121

Powered By Blogger

Wednesday 17 February 2021

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവത്കരിക്കുന്നു

ന്യഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവത്കരിക്കുന്നു രണ്ട് സ്വകാര്യ ബാങ്കുകൾ, ഒരു ഇൻഷറൻസ് കമ്പനി, ഏഴ് പ്രധാന തുറമുഖങ്ങൾ എന്നിങ്ങനെ സ്വകാര്യവത്കരണ പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏതൊക്കെ സ്ഥാപനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. ബാങ്കുകൾ ഏതെക്കെയാണെന്ന് കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. അതിനുപിന്നാലെയാണ് ഇൻഷുറൻസ് കമ്പനിയുടെ പേരുകൂടി പുറത്തുവരുന്നത്. ജനറൽ ഇൻഷുറൻസ് കോർപറേഷന്റെ കാര്യത്തിലും ഉടനെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുണൈറ്റഡ് ഇന്ത്യയെക്കൂടാതെ ന്യൂ ഇന്ത്യ അഷ്വറൻസ്, ഓറിയന്റൽ ഇൻഷുറൻസ് എന്നിവയും പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികളാണ്. ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനത്തിൽനിന്ന് ബജറ്റിൽ 75ശതമാനമായി ഉയർത്തുകയുംചെയ്തിരുന്നു. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ 1.75ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ മെഗാ ഐപിഒ അടുത്ത സാമ്പത്തികവർഷംതന്നെയുണ്ടോകും. Govt may kickstart privatisation exercise with United India

from money rss https://bit.ly/3ax33Lq
via IFTTT

സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന്റെ വില 34,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 280 രൂപകുറഞ്ഞ് 34,720 രൂപയായി. 4340രൂപയാണ് ഗ്രാമിന്റെ വില. 35,000 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണവിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1782 ഡോളർ നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,407 രൂപയാണ്.

from money rss https://bit.ly/3asPQDp
via IFTTT

നേട്ടമില്ലാതെ തുടക്കം: നിഫ്റ്റി 15,200ന് മുകളിൽതന്നെ

മുംബൈ: ഓഹരി സൂചികകളിൽ സമ്മർദംതുടരുന്നു. നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 22 പോയന്റ് ഉയർന്ന് 51,733ലും നിഫ്റ്റി 15 പോയന്റ് നേട്ടത്തിൽ 15,224ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1379 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 706 ഓഹരികൾ നഷ്ടത്തിലുമാണ്. 93 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, ഒഎൻജിസി, ഹിൻഡാൽകോ, ഐഒസി, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര,എച്ച്ഡിഎഫ്സി, നെസ് ലെ, ഐഷർ മോട്ടോഴ്സ്, ഗ്രാസിം, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക ഒരുശതമാനത്തോളം നേട്ടത്തിലാണ്. മിഡക്യാപ് 0.50ശതമാനവും. അംബുജ സിമെന്റ്സ്, ട്വിൻസ്റ്റാർ ഇൻഡസ്ട്രീസ്, ആർസിഎൽ റീട്ടെയിൽ തുടങ്ങിയ ഓഹരികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Indices flat, Nifty above 15,200

