121

Powered By Blogger

Sunday, 28 December 2014

മുത്തങ്ങ സമരം: ജയില്‍വാസമനുഭവിച്ച കുട്ടികള്‍ക്ക്‌ നഷ്‌ടപരിഹാര വിതരണത്തിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കും











Story Dated: Sunday, December 28, 2014 02:03


കല്‍പ്പറ്റ: മുത്തങ്ങ സമരത്തെ തുടര്‍ന്ന്‌ ജയിലില്‍ കഴിയേണ്ടിവന്ന കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ അനുവദിച്ച ഒരു ലക്ഷം രൂപ ധനസഹായത്തിന്റെ വിതരണത്തിനായി ജില്ലയില്‍ ബത്തേരി, മാനന്തവാടി ആവശ്യമെങ്കില്‍ കല്‍പ്പറ്റ എന്നിവിടങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന്‌ പട്ടികവര്‍ഗ്ഗ-യുവജനക്ഷേമ വകുപ്പ്‌ മന്ത്രി പി.കെ. ജയലക്ഷ്‌മി അറിയിച്ചു. ജയില്‍വാസമനുഷ്‌ഠിക്കാന്‍ ഇടവന്ന ചില കുട്ടികളെയെങ്കിലും കണ്ടെത്താന്‍ പ്രയാസമനുഭവപ്പെടുന്ന സാഹചര്യത്തിലാണ്‌ ഇത്‌. മുത്തങ്ങ സമരത്തെ തുടര്‍ന്ന്‌ നാല്‍പ്പത്തിനാലോളം കുട്ടികളാണ്‌ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം ജയിലില്‍ കഴിയാന്‍ ഇടവന്നത്‌. ക്യാമ്പിന്റെ തീയതികള്‍ പിന്നീട്‌ അറിയിക്കും.










from kerala news edited

via IFTTT