2 April 2015

ഈസ്റ്റര്‍ ആഘോഷത്തിന് പള്ളികളൊരുങ്ങി








ഈസ്റ്റര്‍ ആഘോഷത്തിന് പള്ളികളൊരുങ്ങി


Posted on: 03 Apr 2015


ബെംഗളൂരു: ലോകജനതയുടെ പാപപരിഹാരത്തിനായി യേശുക്രിസ്തു പീഡകള്‍സഹിച്ച് കുരിശിലേറ്റപ്പെട്ടതിന്റെ ഓര്‍മപുതുക്കി ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. നഗരത്തിലെ വിവധക്രൈസ്തവ ദേവാലയങ്ങള്‍ ഈസ്റ്റര്‍വരെയുള്ള മൂന്നുദിവസത്തെ ശുശ്രൂഷകള്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു.

രാമമൂര്‍ത്തിനഗര്‍ സെന്റ് മേരീസ് പള്ളിയില്‍ രാവിലെ എട്ടിന് ദുഃഖവെള്ളിയാഴ്ച കര്‍മങ്ങള്‍ക്ക് തുടക്കമാവും. കുരിശിന്റെവഴിയും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ ഏഴിനുകുര്‍ബാന. രാത്രി 8.30-ന് ഉയിര്‍പ്പുതിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കുര്‍ബാന നടക്കും.

ബെംഗളൂരു ഈസ്റ്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ ദുഃഖവെള്ളിദിവസം രാവിലെ എട്ടിന് ശുശ്രൂഷകള്‍ ആരംഭിക്കും. ശനിയാഴ്ച ഒന്‍പതുമണിക്ക് പ്രഭാതപ്രാര്‍ഥന, കുര്‍ബാന ഞായറാഴ്ച പുലര്‍ച്ചെ 3.30-ന് കുര്‍ബ്ബാന നടക്കും.

ധര്‍മാരാം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് പീഡാനുഭവ ശുശ്രൂഷ, വൈകിട്ട് നാലിന് കുരിശിന്റെ വഴി, ശനിയാഴ്ച രാവിലെ 6.30- നു കുര്‍ബാന, രാത്രി 11.30-ന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

ടി.സി. പാളയ സെന്റ് ജോസഫ്‌സ് പള്ളിയില്‍ വെള്ളി രാവിലെ എട്ടിന് പീഡാനുഭവവായന, കുരിശിന്റെ വഴി, ശനിയാഴ്ച രാവിലെ ഏഴിന് കുര്‍ബാന, പുത്തന്‍വെള്ളം, വെഞ്ചെരിപ്പ്, രാത്രി പത്തുമണിക്ക് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

ബാബുസപ്പാളയ സെന്റ് ജോസഫ്‌സ് പള്ളിയില്‍ രാവിലെ ഏഴിന് പീഡാനുഭവശുശ്രൂഷ, കുരിശിന്റെ വഴി, ശനിയാഴ്ച രാവിലെ 6.30-ന് ജ്ഞാനസ്‌നാന വ്രതനവീകരണം, കുര്‍ബ്ബാന. രാത്രി ഒന്‍പതിന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച രാവിലെ ഏഴിനുകുര്‍ബാന ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.സജി വര്‍ഗീസ് അറിയിച്ചു.

മത്തിക്കെരെ സെന്റ് പീറ്റേഴസ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ രാവിലെ എട്ടുമുതല്‍ പ്രഭാതപ്രാ!ര്‍ഥന, യാമപ്രാര്‍ഥനകള്‍, രണ്ടി ന് സ്ലീബ ആഘോഷവും കബറടക്ക ശുശ്രൂഷയും. വൈകിട്ട് ആറിന് സന്ധ്യാപ്രാര്‍ഥന, ശനി രാവിലെ പത്തിന് പ്രാര്‍ഥന, 11- ന് വിശുദ്ധകുര്‍ബാന, വൈകിട്ട് ഏഴിന് സന്ധ്യാപ്രാര്‍ഥന, ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍, രാത്രി ഒന്‍പതിന് കുര്‍ബാന ,സ്‌നേഹവിരുന്ന് എന്നിവയുമുണ്ടായിരിക്കും.

