121

Powered By Blogger

Sunday, 28 December 2014

സര്‍ഗ്ഗോത്സവത്തിന്റെ അച്ചടക്കം നിയന്ത്രിച്ച്‌ ഗോത്രവര്‍ഗ വനിതാ കുട്ടിപോലീസ്‌ സംഘം











Story Dated: Monday, December 29, 2014 01:26


കല്‍പ്പറ്റ: കണിയാമ്പറ്റ ജി.എം.ആര്‍.എസില്‍ നടന്ന സംസ്‌ഥാന സര്‍ഗോത്സവത്തിന്റെ അച്ചടക്കം സ്‌കൂളിലെ കുട്ടിപ്പോലിസിന്റെ (സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌) കൈകളില്‍ ഭദ്രമായി. 36 ഗോത്ര വര്‍ഗ്ഗ പെണ്‍കുട്ടികള്‍ മാത്രമടങ്ങുന്ന ജില്ലയിലെ ആദ്യത്തെ കുട്ടിപോലീസ്‌ യൂണിറ്റാണ്‌ രണ്ടാമത്‌ സര്‍ഗ്ഗോത്സവത്തില്‍ മുഴുവന്‍ സമയ വളണ്ടിയര്‍മാരായി സേവനമനുഷ്‌ഠിച്ചത്‌. പോലീസ്‌ വകുപ്പിന്റെ നിരന്തര പരിശീലനവും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ ശക്‌തമായ പിന്തുണയും സ്‌കൂള്‍ അധികാരികളുടെ പ്രോത്സാഹനവും ചേര്‍ന്നതോടെ യൂണിറ്റ്‌ അംഗങ്ങള്‍ക്ക്‌ മികച്ച പ്രകടനം കാഴ്‌ച വെക്കാനായി. യൂണിറ്റ്‌ അംഗങ്ങള്‍ മുഴുവന്‍ എട്ടാംക്ല ാസ്‌ വിദ്യാര്‍ത്ഥികളാണ്‌. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‌ കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേയും പ്രീ മെട്രിക്‌ ഹോസ്‌റ്റലുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്‌ഥാന തല സര്‍ഗ്ഗോത്സവം വിജയിപ്പിക്കാനായി വളണ്ടിയര്‍മാരായി സേവനം അനുഷ്‌ഠിക്കുന്നത്‌ ഇവരാണ്‌.


മുന്‍വര്‍ഷം നടന്ന സര്‍ഗ്ഗോത്സവം നിയന്ത്രിച്ചത്‌ പ്രത്യേക വളണ്ടിയര്‍മാരായിരുന്നുവെങ്കില്‍ ഇത്തവണ സ്‌കൂളിലെ കുട്ടിപ്പോലീസ്‌ യൂണിറ്റിനെ ഏല്‍പ്പിക്കുകയായിരുന്നു അധികാരികള്‍. ഒക്‌ടോബര്‍ 17 നാണ്‌ സ്‌കൂളില്‍ ഗോത്ര വര്‍ഗ്ഗ പെണ്‍കുട്ടികള്‍ മാത്രമടങ്ങുന്ന ജില്ലയിലെ ആദ്യത്തെ കുട്ടിപോലീസ്‌ യൂണിറ്റ്‌ (സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌) നിലവില്‍ വന്നത്‌. ഡിസംബര്‍ 21 ന്‌ ത്രിദിന യൂണിറ്റ്‌ ക്യാമ്പ്‌ ജില്ലാ പോലീസ്‌ മേധാവി പുട്ട വിമലാതിദ്യ ഉദ്‌ഘാടനം ചെയ്‌തു. മേളക്ക്‌ മുന്‍പായി നടന്ന സാംസ്‌കാരിക ഘോഷയാത്രയിലും ഇവരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. എ.കെ അരുന്ധതി യൂണിറ്റ്‌ ലീഡറും, റോസ്‌ന വി. ഷാജു അസി. ലീഡറുമാണ്‌.


സ്‌കൂളിലെ മലയാളം അധ്യാപിക എം. സല്‍മയാണ്‌ കമ്മ്യൂണിറ്റി പോലീസ്‌ ഓഫീസര്‍ (സി.പി.ഒ) ചുമതല വഹിക്കുന്നത്‌. കമ്പളക്കാട്‌ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഇ.കെ.ഭാസ്‌കരന്‍, ഡ്രില്‍ ഇന്‍സ്‌പെക്‌ടര്‍ അബ്‌ദുള്‍ നാസര്‍, അസി. ഡ്രില്‍ ഇന്‍സ്‌പെക്‌ടര്‍ വിജയകുമാരിക്കുമാണ്‌ പരിശീലന ചുമതല. കുട്ടിപ്പോലീസിനോടൊപ്പം എന്‍.എസ്‌.എസ്‌ വളണ്ടിയര്‍മാരും എസ്‌.ടി പ്ര?മോട്ടര്‍മാരും ചേര്‍ന്നതോടെ സംസ്‌ഥാന സര്‍ഗ്ഗോത്സവത്തിന്റെ പ്രവര്‍ത്തനത്തില്‍ വളണ്ടിയര്‍മാരുടെ സേവനം മികവുറ്റതാക്കി.










from kerala news edited

via IFTTT