from money rss https://bit.ly/3bfqlF0
via IFTTT

പ്രമുഖ കമ്പനി റബ്ബർ വാങ്ങൽ നാട്ടിലാക്കി; വിപണിയിൽ ഉണർവ്

ആലപ്പുഴ: കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രമുഖകമ്പനി പതിവുവിട്ട് നാട്ടിൽനിന്ന് കാര്യമായി റബ്ബർ വാങ്ങിത്തുടങ്ങിയതോടെ വിപണിയിൽ ഉണർവ്. ബുധനാഴ്ചത്തെ വില 157 രൂപയാണ്. ഇപ്പോഴുള്ള അനുകൂലസാഹചര്യങ്ങൾ തുടർന്നാൽ വില അല്പംകൂടി ഉയർന്നേക്കും. ആവശ്യമായ ബ്ലോക്ക് റബ്ബറിന്റെ 90 ശതമാനത്തോളം ഇറക്കുമതിചെയ്തിരുന്ന കമ്പനി ഏതാനുംമാസമായി നാട്ടിൽനിന്ന് റബ്ബർ വാങ്ങുന്നതാണു വിപണിയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ഒരുകാരണം. ബ്ലോക്ക് റബ്ബറിന്റെ വിലയും ആർ.എസ്.എസ്.-5 ഇനം റബ്ബറും തമ്മിലുണ്ടായിരുന്ന വ്യത്യാസം കുറഞ്ഞിട്ടുണ്ട്. 20-30 രൂപയുണ്ടായിരുന്ന വ്യത്യാസം 5-10 രൂപയായി. ബ്ലോക്ക് റബ്ബറിന്റെ വില കൂടുന്നത് ഒട്ടുപാൽ പോലുള്ളവയുടെ വിലയുംകൂട്ടും. ബാങ്കോക്ക് വിപണിയിൽ രണ്ടാഴ്ചയ്ക്കിടെ 14 രൂപയോളം വില കൂടിയതും ആഭ്യന്തരവിപണിക്ക് നേട്ടമായി. ചൈനീസ് പുതുവത്സര അവധികഴിഞ്ഞ് അവിടത്തെ വിപണികൾ വ്യാഴാഴ്ച തുറക്കുകയാണ്. ഇതോടെ ചൈനയും കൂടുതലായി വാങ്ങിത്തുടങ്ങിയേക്കും. ടോക്കിയോ ഉൾപ്പെടെയുള്ള മറ്റു ഫ്യൂച്ചർ വിപണികളിൽ പോസിറ്റീവ് പ്രവണതയാണ്. പൊതുവേ വിലകൂടുന്ന പ്രവണതയുള്ളതിനാൽ കൈയിലുള്ളതു വിൽക്കാതെ ആളുകൾ സൂക്ഷിക്കുന്നു. ഇത് വിപണിയിൽ ലഭ്യത കുറച്ചു. റബ്ബറിന്റെ സീസൺ ഫെബ്രുവരിയിൽ കഴിയും. ഇപ്പോൾത്തന്നെ ടാപ്പിങ് നിർത്തിയവരുണ്ട്. എന്നാൽ, ഭേദപ്പെട്ട വിലയുള്ളതിനാൽ ഇടയ്ക്കാരു മഴകിട്ടിയാൽ ഇവർ വീണ്ടും ടാപ്പ് ചെയ്യും. മറ്റുചില ടയർ കമ്പനികൾ ഏതാനുംദിവസമായി കാര്യമായി വാങ്ങുന്നില്ല. ബാങ്കോക്കിൽ വില കൂടുതലാണെങ്കിലും ഐവറി കോസ്റ്റ്, ഇൻഡൊനീഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നെല്ലാം ബ്ലോക്ക് റബ്ബർ ഇറക്കുമതി ചെയ്യാൻ ഇവർക്കു കഴിയും. നാട്ടിലെ വിലയുമായി നോക്കുമ്പോൾ വലിയവ്യത്യാസം വരികയുമില്ല. എങ്കിലും ഇവർക്കും വൈകാതെ നാട്ടിൽനിന്ന് വാങ്ങേണ്ടിവരുമെന്നാണ് വിപണി നിരീക്ഷിക്കുന്നവർ പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/37pUOPp
via IFTTT