ഹൊസൂര്‍ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ രാവിലെ 7.30 മുതല്‍ യാമപ്രാര്‍ഥന, പ്രദക്ഷിണം, ആരാധന, ശനിയാഴ്ച രാവിലെ ഒന്‍പതിനു യാമ പ്രാര്‍ഥന, കുര്‍ബാന എന്നിവനടക്കും. ഈസ്റ്റര്‍ ദിവസം പുലര്‍ച്ചെ നാലിന് ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കുര്‍ബാന ഉണ്ടായിരിക്കും.

വിജയനഗര്‍ മേരിമാതാപള്ളിയില്‍ രാവിലെ എട്ടിന് കുരിശിന്റെവഴി, പീഡാനുഭവ ചരിത്രവായന, ഉച്ചയ്ക്ക് 2.30-ന് ഉത്തരഹള്ളി അന്നമ്മ മലയിലേക്ക് തീര്‍ഥാടനവും കുരിശിന്റെവഴിയും നടക്കും. ശനി രാവിലെ 6.30-ന് പുത്തന്‍ വെള്ളം, വെഞ്ചെരിപ്പ്, ജ്ഞാന സ്‌നാന വ്രത നവീകരണം, ദിവ്യബലി, രാത്രി ഒന്‍പതിന് ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍ എന്നിവനടക്കും. ഞായറാഴ്ച രാവിലെ 7.30-ന് ദിവ്യബലി ഉണ്ടായിരിക്കും.

ഈജിപുര വിശുദ്ധ ചാവറ പള്ളിയില്‍ രാവിലെ ഒന്‍പതിനു പീഡാനുഭവ ചരിത്രവായന, നാലിന് നഗരി കാണിക്കല്‍, കുരിശിന്റെ വഴി, ശനിയാഴ്ച രാവിലെ ഏഴിന് കുര്‍ബാന, പുത്തന്‍ വെള്ളം, വെഞ്ചെരിപ്പ്, രാത്രി 11.30-ന് ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച രാവിലെ 7.30-ന് കുര്‍ബാന നടക്കും.

രാജരാജേശ്വരി സ്വര്‍ഗറാണി പള്ളിയില്‍ രാവിലെ ഒന്‍പതിന് അന്നമ്മ മലയിലേക്ക് കുരിശിന്റെവഴി, ശനിയാഴ്ച രാത്രി പത്തിനു പുത്തന്‍തിരി, വെഞ്ചെരിപ്പ് തുടര്‍ന്ന്് ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍, പ്രദക്ഷിണം, കുര്‍ബാന എന്നിവ നടക്കും.

ഹെബ്ബാള്‍ കെംപാപുര മാര്‍ ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ എട്ടിന് പ്രാര്‍ഥന, പത്തിനും ഉച്ചയ്ക്ക് ഒന്നിനും സ്ലീബ വന്ദന ശുശ്രൂഷ, വൈകിട്ട് മൂന്നിന് കബറടക്ക ശ്രുശ്രൂഷ, 3.45-ന് നേര്‍ച്ചക്കഞ്ഞി വിതരണം എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 11.30-നു കുര്‍ബാന, ഞായറാഴ്ച പുലര്‍ച്ചെ 2.30-ന് ശുശ്രൂഷ, കുര്‍ബാന എന്നിവ നടക്കും.

