121

Powered By Blogger

Sunday 28 December 2014

പ്രൊഫ.സി.എം.മാത്യു സുവിശേഷസന്ദേശം നല്‍കുന്നു








പ്രൊഫ.സി.എം.മാത്യു സുവിശേഷസന്ദേശം നല്‍കുന്നു


Posted on: 29 Dec 2014



മെല്‍ബണ്‍: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രൊഫ.സി.എം.മാത്യു ഫിബ്രവരി 16 മുതല്‍ മാര്‍ച്ച് 1 വരെ ഓസ്‌ട്രേലിയയുടെയും ന്യൂസിലാന്‍ഡിന്റെയും വിവിധ സ്ഥലങ്ങളില്‍ സുവിശേഷ സന്ദേശം നല്‍കപ്പെടുന്നു. ഈ കൂട്ടായ്മയുടെ സ്ഥാപക പ്രസിഡന്റായി നേതൃത്വം നല്‍കുന്നത് പ്രൊഫ.എം.വൈ.യോഹന്നാന്‍ ആണ്.




വാര്‍ത്ത അയച്ചത് : ജോസ് എം ജോര്‍ജ്












from kerala news edited

via IFTTT

ചരമം-ചിന്നമ്മ പൗലോസ്‌








ചരമം-ചിന്നമ്മ പൗലോസ്‌


Posted on: 29 Dec 2014




പെരുമ്പാവൂര്‍: കൊല്ലാര്‍മാലിയില്‍ പൗലോസിന്റെ ഭാര്യ ചിന്നമ്മ പൗലോസ് (67) അന്തരിച്ചു. പെരുമ്പാവൂര്‍ വേങ്ങൂര്‍ മറ്റമന കുടുംബാംഗമാണ്.

മക്കള്‍: ടോണി പോള്‍ (ന്യൂയോര്‍ക്ക്), ടോബി പോള്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: ട്രെസ്സി ടോണി (ന്യൂയോര്‍ക്ക്), സാറാ ടോബി (ഓസ്‌ട്രേലിയ).


സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 30-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടില്‍. സംസ്‌കാരം വേങ്ങൂര്‍ മാര്‍ കൗമാ പള്ളി സെമിത്തേരിയില്‍.


കൂടുതല്‍ വിവരങ്ങള്‍ക്ക്: വെല്‍വിന്‍ ഏലിയാസ് (914 433 9758- യു.എസ്.എ), എം.കെ. മാത്യൂസ് (914 806 5007- യു.എസ്.എ), പൗലോസ് (0484 2523737).





വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ചരമം-അന്നമ്മ അലക്‌സാണ്ടര്‍








ചരമം-അന്നമ്മ അലക്‌സാണ്ടര്‍


Posted on: 29 Dec 2014




ചെന്നൈ: വാഷിങ്ടണ്‍ ഡി.സി. സെന്റ് തോമസ് പള്ളിയുടെ മുന്‍ വികാരി അലക്‌സാണ്ടര്‍ കുറ്റിക്കണ്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ ഭാര്യ പരേതയായ അന്നമ്മ അലക്‌സാണ്ടര്‍ അന്തരിച്ചു.

മക്കള്‍: ഫാ. മാത്യു അലക്‌സാണ്ടര്‍, മീന (വാഷിങ്ടണ്‍ ഡി.സി.). മരുമക്കള്‍: മിനി, റജി ഡാനിയേല്‍


ഭര്‍തൃ സഹോദരങ്ങള്‍: തോമസ് കുറ്റിക്കണ്ടത്തില്‍ (ടെക്‌സാസ്), ജേക്കബ് മാത്യു കുറ്റിക്കണ്ടത്തില്‍ (ഫിലാഡല്‍ഫിയ).


സംസ്‌കാരം താംബരം സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് മദ്രാസ് ഭദ്രാസനാദ്ധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.





വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

പി.സി.എഫ്.നേതൃത്വ പരിശീലന ക്യാമ്പ്‌








പി.സി.എഫ്.നേതൃത്വ പരിശീലന ക്യാമ്പ്‌


Posted on: 29 Dec 2014







ജിദ്ദ: പി.സി.എഫ് ജിദ്ദ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശറഫിയ്യ ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ വെച്ച് നേതൃത്വ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഷറഫ് പൊന്നാനി ഉദ്ഘാടനം ചെയ്തു. സമകാലികരാഷ്ട്രീയവും പി.ഡി.പി.യും എന്ന വിഷയത്തെ ആസ്പദമാക്കി നാഷണല്‍ കമ്മിറ്റിയംഗം ദിലീപ് താമരക്കുളം ക്ലാസ്സെടുത്തു. നാഷണല്‍ കമ്മിറ്റി കണ്‍വീനര്‍ പി.എ.മുഹമ്മദ് റാസി വൈക്കം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഇ.എം.അനീസ് അഴീക്കോട്, സി.എ.ഷമീര്‍ പാലപ്പിള്ളി, ഷംസുദ്ദീന്‍ മലയില്‍, ഹാഷിര്‍ മുന്നിയൂര്‍ എന്നിവര്‍ സംസാരിച്ചു. ജാഫര്‍ മുല്ലപ്പള്ളി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസി.സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു സെക്രട്ടറി അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം സ്വാഗതവും ബക്കര്‍ നന്ദിയും പറഞ്ഞു.




അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

മഹാഗണപതി ഹോമം








മഹാഗണപതി ഹോമം


Posted on: 29 Dec 2014







ടൊറാന്റോ: ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മഹാഗണപതിഹോമം ജനവരി 1 ന് രാവിലെ 7 മണിക്ക് ക്ഷേത്രത്തില്‍ തന്ത്രി ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. എല്ലാവരും ഹോമത്തില്‍ പങ്കെടുക്കണമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.



കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫോണ്‍ - 9057990900

വെബ്‌സൈറ്റ് - www.guruvayur.ca





വാര്‍ത്ത അയച്ചത് : ഹരികുമാര്‍












from kerala news edited

via IFTTT

ബംഗലൂരു സ്‌ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രം









Story Dated: Monday, December 29, 2014 12:25



mangalam malayalam online newspaper

ന്യുഡല്‍ഹി: ബംഗലൂരു ചര്‍ച്ച് സ്ട്രീറ്റില്‍ ഇന്നലെയുണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരണം. ഐ.ഇ.ഡി (ഇലക്‌ട്രോണിക് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിരിക്കുന്നത്. അമോണിയം നൈട്രേറ്റ് ബോംബില്‍ ടൈമര്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ സുരക്ഷയും ജാഗ്രതയും വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു. സ്‌ഫോടനം ഭീകരാക്രമണം തന്നെയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജി ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു.


അതേസമയം, നഗരത്തില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. നഗരത്തില്‍ കൂടുതല്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടും. സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം നല്‍കും. ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ 24 മണിക്കൂറിനകം പ്രഖ്യാപിക്കും. കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ആവശ്യമെങ്കില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ )ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇന്നലെ രാത്രി 8.30നുണ്ടായ സ്‌ഫോടനത്തില്‍ ചെന്നൈ സ്വദേശിനിയായ ഭവാനി (37) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അഞ്ചു പേര്‍ക്ക് പരുക്കേറ്റിരുന്നു. മരിച്ച യുവതിയുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സുരക്ഷാസ്ഥിതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. അന്വേഷണത്തില്‍ എന്‍.ഐ.എ സഹകരിക്കുമെന്നും പൂനെയിലേക്കും ചെന്നൈയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


ഇസ്ലാമിക് സ്‌റ്റേറ്റിനു വേണ്ടി ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആശയ പ്രചരണം നടത്തിവന്നിരുന്ന മെഹ്തി മസ്‌റൂര്‍ ബിസ്‌വാസ് (24) എന്ന യുവാവിനെ കഴിഞ്ഞ ദിവസം ബംഗലൂരുവില്‍ അറസ്റ്റു ചെയ്തിരുന്നു. ഇതിനു പ്രതികാരം ചെയ്യുമെന്ന് ഐ.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.










from kerala news edited

via IFTTT

മുംബൈ ആക്രമണം: സക്കീയുര്‍ ലഖ്‌വിയുടെ തടവ് പാക് ഹൈക്കോടതി റദ്ദാക്കി









Story Dated: Monday, December 29, 2014 11:58



mangalam malayalam online newspaper

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ ലഷ്‌കറെ തോയിബ നേതാവ് സക്കീയര്‍ റഹ്മാന്‍ ലഖ്‌വിയുടെ തടവില്‍ പാര്‍പ്പിക്കാനുള്ള പാകിസ്താന്‍ സര്‍ക്കാര്‍ തീരുമാനം ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച ലഖ്‌വി പുറത്തിറങ്ങുന്നത് തടഞ്ഞ സര്‍ക്കാര്‍ അദ്ദേഹത്തെ കരുതല്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ലഖ്‌വി പുറത്തിറങ്ങുന്നതില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.


ഡിസംബര്‍ 16ന് പെഷാവറിലെ സൈനിക സ്‌കൂള്‍ താലിബാന്‍ ആക്രമിച്ച് 135 കുട്ടികള്‍ ഉള്‍പ്പെടെ 152 പേരെ വധിച്ചതിനു പിന്നാലെയാണ് ലഖ്‌വിക്ക് ഇസ്ലാമാബാദിലെ തീവ്രവദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചത്. ലഖ്‌വിക്കെതിരായ പ്രോസിക്യൂഷന്‍ വാദം ദുര്‍ബലമാണെന്ന് കാണിച്ചായിരുന്നു നടപടി.