ബിഗ് ബാസ്കറ്റിനെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നു

മുംബൈ: മലയാളിയും മെട്രോമാൻ ഇ. ശ്രീധരന്റെ മരുമകനുമായ ഹരി മേനോന്റെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ പലചരക്ക് വ്യാപാരസംരംഭമായ ബിഗ് ബാസ്കറ്റിനെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ടാറ്റ സൺസിനു കീഴിലുള്ള കമ്പനി 9,300 മുതൽ 9,500 കോടി വരെ രൂപ ചെലവിട്ട് ബിഗ് ബാസ്കറ്റിലെ 68 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുക. ഇതുസംബന്ധിച്ച് ധാരണയായെങ്കിലും ഇരു ഗ്രൂപ്പുകളും ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇടപാടിന് അനുമതി തേടി ടാറ്റ ഗ്രൂപ്പ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സി.സി.ഐ.) സമീപിച്ചിട്ടുണ്ട്. നാലോ അഞ്ചോ ആഴ്ചയ്ക്കുള്ളിൽ ഇടപാട് പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഗ്രോസറി സംരംഭമായി ടാറ്റ ഗ്രൂപ്പ് മാറും. സ്റ്റാർ ക്വിക്ക്, ടാറ്റ ന്യൂട്രികോർണർ എന്നിവയിലൂടെ ഈ രംഗത്ത് ചെറിയ വിപണി വിഹിതം മാത്രമാണ് ടാറ്റയ്ക്കുള്ളത്. 26 നഗരങ്ങളിൽ സാന്നിധ്യമുള്ള ബിഗ് ബാസ്കറ്റിനാണ് കൂടുതൽ വിപണി വിഹിതം. ഇടപാടിനു ശേഷവും സി.ഇ.ഒ. ഹരിമേനോൻ കമ്പനിയുടെ ബോർഡിൽ തുടർന്നേക്കും. ഏറ്റെടുക്കലോടെ റിലയൻസ് ജിയോമാർട്ട്, ആമസോൺ ഫ്രഷ്, ഫ്ളിപ്കാർട്ടിന്റെ സൂപ്പർ മാർക്കറ്റ് എന്നിവയ്ക്ക് ശക്തമായ വെല്ലുവിളിയുയർത്താൻ ടാറ്റ ഗ്രൂപ്പിനു കഴിയും. ഇ-ഫാർമസി കമ്പനിയായ 1എം.ജി.യെ കൂടി ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നുണ്ട്. ഇതിന്റെ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. 2011 ഡിസംബറിലാണ് ഹരി മേനോന്റെ നേതൃത്വത്തിൽ ബിഗ് ബാസ്കറ്റിന് തുടക്കമിട്ടത്. വി.എസ്. സുധാകർ, വിപുൽ പരേഖ്, അഭിനയ് ചൗധരി, വി.എസ്. രമേഷ് എന്നിവരുമായി ചേർന്നായിരുന്നു ഇത്. തുടർന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങളിൽനിന്ന് നിക്ഷേപം സമാഹരിച്ച് വളർച്ചയുടെ പടവുകൾ താണ്ടി. നിലവിൽ 13,500 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യമായി കണക്കാക്കുന്നത്. 20 മാസം മുമ്പാണ് വിപണിമൂല്യം 100 കോടി ഡോളർ (ഏകദേശം 7,500 കോടി രൂപ) പിന്നിട്ട് യൂണികോൺ വിഭാഗത്തിലേക്കു കടന്നത്. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന് 29.1 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്. അബ്രാജ് ഗ്രൂപ്പ് 16.3 ശതമാനം, അസന്റ് കാപിറ്റൽ 8.6 ശതമാനം, ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐ.എഫ്.സി.) 4.1 ശതമാനം, സി.ഡി.സി. ഗ്രൂപ്പ് 3.5 ശതമാനം എന്നിങ്ങനെയാണ് മറ്റു വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം. ഇതിൽ ആലിബാബ ഗ്രൂപ്പ്, അബ്രാജ് ഗ്രൂപ്പ്, ഐ.എഫ്.സി. എന്നിവർ പൂർണമായി പിൻമാറും. മറ്റ് നിക്ഷേപകർ ചെറിയ വിഹിതം ഓഹരികൾ വിറ്റഴിക്കും. ഇന്ത്യ-ചൈന അതിർത്തി പ്രശ്നം രൂക്ഷമായതോടെ ബിഗ് ബാസ്കറ്റിലെ നിക്ഷേപം ഒഴിവാക്കാൻ ചൈനീസ് കമ്പനികൾ ശ്രമിച്ചു വരികയായിരുന്നു. Tatas set to acquire 68% stake in BigBasket