മത്തിക്കെരെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ രാവിലെ ഏഴിന് പീഡാനുഭവ ശുശ്രൂഷ, വൈകിട്ട് നാലിന് കുരിശിന്റെ വഴി, ശനിയാഴ്ച രാവിലെ 6.30-ന് ദിവ്യബലി, പുത്തന്‍വെള്ളം, വെഞ്ചെരിക്കല്‍,ഞായറാഴ്ച രാവിലെ എട്ടിന് ദിവ്യബലി ഉണ്ടായിരിക്കും,

കാര്‍മലാരം മൗണ്ട് കാര്‍മല്‍ പള്ളിയില്‍ ഉച്ചയ്ക്ക് 2.30-ന് പീഡാനുഭനവ ശുശ്രൂഷ, കുരിശിന്റെ വഴി, ശനിയാഴ്ച വൈകിട്ട്്്്് എട്ടിന് പുത്തന്‍ വെളളം, ആശീര്‍വാദം ,ജ്ഞാനസ്‌നാന വ്രത നവീകരണം,ഞായറാഴ്ച രാവിലെ 6.30-നും 9,11 വൈകിട്ട്്് അഞ്ചിനും കുര്‍ബാന എന്നിവ ഉണ്ടായിരിക്കും.

പ്രിംറോസ് റോഡ് മാര്‍ത്തോമാ പള്ളിയില്‍ രാവിലെ ഒന്‍പതിന് ദുഃഖവെള്ളി ശുശ്രൂഷ, ഞായറാഴ്ച രാവിലെ 6.30-ന് കുര്‍ബാന എന്നിവ ഉണ്ടായിരിക്കും

ഉദയ് നഗര്‍ സെന്റ് ജ്യൂഡ് പള്ളിയില്‍ രാവിലെ എട്ടുമുതല്‍ പീഡാനുഭവ ധ്യാനം, വൈകിട്ട് നാലിന് കുരിശിന്റെ വഴി. ശനിയാഴ്ച രാത്രി ഒന്‍പതിന് ഉയിര്‍പ്പുതിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച രാവിലെ എട്ടിനുകുര്‍ബാന നടക്കും.

കെ.ആര്‍. പുരം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ദുഃഖവെള്ളി ശുശ്രൂഷ രാവിലെ എട്ടിന് ആരംഭിക്കും. ശനിയാഴ്ച രാവിലെ ഒന്‍പതിന് കുര്‍ബാന. വൈകിട്ട് 7.30-ന് ഈസ്റ്റര്‍ ശുശ്രൂഷകള്‍ ആരംഭിക്കും.

മൈസൂരു ഹിങ്കല്‍ ഇന്ഡഫന്റ് ജീസസ് കത്തീഡ്രലില്‍ രാവിലെ എട്ടിന് പീഡാനുഭവ ശുശ്രൂഷ, കുരിശിന്റെ വഴി, ശനിയാഴ്ച രാവിലെ ഏഴിന് പുത്തന്‍ വെള്ളം, വെഞ്ചെരിപ്പ് ,കുര്‍ബാന. രാത്രി പത്തിന് ഉയിര്‍പ്പുതിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച രാവിലെ എട്ടിന് ദിവ്യബലി നടക്കും.

ബന്നാര്‍ഗട്ട റോഡ് സാന്തോം പാരിഷ് പള്ളിയില്‍ രാവിലെ എട്ടിന് പീഡാനുഭവ ശുശ്രൂഷ, 10.30-ന് കുരിശിന്റെ വഴി. ശനിയാഴ്ച പത്തിന് ഉയിര്‍പ്പുതിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

ജാലഹള്ളി എബനേസര്‍ മാര്‍ത്തോമാ പള്ളിയില്‍ ദുഃഖ വെള്ളിദിവസം രാവിലെ ഒന്‍പതിന് ശുശ്രൂകള്‍ നടക്കും. .ഞായറാഴ്ച രാവിലെ 5.30-ന കുര്‍ബാന ഉണ്ടായിരിക്കും.

ഹെബ്ബാള്‍ ജറുസലേം മാര്‍ത്തോമാ ഇടവകയില്‍ രാവിലെ ഒന്‍പതിന് ശുശ്രൂഷ. ഈസ്റ്റര്‍ ദിവസം രാവിലെ ഏഴിന് കുര്‍ബാന. ബാനസവാടി ഈസ്റ്റ്്്്്് മാര്‍ത്തോമ ഇടവകയില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പതിനു ശുശ്രൂഷ. ഞായര്‍ ദിവസം രാവിലെ കുര്‍ബാന.











from kerala news edited

via IFTTT