from kerala news edited

via IFTTT

അസമില്‍ ബോഡോ തീവ്രവാദികളുടെ ഒളിത്താവളം തകര്‍ത്തു









Story Dated: Monday, December 29, 2014 11:45



mangalam malayalam online newspaper

ഗുവാഹത്തി: അസമില്‍ പോലീസും സൈന്യവും നടത്തിയ സംയുക്ത നീക്കത്തില്‍ ബോഡോ തീവ്രവാദികളുടെ ഒളിത്താവളം തകര്‍ത്തു. കൊക്രജാര്‍ ജില്ലയിലെ ഖൗഷി ബസാറിലാണ് ഒളിത്താവളം തകര്‍ത്തത്. ഒരു വാഹനവും എട്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി ഐ.ജി എല്‍.ആര്‍ ബിഷ്‌ണോയി അറിയിച്ചു. തീവ്രവാദികള്‍ രക്ഷപ്പെട്ടിരുന്നു. ക്യാംപിലേക്ക് റേഷന്‍ സാധനങ്ങള്‍ കടത്തിക്കൊണ്ടുവന്ന് വിതരണം ചെയ്യുന്നതിന് ഉപയോഗിച്ചിരുന്നതാണ് വാഹനമെന്ന് ഐ.ജി വ്യക്തമാക്കി.


കഴിഞ്ഞയാഴ്ച അസമിലെ കൊക്രജാര്‍, സോണിപുര്‍ ജില്ലകളില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 80ല്‍ ഏറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് മേഖലയില്‍ സൈനിക നടപടി ശക്തമാക്കിയത്.










from kerala news edited

via IFTTT

ന്യൂസിലന്‍ഡില്‍ വാഹനാപകടത്തില്‍ മരിച്ചു











Story Dated: Monday, December 29, 2014 08:18


mangalam malayalam online newspaper

പാലാ: ന്യൂസിലന്‍ഡില്‍ വാഹനാപകടത്തില്‍ പാലാ സ്വദേശിയായ മെയില്‍ നഴ്‌സ്‌ ഉള്‍പ്പെടെ നാല്‌ മലയാളികള്‍ മരിച്ചു. പാലാ ഇടമറ്റം നെല്ലാലയില്‍ ഹരിദാസിന്റെ മകന്‍ മനോജാണ്‌(31) മരിച്ചത്‌. മനോജിന്റെ ഭാര്യ മീരാലക്ഷ്‌മി (കോഴിക്കോട്‌) ന്യൂസിലന്‍ഡില്‍ നഴ്‌സാണ്‌. ന്യൂസിലന്‍ഡില്‍ മെയില്‍ നഴ്‌സായി ജോലി ലഭിച്ച മനോജ്‌ ഒരു വയസുള്ള മകന്‍ ഭഗത്തിനൊപ്പം കഴിഞ്ഞ ഏഴിനാണ്‌ നാട്ടില്‍നിന്ന്‌ പോയത്‌. ശനിയാഴ്‌ചയാണ്‌ ഇയാള്‍ ന്യൂസിലന്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചത്‌. സഹപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ എതിരേവന്ന ട്രക്കുമായി കൂടിയിടിച്ചാണ്‌ അപകടമെന്നാണ്‌ നാട്ടില്‍ വിവരം ലഭിച്ചത്‌. ഇന്ത്യന്‍സമയം ഇന്നലെ പുലര്‍ച്ചെ 2.30-നായിരുന്നു അപകടം. അമ്മ ലൈല ഇടമറ്റം വരിക്കനെല്ലിക്കല്‍ പാമ്പ്‌ളാനിയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: മനീഷ്‌, മജ്‌ഞു ഗോപകുമാര്‍ (ഇടനാട്‌).










from kerala news edited

via IFTTT

മെതിയന്ത്രത്തില്‍ കുരുങ്ങി ആദിവാസി തൊഴിലാളിയുടെ കൈയറ്റു











Story Dated: Monday, December 29, 2014 01:26


തൃക്കൈപ്പറ്റ: മെതിയന്ത്രത്തില്‍ കുരുങ്ങി ആദിവാസി തൊഴിലാളിയുടെ കൈയറ്റു. മുക്കന്‍കുന്ന്‌ താഴെ മുക്കത്ത്‌ കോളനിയില്‍ കാമാക്ഷിയുടെ കൃഷിയിടത്തില്‍ നെല്ല്‌ പതിക്കുന്നതിനിടെ തൃക്കൈപ്പറ്റ ഗോവിന്ദന്‍പാറ പണിയ കോളനിയിലെ നാരായണ(42)ന്റെ ഇടതുകൈയാണ്‌ യന്ത്രത്തില്‍ കുടുങ്ങിയത്‌. ഞായറാഴ്‌ച വൈകിട്ടാണ്‌ അപകടം. കൈപ്പത്തി അറ്റുപോയ നാരായണനെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആദിവാസികള്‍ക്ക്‌ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനം പൂര്‍ത്തിയായതായാണ്‌ അധികൃതര്‍ പറയുന്നത്‌. എന്നാല്‍ മതിയായ പരിശീലനം ലഭിക്കാത്ത ആദിവാസികളാണ്‌ യന്ത്രം ഉപയോഗിക്കുന്നതെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.










from kerala news edited

via IFTTT