Story Dated: Friday, April 3, 2015 02:33
ചെങ്ങന്നൂര്‍: മൊബൈല്‍ ഷോപ്പില്‍നിന്നും മൊബൈലുകളും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. ളാഹശേരി മേലത്തേതുണ്ടിയില് ഹരി (ഹരിക്കുട്ടന്-38)യെയാണ് എസ്.ഐ: എ.എസ് നെറ്റോയും സംഘവും അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി നഗരസഭ ബസ് സ്റ്റാന്‍ഡ് കോംപ്ലെക്സിലെ ഉമേഷ് രാജന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഷോപ്പില്‍ നിന്നുമാണു മൊബൈലുകളും റീ ചാര്‍ജ് കൂപ്പണുകളും മറ്റു സാധനങ്ങളും മോഷ്ടിച്ചത്. ഇന്നലെ ഉച്ചയോടെ ചെങ്ങന്നൂര്‍-പാണ്ടനാട് റോഡിലെ കിളിയന്തറ ഷാപ്പിനു സമീപം മോഷ്ടിച്ച മൊബൈലുകളും റീച്ചാര്‍ജ് കൂപ്പണുകളും വില്ക്കുന്നതിനിടയിലാണു പിടിയിലായത്. ഇയാളില്‍ നിന്നും ഒന്‍പതു മൊബൈല്‍ ഫോണുകള്‍, 15 മൊബൈല്‍ ചാര്‍ജറുകള്‍, റീചാര്‍ജ് കൂപ്പണുകള്‍, മെമ്മറി കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ തുടങ്ങി 47,500 രൂപയുടെ മോഷ്ടിച്ച സാധനങ്ങളും കട കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച കമ്പിയും പോലീസ് കണ്ടെടുത്തു.
ഏതാനും ദിവസം മുമ്പ് ഇതേ കെട്ടിടത്തിലെ ഒരു സ്റ്റേഷനറി കടയിലും ഇയാള്‍ മോഷണ നടത്തിയിരുന്നു.
അവിടെ നിന്ന് ആയിരത്തോളം രൂപയും സാധനങ്ങളും മോഷ്ടിച്ചിരുന്നു. കഴിഞ്ഞദിവസം ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയിരുന്നു. ഇതില്‍ നിന്നും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
from kerala news edited
via IFTTT