from money rss https://bit.ly/3aqXcaG
via IFTTT

സെൻസെക്‌സിൽ നഷ്ടം 400 പോയന്റ്: നിഫ്റ്റി 15,250നുതാഴെ ക്ലോസ്‌ചെയ്തു

മുംബൈ: പൊതുമേഖല ബാങ്ക് ഓഹരികളിലെ മുന്നേറ്റം വകവെയ്ക്കാതെ തുടർച്ചയായി രണ്ടാംദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ആഗോളതലത്തിലുണ്ടായ ലാഭമെടുപ്പാണ് സൂചികകളിൽ പ്രതിഫലിച്ചത്. സെൻസെക്സ് 400.34 പോയന്റ് നഷ്ടത്തിൽ 51,703.83ലും നിഫ്റ്റി 104.60 പോയന്റ് താഴ്ന്ന് 15,208.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1480 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1422 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 144 ഓഹരികൾക്ക് മാറ്റമില്ല. നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഹീറോ മോട്ടോർകോർപ്, അദാനി പോർട്സ്, എസ്ബിഐ, പവർഗ്രിഡ് കോർപ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ആറുശതമാനമാണ് പൊതുമേഖല ബാങ്ക് സൂചിക ഉയർന്നത്. ഊർജം, അടിസ്ഥാന സൗകര്യവികസനം, വാഹനം തുടങ്ങിയ ഓഹരികളിലും നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. എഫ്എംസിജി, ഐടി, ഫാർമ ഓഹരികളാണ് സമ്മർദംനേരിട്ടത്. Nifty ends below 15,250, Sensex falls 400 pts

from money rss https://bit.ly/37kqRR2
via IFTTT

ഫ്രാങ്ക്‌ളിൻ ടെംപിൾടണിലെ നിക്ഷേപകർക്ക് പണം തിരിച്ചുലഭിച്ചുതുടങ്ങി

ഫ്രാങ്ക്ളിൻ ടെംപിൾടൺ എഎംസി പ്രവർത്തനം മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് പണം തിരിച്ചുലഭിച്ചുതുടങ്ങി. അഞ്ച് ഫണ്ടുകളിലായി 9,122 കോടി രൂപയാണ് വിതരണംചെയ്യുന്നത്. അൾട്ര ഷോർട്ട് ടേം ഫണ്ടിൽ 5,075 കോടി രൂപയും ലോ ഡ്യൂറേഷൻ ഫണ്ടിൽ 1,625 കോടി രൂപയുമാണ് വിതരണംചെയ്തത്. ഡൈനാമിക് ആക്യുറൽ ഫണ്ടിലെ നിക്ഷേപകർക്ക് 1,025 കോടി രൂപയും ലഭിക്കും. ഷോർട്ട് ടേം ഇൻകം ഫണ്ടിൽ 469 കോടിയും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 926 കോടി രൂപയുമാണ് വിതരണത്തിനുള്ളത്. ആറുഫണ്ടുകളിലായി 17,000 കോടി രൂപയോളം ഇനിയും വിതരണംചെയ്യേണ്ടതുണ്ട്. ഫണ്ട് കമ്പനിക്ക് നിക്ഷേപം തിരിച്ചുലഭിക്കുന്നതിനനുസരിച്ചാകും ബാക്കിയുള്ളതുകയുടെ വിതരണം. നിലവിലുള്ള നിക്ഷേപതുക വിതരണംചെയ്യുന്നതിനും ബാക്കിയുള്ളവ തിരിച്ചെടുക്കുന്നതിനും എസ്ബിഐ മ്യൂച്വൽ ഫണ്ടിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുള്ളത്.

