121

Powered By Blogger

Sunday, 28 December 2014

ബംഗലൂരു സ്‌ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രം









Story Dated: Monday, December 29, 2014 12:25



mangalam malayalam online newspaper

ന്യുഡല്‍ഹി: ബംഗലൂരു ചര്‍ച്ച് സ്ട്രീറ്റില്‍ ഇന്നലെയുണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരണം. ഐ.ഇ.ഡി (ഇലക്‌ട്രോണിക് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിരിക്കുന്നത്. അമോണിയം നൈട്രേറ്റ് ബോംബില്‍ ടൈമര്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ സുരക്ഷയും ജാഗ്രതയും വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു. സ്‌ഫോടനം ഭീകരാക്രമണം തന്നെയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജി ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു.


അതേസമയം, നഗരത്തില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. നഗരത്തില്‍ കൂടുതല്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടും. സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രം നല്‍കും. ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ 24 മണിക്കൂറിനകം പ്രഖ്യാപിക്കും. കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ആവശ്യമെങ്കില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ )ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇന്നലെ രാത്രി 8.30നുണ്ടായ സ്‌ഫോടനത്തില്‍ ചെന്നൈ സ്വദേശിനിയായ ഭവാനി (37) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അഞ്ചു പേര്‍ക്ക് പരുക്കേറ്റിരുന്നു. മരിച്ച യുവതിയുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സുരക്ഷാസ്ഥിതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. അന്വേഷണത്തില്‍ എന്‍.ഐ.എ സഹകരിക്കുമെന്നും പൂനെയിലേക്കും ചെന്നൈയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


ഇസ്ലാമിക് സ്‌റ്റേറ്റിനു വേണ്ടി ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആശയ പ്രചരണം നടത്തിവന്നിരുന്ന മെഹ്തി മസ്‌റൂര്‍ ബിസ്‌വാസ് (24) എന്ന യുവാവിനെ കഴിഞ്ഞ ദിവസം ബംഗലൂരുവില്‍ അറസ്റ്റു ചെയ്തിരുന്നു. ഇതിനു പ്രതികാരം ചെയ്യുമെന്ന് ഐ.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.










from kerala news edited

via IFTTT