121

Powered By Blogger

Sunday, 28 December 2014

തഅലീമുല്‍ ഖുര്‍ആന്‍ മദ്രസ സ്റ്റുഡന്‍റസ് ഫെസ്റ്റ് 2014 സമാപിച്ചു








തഅലീമുല്‍ ഖുര്‍ആന്‍ മദ്രസ സ്റ്റുഡന്‍റസ് ഫെസ്റ്റ് 2014 സമാപിച്ചു


Posted on: 28 Dec 2014


ദോഹ: മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തോടൊപ്പം സമാന്തരമായി നടക്കുന്ന കലാസാഹിത്യ മത്സരങ്ങള്‍ സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്ക്കും വിദ്യാര്‍ഥികളുടെ വ്യക്തിത്വവികാസത്തിനും കാരണമാകുമെന്ന് അഖിലേന്ത്യാ ഇസ്‌ലാമിക് എജുക്കേഷണല്‍ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. കെ. എം.എ. റഹീം അഭിപ്രായപ്പെട്ടു.അബൂഹമൂര്‍ എം.ഇ.എസ് സ്‌കൂളിലെ തഅലീമുല്‍ ഖുര്‍ആന്‍ മദ്രസയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്റ്റുഡന്‍റസ് ഫെസ്റ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പഠനവും അനുബന്ധ വിഷയങ്ങളും വ്യക്തി നന്മയിലേക്കും സാമൂഹികരംഗത്തെ ഗുണകരമായ പരിവര്‍ത്ത നത്തിലേക്കും വഴി തെളിയിക്കേണ്ടതിനു പകരം തീവ്രവാദഭീകരവാദ ചിന്തകള്‍ക്കും അത് വഴി സാമൂഹികദുശീലങ്ങള്‍ക്കും ഇടയാകുന്നത് പൊറുപ്പിക്കാന്‍ സാധിക്കുന്ന പാപമല്ല.മാതാപ്പിതാള്‍ക്കും മക്കള്‍ക്കു മിടയില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാതലായ സ്‌നേഹബന്ധം ഊട്ടി യുറപ്പിക്കുന്നതിന് ധാര്‍മ്മികവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചേ തീരൂ. ഐ. സി.എഫ് പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാരുടെ അധ്യക്ഷ തയില്‍ , ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡണ്ട് ഗിരീഷ് കുമാര്‍ ചടങ്ങ് ഉ ദ്ഘാടനം ചെയ്തു.

എം.ഇ.എസ് സ്‌കൂള്‍ പ്രന്‍സിപ്പല്‍ ശശിധരന്‍ മാസ്റ്റര്, ശൈഖ് മഹമൂദ് അനാനി(ഖത്തര്‍ ഖുര്‍ആന്‍ മത്സര വിധികര്‍ത്താവ്) , കെ. കെ.ഉസ്മാന്‍ (ഇന്‍കാസ്),നൗഷാദ് (എം.ഡി ഗ്രാന്‍റ് മാര്‍ട്ട്),സിദ്ധീഖ് പുറായില്‍ ( എം.ഡി അല്‍എബ്ള്‍ ഗ്രൂപ്പ്), ജമാല്‍ അസ്ഹരി (ആര്‍.എസ്.സി) റഊഫ് മൂടാടി,അബ്ദുല്‍ കരീം (എം.ഡി.റൂസിയ ട്രേഡിംഗ്), അബ്ദുല്‍ റഹ്മാന്‍ (എം.ഡി ഗ്രൂപ്പ്10 ) സംബന്ധിച്ചു. മൂന്നു ഗ്രൂപ്പുകളില്‍ നിന്നായി നൂറോളം വിദ്യാര്‍ഥികള്‍ വിവിധഭാഷാ പ്രസംഗം, ഗാനം, പ്രബന്ധരചന, വ്യത്യസ്ത കലാ സാഹിത്യ വിഭാഗങ്ങളില്‍ മത്സരിച്ചു.250 പോയിന്‍റ നേടിസലാഹ് ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 232,223 പോയിന്റ്കളോടെ നജാഹ്,ഫലാഹ് ഗ്രൂപ്പുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജേതാക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.വാര്‍ഷിക പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചവര്‍,മികച്ച ഹാജര്‍ നിലവാരം പുലര്‍ത്തിയവര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു.അബ്ദുല്‍ കരീം ഹാജി മേമുണ്ട സ്വാഗതവും ജഅഫര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT