Story Dated: Sunday, December 28, 2014 01:59
വരാപ്പുഴ: സിഗ്നല്‍ തെറ്റിച്ചുവെന്നാരോപിച്ചുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. കൂനമ്മാവ് ചിത്തിര കവലയിലാണ് സംഭവം. ഭര്‍ത്താവിനെ പിന്നില്‍ ഇരുത്തി സ്‌കൂട്ടറില്‍ മക്കളുമായി പോകുകയായിരുന്ന ഭാര്യ കൂനമ്മാവ് ചിത്തിരകവലയില്‍ സിഗ്നല്‍ വകവയ്‌ക്കാതെ പെട്ടെന്ന് സ്‌കൂട്ടര്‍ തിരിച്ചപ്പോള്‍ പിന്നാലെവന്ന കാറിലെ ഡ്രൈവര്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ചീത്തവിളിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ഭര്‍ത്താവ് കാറിലുണ്ടായിരുന്നവരെ ചീത്ത പറഞ്ഞപ്പോള്‍ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ പിന്നാലെ എത്തി.
ഇരുവരും തമ്മില്‍ തല്ല് വീഴുന്നതിനിടെ കാറിലുണ്ടായിരുന്നവരില്‍ ഡ്രൈവര്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ഭര്‍ത്താവിനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കാറില്‍ കുത്തിയയാളുടെ ഭാര്യയും അമ്മയും മക്കളുമുണ്ടായിരുന്നു. കുത്തേറ്റ് ചോര വാര്‍ന്നൊഴുകുന്നതു കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തിയപ്പോള്‍ ഇരുവരും സ്‌ഥലംവിട്ടു. വരാപ്പുഴയില്‍ നിന്നും കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കുടുംബമാണ് കാറില്‍ യാത്ര ചെയ്‌തിരുന്നത്. ഇവര്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ കേക്കുമായി പോകുമ്പോള്‍ കേക്കു മുറിക്കാനുള്ള കത്തി ഉപയോഗിച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ഭര്‍ത്താവിനെ കുത്തിയത്.
from kerala news edited
via
IFTTT
Related Posts:
മണീട് ക്ഷീരസംഘത്തിന് പുരസ്കാരം Story Dated: Wednesday, December 31, 2014 08:11പിറവം: എറണാകുളം ജില്ലയിലെ മികച്ച ക്ഷീര സംഘത്തിനുള്ള പുരസ്കാരം മണീട് ക്ഷീരോല്പാദക സഹകരണ സംഘത്തിന് ലഭിച്ചു. 2013-14 വര്‍ഷത്തില്‍ സംഘം ക്ഷീര കര്‍ഷകര്‍ക്ക് നടപ്പിലാക്കിയ … Read More
ബിനാലെ ഓഫീസ് മുറ്റത്ത് പാപ്പാഞ്ഞി ഒരുങ്ങുന്നു Story Dated: Sunday, December 28, 2014 01:59കൊച്ചി: പുതുവര്‍ഷപ്പിറവിക്ക് കൊച്ചി നഗരം സാക്ഷ്യം വഹിക്കുമ്പോള്‍ ഇക്കുറിയും ആയിരങ്ങളെ സാക്ഷിയാക്കി ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് പാപ്പാഞ്ഞിയുടെ കോലം അഗ്നിയിലെരിഞ്ഞമരും. … Read More
കെട്ടിനികുതി കുത്തനെ കൂട്ടി; ആയവനയില്‍ ഗ്രാമസഭ അലങ്കോലപ്പെട്ടു Story Dated: Wednesday, December 31, 2014 08:11മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തില്‍ ഇന്നലെ ചേര്‍ന്ന ഒന്‍പതാം വാര്‍ഡ് ഗ്രാമസഭ അലങ്കോലമായി. പഞ്ചായത്ത് ഹാളില്‍ ഇന്നലെ വൈകിട്ട് നാലിനായിരുന്നു യോഗം ചേര്‍ന്നത്. പഞ്ചായത്… Read More
സിഗ്നല്‍ തെറ്റിച്ചുവെന്ന് ആരോപിച്ച് തര്‍ക്കം; കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരുക്ക് Story Dated: Sunday, December 28, 2014 01:59വരാപ്പുഴ: സിഗ്നല്‍ തെറ്റിച്ചുവെന്നാരോപിച്ചുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. കൂനമ്മാവ് ചിത്തിര കവലയിലാണ് സംഭവം. ഭര്‍ത്താവിനെ പിന്നില്‍ ഇരുത്തി സ്‌കൂട്ടറില്‍ മക്കളു… Read More
കീച്ചേരിപ്പടിയില്‍ വീണ്ടും പൈപ്പ് പൊട്ടി Story Dated: Wednesday, December 31, 2014 08:11മൂവാറ്റുപുഴ: കീച്ചേരിപ്പടിയില്‍ വീണ്ടും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇവിടെ നിരന്തരമായി പൈപ്പ് പൊട്ടുന്നതിനെ തുടര്‍ന്നാണ് പൈപ്പുകള്‍ നന്നാക്കി കട്ടകള്‍ നിരത്തിയ… Read More