from money rss https://bit.ly/3jZP0l0
via IFTTT

വിദേശനിക്ഷേപം ആകർഷിക്കാൻ വൻപദ്ധതികളുമായി തമിഴ്‌നാട്

ചെന്നൈ: സംസ്ഥാനത്ത് വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവിൽ ഇളവുകൾ, ഗതാഗത സൗകര്യം, ജിഎസ്ടി റീഫണ്ട് തുടങ്ങിയവ നൽകുമെന്നാണ് പ്രഖ്യാപനം. കോവിഡ് വ്യാപനത്തെതുടർന്ന് ബിസിനസ് പ്രവർത്തനങ്ങളും വിതരണശൃംഖലകളും വ്യാപിപ്പിക്കാൻ താൽപര്യമുള്ളവർക്ക് ഗുണകരമാകുന്നതാണ് പദ്ധതി. നാലുവർഷത്തിനുള്ളിൽ 500 കോടി രൂപയെങ്കിലും നിക്ഷേപിക്കാൻ തയ്യാറാകണം. 5000 കോടി രൂപയിൽ മുകളിലുള്ള പദ്ധതികൾക്ക് ഏഴുവർഷവും നിക്ഷേപകാലയളവ് അനുവദിക്കും. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി കഴിഞ്ഞദിവസം ചെന്നൈയിൽ പ്രഖ്യാപിച്ച വ്യവസായ നയത്തിന്റെ ഭാഗമായാണ്വ്യവസായ വികസനത്തിനുള്ള ആനുകൂല്യങ്ങളും നൽകുന്നത്. തമിഴ്നാട്ടിലെ വ്യവസായ മേഖലകൾ ഉൾക്കൊള്ളുന്ന ജില്ലകളിൽ 50ശതമാനം നിരക്ക് ഇളവ് നൽകി ഭൂമികൈമാറും. അഞ്ചുവർഷത്തേയ്ക്ക് വൈദ്യുതി നികുതിയിൽ ഇളവ്, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവ്, ഒരുകോടി രൂപവരെയുള്ള ഹരിത വ്യവസായത്തിന് പ്രോത്സാഹനം തുടങ്ങിയവ പദ്ധതിക്ക് കീഴിൽവരും.

from money rss https://bit.ly/37mUEbF
via IFTTT

പാഠം 112|റോബിൻഹുഡ് നിക്ഷേപകനാണോ; അതോ ഈവഴിതിരഞ്ഞെടുത്ത് സമ്പന്നനാകണോ?

