സോഷ്യല്‍ ഫോറം തൃത്താല മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
Posted on: 28 Dec 2014
ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം തൃത്താല നിയമസഭാമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. മന്‍സൂറ ഫ്രട്ടേണിറ്റി ഹാളില്‍ നടന്ന മണ്ഡലം കണ്‍വന്‍ഷനില്‍ വച്ചാണ് കമ്മിറ്റിക്ക് രൂപം നല്കിടയത്. ഭാരവാഹികളായി പ്രസിഡന്റ് സഹീര്‍ ചാലിപ്പുറം, ജനറല്‍ സെക്രട്ടറി സലീം കൂറ്റനാട്, വൈസ് പ്രസിഡന്റ് ഫൈസല്‍ കൂനമ്മൂച്ചി, സെക്രട്ടറി റസാഖ് കൂറ്റനാട്, ട്രഷറര്‍ സലാലുദ്ധീന്‍ എന്നിവരെ തെരെഞ്ഞെടുത്തു. കണവന്‍ഷന്റെ ഭാഗമായി പുതിയ പ്രവര്‍ത്തകര്‍ക്കുള്ള അംഗത്വ വിതരണവും നടന്നു.സോഷ്യല്‍ ഫോറം പാലക്കാട് ജില്ലാ സെക്രട്ടറി സുബൈര്‍ പട്ടാമ്പി പുതിയ 15 പ്രവര്‍ത്തകര്‍ക്കുള്ള അംഗത്വം നല്കി. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് പള്ളത്ത്, അലി ഷൊര്ണര്‍. എന്നിവര്‍ സംസാരിച്ചു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT