Story Dated: Friday, April 3, 2015 03:30

വണ്ടിത്താവളം: ചെക്പോസ്റ്റ് വെട്ടിച്ചു കടത്താന്‍ ശ്രമിച്ച കോഴിവണ്ടി മരത്തിലിടിച്ചു തകര്‍ന്നു. വാഹനത്തില്‍ കുടുങ്ങിയ മൂന്നുപേരെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ലോറി ഡ്രൈവര്‍ പട്ടഞ്ചേരി കരിപ്പാലി സ്വദേശി സുലൈമാന്‍ മകന് അബുതാഹിര്‍(30), പൊള്ളാച്ചി സ്വദേശികളായ നൗഫല്‍(32), ജാഫറലി(34) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് മീനാക്ഷിപുരം കന്നിമാരി അന്തര്‍സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മീനാക്ഷിപുരം വഴി വന്ന കോഴികയറ്റിയ മിനിലോറി അമിതവേഗതയില്‍ കന്നിമാരിയിലെ വാണിജ്യനികുതി ചെക്പോസ്റ്റ് വെട്ടിച്ച് കടക്കാന്‍ ശ്രമിക്കവെയാണ് സമീപത്തെ മരത്തിലിടിച്ച് തകര്‍ന്നത്. നൗഫലിനെയും ജാഫറലിയെയുമാണ് വാഹനത്തില്‍ നിന്നും ആദ്യംപുറത്തെടുത്തത്. ക്യാബിനകത്ത് കുടുങ്ങിയ ഡ്രൈവറെ ചിറ്റൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രണ്ടുമണിക്കൂറോളം നീണ്ടപരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
from kerala news edited
via
IFTTT
Related Posts:
റോഡ് ശുചികരിച്ചു Story Dated: Tuesday, December 9, 2014 01:40എലവഞ്ചേരി: യുവമോര്‍ച്ച കാരക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി കാരക്കാട് റോഡ് ശുചികരിക്കുകയും കുഴികള്‍ മണ്ണിട്ട് നികത്തുകയും ചെയ്തു. ബി.… Read More
തൊഴിലുറപ്പ് പദ്ധതി: വ്യാജ പ്രചരണം അവസാനിപ്പിക്കണം Story Dated: Tuesday, December 9, 2014 01:40പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കുന്നുവെന്ന വ്യാജപ്രചരണം സി.പി.എം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ യു.പി.… Read More
തൃക്കടീരിയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച; സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടു Story Dated: Saturday, December 13, 2014 03:22ചെര്‍പ്പുളശ്ശേരി: തൃക്കടീരിയില്‍ ജ്വല്ലറിയുടെ പൂട്ടും, ഗ്ലാസും തകര്‍ത്ത് കവര്‍ച്ച. തൃക്കടീരി സെന്ററിലുള്ള പുതുമ ഫാഷന്‍ ജ്വല്ലറിയിലാണ് വ്യാഴാഴ്ച രാത്രി ഷട്ടറിന്റെ പൂട്ടും … Read More
എന്‍.ജി.ഒ സംഘ് സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം Story Dated: Saturday, December 13, 2014 03:22പാലക്കാട്: കേരള എന്‍.ജി.ഒ സംഘ് 36 ാം സംസ്ഥാന സമ്മേളനത്തിന് പാലക്കാട്ട് ഉജ്ജ്വല തുടക്കം. ഭാരതീയ മസ്ദൂര്‍ സംഘം ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ സമ്മേളനം ഉദ്ഘാടനം … Read More
കുടിയേറ്റ മേഖലയായ പാലക്കുഴിയില്‍ ആര്.ഡി.ഒ ശെല്‍വരാജ് സന്ദര്‍ശനം നടത്തി Story Dated: Saturday, December 13, 2014 03:22വടക്കഞ്ചേരി: കുടിയേറ്റ മേഖലയായ പാലക്കുഴിയില്‍ ആര്.ഡി.ഒ ശെല്‍വരാജ് സന്ദര്‍ശനം നടത്തി. റവന്യു-വനം സംയുക്ത സര്‍വേ നടത്തുന്നത് സംബന്ധിച്ച് കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിന… Read More