26വയസ്സുകാരനായ അരുൺ രണ്ടുവർഷംമുമ്പാണ് ഐടി കമ്പനിയിൽ ജോലിക്കുചേർന്നത്. 35,000 രൂപയാണ് പ്രതിമാസം ശമ്പളം. മാതാപിതാക്കളോടൊപ്പം ജീവിക്കന്നതിനാൽ വീട്ടുചെലവിന് ഒരുരൂപപോലും നീക്കിവെയ്ക്കേണ്ടതില്ല. എന്നിട്ടും അരുണിന്റെ കയ്യിൽ നീക്കിയിരിപ്പൊന്നുമില്ല.കൂടുതൽ പണമുണ്ടാക്കാനുള്ള വഴികളാണ് അറിയേണ്ടത്. നഗരത്തിൽ പുതിയതായി ഒരു റസ്റ്റോറന്റ് തുറന്നാൽ അരുൺ അവിടെയുണ്ടാകും. വീക്കെൻഡുകളിൽ റിസോർട്ടുകളായ റിസോർട്ടുകളെല്ലാം മാറിമാറികയറുകയാണ് അരുണും സംഘവും. സ്മാർട്ട്ഫോണുകളുടെ പുതിയ പതിപ്പുകൾവന്നാൽ അവ സ്വന്തമാക്കാനും വൈകിക്കാറില്ല. അത്യാവശ്യചെലവുകളൊന്നുമില്ലാതിരുന്നിട്ടും കിട്ടുന്ന ശമ്പളംപോലം തികയാത്തസ്ഥിതി എങ്ങനെ മറികടക്കും? കോവിഡ് വ്യാപനത്തിൽനിന്ന് രാജ്യം പൂർവസ്ഥിതിയിലേയ്ക്ക് വരികയാണ്. അരുൺ തന്റെ ജീവിതരീതിയിൽ മാറ്റംവരുത്താനൊന്നും തയ്യാറല്ല. ഇതൊന്നുമല്ല അരുണിന്റെ ഇപ്പോഴത്തെ പ്രശ്നം. ഓഹരി വിപണിയിലെ റോബിൻഹുഡ് നിക്ഷേപകനാകണം. വേഗത്തിൽ പണമുണ്ടാക്കാൻ അതാണ് യോജിച്ചതെന്നാണ് അരുണിനെപ്പോലുള്ളവരുടെ പുതിയകണ്ടെത്തൽ. കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണികൂപ്പുകുത്തിയതിനുശേഷം ഉയർത്തെഴുനേൽക്കാൻ തുടങ്ങിയപ്പോൾ ലക്ഷക്കണക്കിന് യുവതലമുറക്കാരാണ് വിപണിയിലേക്ക് ആകർഷിക്കപ്പെട്ടത്. ദിനവ്യാപാരത്തിലൂടെ പണം സമ്പാദിക്കുകയെന്ന ലക്ഷ്യമാണ് അതിനുപിന്നിൽ. സുഹൃത്തുക്കളെല്ലാം വിപണിയിൽ കാശെറിയുകയാണ്. എങ്ങനെ ചുരുങ്ങിയകാലയളവിൽ ലക്ഷങ്ങൾ സമ്പാദിക്കാം എന്നറിയാനായിരുന്നു അരുണിന്റെ ഇ-മെയിൽ. ഓഹരി വിപണിയെ ചൂതാട്ടമാണെന്നും നിക്ഷേപിച്ചാൽ പണംനഷ്ടമാകുമെന്നുമൊക്കെ പറഞ്ഞിരുന്ന ഒരുവിഭാഗം എങ്ങോ അപ്രത്യക്ഷമായി. പണമെറിഞ്ഞ് പണംവാരാൻ തയ്യാറായാണ് യുവതലമുറ വിപണിയിറങ്ങിയിരിക്കുന്നത്. ഇത്തരക്കാർക്ക് വിപണിയിൽനിന്ന് ലക്ഷങ്ങൾ കൊയ്യാൻ കഴിയുമോ? ഓഹരി വിപണിയുടെ വ്യത്യസ്ത സൈക്കിളുകളിൽ നിക്ഷേപം നടത്തിപരിചയമുള്ളവർക്ക് ഇക്കാര്യത്തിൽ സംശയംതെല്ലുമുണ്ടാകില്ല. ഇനിയൊരു കനത്ത ഇടിവുണ്ടായാൽമാത്രമെ റോബിൻഹുഡുമാർ അപ്രത്യക്ഷമാകൂ. എന്നെന്നേക്കുമുള്ള പിൻവലിയലുമാകുമത്. സോഷ്യൽമീഡിയയുടെയുംമറ്റും സ്വാധീനത്തിൽ വിപണിയിലേയ്ക്കുവന്ന പുതുതലമുറക്കാർ അറിഞ്ഞിരിക്കേണ്ട സാമ്പത്തികാസൂത്രണത്തിന്റെ അടിസ്ഥാനപാഠങ്ങളുണ്ട്. അതുമനസിലാക്കി ഓഹരി വിപണിയിലേക്കിറങ്ങൂ. ക്ഷമയോടെ കാത്തിരുന്നാൽ മികച്ച സമ്പാദ്യംനേടാം. ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് അറിയേണ്ടകാര്യങ്ങൾ പ്രതിമാസ ബജറ്റ് ലഭിക്കുന്ന ശമ്പളത്തിൽനിന്ന് ആദ്യം നിശ്ചിതതുക സമ്പാദ്യത്തിനായി മാറ്റിവെയ്ക്കുക. അത്യാവശ്യങ്ങളും ആഗ്രഹങ്ങളും വേർതിരിച്ച് ഡയറിയിൽ കുറിച്ചുവെയ്ക്കുക. അത്യാവശ്യകാര്യങ്ങൾക്കാണ് പണംചെലവഴിക്കേണ്ടത്. ഒരിക്കലും അവസാനിക്കാത്തതാണ് ആഗ്രഹങ്ങളെന്ന് തിരിച്ചറിഞ്ഞ് അതിന് കടിഞ്ഞാണിടുക. സമ്പാദ്യംശീലിക്കുക ഒറ്റയടിക്ക് ആരുംസമ്പത്തുണ്ടാക്കിയിട്ടില്ലെന്ന് മനസിലാക്കുക. ഓഹരി വിപണിയിൽ കടംവാങ്ങി നിക്ഷേപിക്കുന്നവർവരെ അറിഞ്ഞിരിക്കേണ്ടകാര്യമാണിത്. ക്ഷമയോടെ ഘട്ടംഘട്ടമായി നിക്ഷേപം നടത്താൻ ശീലിക്കുക. നേരത്തെതുടങ്ങിയാൽ ഭാവയിൽ വൻതുക സമ്പാദിക്കാനുള്ള അവസരംലഭിക്കും. സാമ്പത്തിക ലക്ഷ്യങ്ങളെ ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ വേർതിരിക്കാം. വിനോദയാത്ര, പുതിയ മൊബൈൽ വാങ്ങൽ, വിവാഹം എന്നിവ ഹ്രസ്വകാല ലക്ഷ്യങ്ങളാണ്. ബാങ്ക് സ്ഥിരനിക്ഷേപം, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ എന്നിവയിൽ ഇതിനായി നിക്ഷേപംനടത്താം. ദീർഘകാല ലക്ഷ്യത്തിനായി ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ എസ്ഐപി മാതൃകയിലാണ് നിക്ഷേപം നടത്തേണ്ടത്. പ്രതിമാസം നിശ്ചതിതുകവീതം നിക്ഷേപം നടത്തിയാലുള്ളനേട്ടം ഉദാഹരണത്തിൽനിന്ന് മനസിലാക്കാം. 26 വയസ്സുള്ള അരുൺ പ്രതിമാസം 15,000 രൂപവീതം 30വർഷക്കാലയളവിൽ 12ശതമാനം ആദായപ്രകാരം നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 4.62 കോടി രൂപ സ്വന്തമാക്കാൻ കഴിയും. എന്നാൽ അരുൺ 31 വയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കിൽ, പ്രതിമാസം 15,000 രൂപവീതം 12 ശതമാനം ആദായപ്രകാരം 25 വർഷം നിക്ഷേപിച്ചാൽ 2.55 കോടി രൂപയാണ് സമാഹരിക്കാൻ കഴിയുകയെന്ന് മനസിലാക്കുക. എന്തുകൊണ്ട് ഓഹരി ദീർഘകാലത്തേയ്ക്ക് മികച്ചനേട്ടമുണ്ടാക്കാൻ യോജിച്ചത് ഓഹരിയിലെ നിക്ഷേപമാണ്. മികച്ച ഫ്ളക്സി ക്യാപ് ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപിച്ചാൽ 12ശതമാനമെങ്കിലും വാർഷിക ആദായംഅതിൽനിന്ന് ലഭിക്കും. അതോടൊപ്പം ഷോർട്ട് ഡ്യറേഷൻ ഫണ്ടിൽ നിക്ഷേപിക്കുന്നതിനാൽ ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായും പണംസമാഹരിക്കാൻ കഴിയും. വായ്പയെടുക്കാതിരിക്കുക ശമ്പള അക്കൗണ്ടുഉള്ള ബാങ്കിൽനിന്ന് അരുണിന് ക്രഡിറ്റ് കാർഡും നൽകിയിട്ടുണ്ട്. ക്രഡിറ്റ് കാർഡിന് നിരക്കുകളൊന്നും ഈടാക്കുന്നില്ലെങ്കിലും താഴെപറയുന്നകാര്യങ്ങൾ ഓർത്തിരിക്കുന്നത് നല്ലതാണ്: നിശ്ചിത സമയത്തിനുള്ളിൽ പണംതിരിച്ചടച്ചില്ലെങ്കിൽ ക്രഡിറ്റ് കാർഡിന് 30-36ശതമാനം നിരക്കിലാണ് പലിശ ഈടാക്കുക. ഉയർന്ന നിരക്കുകളുള്ളതിനാൽ ക്രഡിറ്റ്കാർഡ് ഇഎംഐ ഒഴിവാക്കുക. മുഴുവൻ പണവുംനൽകി ഉത്പന്നങ്ങൾവാങ്ങിയാൽ കൂടുതൽ വിലക്കിഴിവ് നേടാനാകും. നോ കോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കരുത്. ഒളിഞ്ഞിരിക്കുന്ന പ്രൊസസിങ് ചാർജുകൾ അതിനുണ്ടാകും. ഘട്ടംഘട്ടമായി പണം സമാഹരിച്ചശേഷം ബൈക്കോ, വിലകൂടിയ മൊബൈൽഫോണോ മറ്റുഉത്പന്നങ്ങളോ വാങ്ങുക. പ്രതിമാസ ബജറ്റിൽനിന്ന് വ്യതിചലിക്കാതിരിക്കുക. അതുകൃത്യമായി പിന്തുടർന്നാൽ വായ്പയെടുക്കേണ്ടിവരില്ല. ഷോർട്ട് ഡ്യൂറേഷൻ ഫണ്ട് ബാങ്ക് നിക്ഷേപത്തേക്കാൾ കൂടുതൽ ആദായം ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽനിന്നുലഭിക്കും. പണമാക്കുന്നതിനും എളുപ്പമാണ്. നിശ്ചിത കാലയളവ് നിക്ഷേപം നടത്തണമെന്ന വ്യവസ്ഥയൊന്നുമില്ല. എപ്പോൾ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാനും കഴിയും. എമർജൻസി ഫണ്ട് അടിയന്തിര സാഹചര്യംനേരിടാൻ എമർജൻസി ഫണ്ട് കരുതിവെയ്ക്കണം. ആറുമാസത്തെയെങ്കിലും ശമ്പളമാണ് ഇതിനായി കരുതേണ്ടത്. ഈതുക സ്വീപ്പ് ഇൻ എഫ്ഡിയിലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിലോ നിക്ഷേപിക്കാം. ഇൻഷുറൻസ് ചുരുങ്ങിയത് ഒരുകോടി രൂപയെങ്കിലും പരിരക്ഷ ലഭിക്കുന്നടേം പ്ലാനാണ് പരിഗണിക്കേണ്ടത്. ഇതിനായി 10,000 രൂപയിൽതാഴെമാത്രമെ വാർഷിക പ്രീമിയം ആകുകയുള്ളൂ. അഞ്ചുലക്ഷം രൂപയെങ്കിലും കവറേജ് ലഭിക്കുന്ന ആരോഗ്യഇൻഷുറൻസും ഉണ്ടായിരിക്കണം. സ്ഥിരനിക്ഷേപ പദ്ധതി ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് സ്ഥിര നിക്ഷേപ പദ്ധതികളിലും ആവശ്യത്തിന് കരുതലുണ്ടാകണം. ഉദാഹരണത്തിന് ഒരു ലക്ഷം രൂപ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 30 വയസ്സുള്ള ചെറുപ്പക്കാരൻ 30,000 രൂപയെങ്കിലും ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിലോ ബാങ്ക് എഫ്ഡിയിലോ കരുതിവെയ്ക്കണം. ബാക്കിയുള്ള 70,000 രൂപ ഘട്ടംഘട്ടമായി ഓഹരിയിൽ നിക്ഷേപിക്കാം.അഞ്ചുവർഷത്തേയ്ക്കെങ്കിലും ആവശ്യമില്ലാത്ത പണംവേണം ഓഹരിയിൽ മുടക്കാൻ. feedbacks to: antonycdavis@gmail.com കുറിപ്പ്: റോബിൻഹുഡ് ആകണോയെന്ന് ഇനിതീരുമാനിക്കാം. അത്യാവശ്യങ്ങൾ തിരിച്ചറിഞ്ഞ് പണംചെലവഴിക്കുക. ക്ഷമയോടെ കാത്തിരുന്ന് ദീർഘകാല ലക്ഷ്യങ്ങൾക്കായി ചിട്ടയോടെ നിക്ഷേപിക്കുക. നിങ്ങൾക്കും സമ്പന്നനാകാം.

from money rss https://bit.ly/3plWFLq
via IFTTT