121

Powered By Blogger

Sunday, 28 December 2014

കോട്ടക്കടപ്പുറത്ത്‌ കുടിവെള്ളം കിട്ടാക്കനി; പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധത്തില്‍ പ്രതിഷേധമിരമ്പി











Story Dated: Thursday, December 25, 2014 03:01


mangalam malayalam online newspaper

പയേ്ാേളി: കുടിവെള്ളം, റോഡ്‌ എന്നീ അടിസ്‌ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രദേശത്തെ ശ്‌മശാനത്തിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്നും ആവശ്യപെട്ടാണ്‌ കോട്ടക്കടപ്പുറം നിവാസികള്‍ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധം നടത്തിയത്‌.

കക്ഷി രാഷ്ര്‌ടീയ ഭേദ്യമേന്യേ സ്‌ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന്‌ നാട്ടുകാര്‍ പ്രകടനമായി എത്തിയാണ്‌ ഉപരോധം നടത്തിയത്‌.രാവിലെ ഒന്‍പത്‌ മണിയോടെ പഞ്ചായത്ത്‌ ഓഫീസിന്‌ മുന്‍പില്‍ ആരംഭിച്ച ഉപരോധസമരത്തെ തുടര്‍ന്ന്‌ ഓഫീസിന്റെ പ്രവര്‍ത്തനം ഉച്ചവരെ തടസ്സപ്പെട്ടു. ജീവനക്കാരും പഞ്ചായത്ത്‌ മെമ്പര്‍മാരും ഉപരോധത്തിന്റെ രൂക്ഷത കണ്ട്‌ മാറി നിന്നു.

പോലീസ്‌ ഇടപെട്ട്‌ ചര്‍ച്ചക്ക്‌ മുന്‍കൈ എടുത്തപ്പോള്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വരാതെ ചര്‍ച്ചയില്ലെന്നായി സമരക്കാര്‍. പ്രസിഡന്റും വൈസ്‌ പ്രസിഡന്റും ഉള്‍പ്പെടെയുള്ളവരെ ഓഫീസിന്‌ അകത്ത്‌ കയറ്റി വിടാതെ വീട്ടമ്മമാര്‍ ഏറെ നേരം പ്രതിഷേധിച്ചു.

സമര നേതാക്കള്‍ ഏറെ പണിപ്പെട്ടാണ്‌ വീട്ടമ്മമാരെ അനുനയിപ്പിച്ച്‌ നേതാക്കളെ അകത്ത്‌ വിട്ടത്‌. വികസന കാര്യത്തില്‍ പഞ്ചായത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശമായ 23 ാം വാര്‍ഡിലെ കോട്ടക്കടപ്പുറത്തുകാര്‍ ഏറെക്കാലമായി ഇതേ ആവശ്യം ഉന്നയിച്ച്‌ സമര രംഗത്താണ്‌. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഒരു വര്‍ഷം മുന്‍പ്‌ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തിയിരുന്നു. അന്ന്‌ അധികൃതര്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ ഇത്‌ വരെ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ ഇവര്‍ വീണ്ടും സമര രംഗത്തേക്ക്‌ ഇറങ്ങിയത്‌.

വെള്ളം പമ്പ്‌ ചെയ്യാനായി വാങ്ങിയ മോട്ടോര്‍ തകരാറ്‌ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും പ്രദേശത്ത്‌ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഫണ്ട്‌ ചെലവഴിക്കാമെന്നുമുള്ള ഉറപ്പില്‍ ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു.

പയേ്ോളി സി.ഐ.പി.കെ.മണി, എസ്‌.ഐ.സി.സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനിതാ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘം സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചു.










from kerala news edited

via IFTTT