Story Dated: Sunday, December 28, 2014 04:01
ന്യൂഡല്‍ഹി: ഇന്തോനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേയ്‌ക്ക് പോകവേ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ തെരച്ചിലിന് ഇന്ത്യ സഹായം വാഗ്‌ദാനം ചെയ്‌തു. നാവികസേനയുടെ മൂന്ന് കപ്പലുകളും ഒരു വിമാനവും തെരച്ചിലിനായി സജ്‌ജമാണെന്ന് ഇന്ത്യ ഇന്തോനേഷ്യയെ അറിയിച്ചിട്ടുണ്ട്. ചെന്നൈയിലും പോര്‍ട്ട് ബ്ലയറിലുമയാണ് കപ്പലുകള്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്നത്. ആര്‍ക്കോണത്ത് ഒരു നിരീക്ഷണ ജറ്റ് വിമാനവും സജ്‌ജമാക്കി നിര്‍ത്തിയിട്ടുണ്ട്. എപ്പോള്‍ സഹായം ആവശ്യപ്പെട്ടാലും തെരച്ചിലിനായി പോകാനാണ് നാവികസേനക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. കാണാതായി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വിമാനത്തിനായുള്ള തെരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്നു രാവിലെ ഇന്ത്യന്‍ സമയം ആറു മണിയോടെയാണ് വിമാനവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടത്. യാത്രക്കാരും ജീവനക്കാരുമായി 162 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ജാവ കടലിനു മുകളിലൂടെ 32,500 അടി ഉയരത്തില്‍ പറക്കുമ്പോള്‍ മേഘാവൃതമായ കാലാവസ്‌ഥയെത്തുടര്‍ന്ന് ഉയര്‍ന്നു പറക്കാന്‍ അനുമതിതേടിയാണ് പൈലറ്റിന്റെ അവസാന സന്ദേശമെത്തുന്നത്. പിന്നീട് വിമാനവുമായുള്ള ബന്ധം നഷ്‌ടപ്പെടുകയായിരുന്നു. സന്ദേശമെത്തുന്ന സമയത്ത് ജാവകടലിന്റെ സമീപമേഖലയില്‍ ശക്‌തമായ ഇടിമിന്നലും കാറ്റും ഉണ്ടായതായി ഉപഗ്രഹചിത്രങ്ങളില്‍ വ്യക്‌തമായി.
വിമാനത്തിനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ ജാവ ദ്വീപസമൂഹത്തിലെ ബെലിറ്റംഗ് ദ്വീപില്‍ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതായി ചൈനീസ് ടിവിയെ ഉദ്ധരിച്ച് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.
from kerala news edited
via IFTTT