ന്യൂഡൽഹി: തുടർച്ചയായി നാലാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 40 പൈസയും ഡീസൽ 45 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോൾ വില ഡൽഹിയിൽ 73.40 രൂപയായി. ഡീസലിനാകട്ടെ 71.62 രൂപയും. നാലുദിവസംകൊണ്ട് പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23രൂപയുമാണ് വർധിച്ചത്. ലിറ്ററിന് 18 രൂപ അടിസ്ഥാന വിലയുള്ള പെട്രോൾ കൊച്ചിയിൽ വാഹനത്തിൽ നിറയ്ക്കുമ്പോൾ ബുധനാഴ്ച നൽകേണ്ടിവരുന്നത് 73.56 രൂപയാണ്. പതിനെട്ടര രൂപയുള്ള ഡീസലിനാകട്ടെ 67.84 രൂപയും. 82 ദിവസത്തെ...