121

Powered By Blogger

Tuesday, 9 June 2020

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 413 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഉച്ചയ്ക്കുശേഷമുണ്ടായ വില്പന സമ്മർദത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 413.89 പോയന്റ് താഴ്ന്ന് 33956.69ലും നിഫ്റ്റി 120.80 പോയന്റ് നഷ്ടത്തിൽ 10046.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവാഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് 855 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. ബിഎസ്ഇയിലെ 1104 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1432 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, വിപ്രോ, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ഗെയിൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഡോ.റെഡ്ഡീസ് ലാബ്, ഇൻഡസിന്റ് ബാങ്ക്, സൺ ഫാർമ, ഭാരതി ഇൻഫ്രടെൽ, എംആൻഡ്എം തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ഫാർമ ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.3-1ശതമാനത്തോളം താഴ്ന്നു. Investors book profit; Sensex falls 413 pts

from money rss https://bit.ly/2UrPvZs
via IFTTT