121

Powered By Blogger

Saturday, 17 April 2021

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായത്തിൽ 18.17ശതമാനം വർധന

പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ നാലാംപാദത്തിലെ അറ്റാദായത്തിൽ 18.17ശതമാനം വർധന. 8,186.51 കോടി രൂപയാണ് മാർച്ച് പാദത്തിലെ ബാങ്കിന്റെ ലാഭം. മുൻവർഷം ഇതേപാദത്തിൽ 6,927.69 കോടി രൂപയായിരുന്നു അറ്റാദായം. പലിശ വരുമാനം 12.60ശതമാനം വർധിച്ച് 17,120.15 കോടി രൂപയായി. പലിശേതരവരുമാനം 25.88ശതമാനംവർധിച്ച് 7,593.91 കോടിരൂപയുമായി. നിഷ്കൃയ ആസ്തി 1.26ശതമാനത്തിൽനിന്ന് 1.32ശതമാനമായി വർധിക്കുകയുംചെയ്തു. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി 1,428.45 രൂപയിലാണ് ബിഎസ്ഇയിൽ വെള്ളിയാഴ്ച ക്ലോസ്ചെയ്തത്. HDFC Bank Q4 net profit jumps 18%

from money rss https://bit.ly/2QyOlMJ
via IFTTT

തിരുത്തൽ തുടർന്നേക്കും: മികച്ച ഓഹരികൾക്കായി ചൂണ്ടയിടാൻ സമയമായി

ഏപ്രിൽ 16ന് അവസാനിച്ച ആഴ്ചയിലും വിപണിയിൽ പ്രതീക്ഷയ്ക്ക് വകയുണ്ടായില്ല. ദുർബലമായ സാമ്പത്തിക സൂചകങ്ങ(വിലക്കയറ്റവും വ്യവസായിക ഉത്പാദനവും)ളും കോവിഡ് വ്യാപനത്തോതും പ്രതീക്ഷകളെ അസ്ഥാനത്താക്കി. മാർച്ചിലെ ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെുരുപ്പം 5.52ശതമാനമായാണ് ഉയർന്നത്. മൊത്തവില പണപ്പെരുപ്പമാകട്ടെ 7.39ശതമാനവുമായി. വ്യാവസായിക ഉത്പാദന സൂചിക 3.6ശതമാനം ചുരുങ്ങുകയുംചെയ്തു. കമ്പനികളുടെ പ്രവർത്തനഫലങ്ങൾ പുറത്തുവരാൻ തുടങ്ങിയതും മികച്ച മൺസൂൺ ലഭിക്കുമെന്ന പ്രവചനവും നഷ്ടത്തെവരുതിയിൽനിർത്താൻ സഹായിച്ചെന്നുമാത്രം. പോയആഴ്ചയിലെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ സെൻസെക്സിന് നഷ്ടമായത് 1.53ശതമാനമാണ്. അതായത് 759.29 പോയന്റ്. നിഫ്റ്റി 216.95 പോയന്റ്(1.46ശതമാനം)താഴ്ന്ന് 14,617.9ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപ് സൂചികയ്ക്കാകട്ടെ മൂന്നുശതമാനവും നഷ്ടമായി. മിഡ്ക്യാപ് വിഭാഗത്തിൽ ആർബിഎൽ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇന്ത്യൻ ഹോട്ടൽസ് കമ്പനി, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, കാനാറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ എട്ടുശതമാനത്തിലേറെ നഷ്ടത്തിലായി. അതേസമയം, ഗ്ലെൻമാർക്ക് ഫാർമ, ഐസിഐസിഐ സെക്യൂരിറ്റീസ്, പിആൻഡ്ജി ഹൈജീൻ, ഇമാമി, ഗ്ലാൻഡ് ഫാർമ തുടങ്ങിയ ഓഹരികൾ 4-8ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചികയാകട്ടെ 2.6ശതമാനമാണ് ഇടിഞ്ഞത്. ലാർജ് ക്യാപ് 1.5ശതമാനവും നഷ്ടംനേരിട്ടു. ബന്ധൻ ബാങ്ക്, ഡിഎൽഎഫ്, ബാങ്ക് ഓഫ് ബറോഡ, അദാനി പോർട്, പിഎൻബി, സിപ്ല, വിപ്രോ, ഒഎൻജിസി, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് ലാർജ് ക്യാപ് വിഭാഗത്തിൽ നേട്ടമുണ്ടാക്കിയത്. സെക്ടറൽ സൂചികകൾ പരിശോധിക്കുകയാണെങ്കിൽ നിഫ്റ്റി ഫാർമയൊഴികെയുള്ളവ ചുവപ്പിലായി. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനമാണ് നഷ്ടമുണ്ടാക്കിയത്. നിഫ്റ്റി റിയാൽറ്റി, മീഡിയ സൂചികകൾ അഞ്ചുശതമാനംവീതവും ഐടി സൂചിക നാലുശതമാനവും നഷ്ടംനേരിട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,060.03 കോടിരൂപ മൂല്യമുള്ള ഓഹരികളാണ് ഈയാഴ്ച വിറ്റൊഴിഞ്ഞത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 607.48 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുംചെയ്തു. ഏപ്രിൽമാസത്തിൽ ഇതുവരെ വിദേശ സ്ഥാപനങ്ങൾ 2,596.76 കോടി രുപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര സ്ഥാപനങ്ങൾ 1,736.57 കോടി മൂല്യമുള്ള ഓഹരികളാണ് വാങ്ങിയത്. വരുംആഴ്ച കോവിഡിന്റെ രണ്ടാംതരംഗം തകർത്തവിപണിയിൽ കുളംകലക്കാതെ മീൻപിടിക്കാനുള്ള ശ്രമമാണ് വേണ്ടത്. തിരുത്തലിനെ നേട്ടമാക്കാനുള്ള ശ്രമം. കോവിഡ് വ്യാപനംകുറയുകയും വാക്സിനേഷൻ വ്യാപകമാകുകയുംചെയ്താൽ വിപണിവീണ്ടും കുതിപ്പിന്റെപാതയിലെത്തും. പോർട്ട്ഫോളിയോ ക്രമീകരിക്കാനും ഗുണനിലവാരമുള്ള കമ്പനികളിൽനിക്ഷേപിക്കാനുമുള്ള അവസരമായി ഈതിരുത്തലിനെ പ്രയോജനപ്പെടുത്തണം. കോവിഡ് വ്യാപനത്തിന്റെ അനിശ്ചിതത്വംനീങ്ങുന്നതുവരെ വിപണിയിൽ അസ്ഥിരത പ്രകടമാകാം. നേരത്തെയുണ്ടായ കുതിപ്പ് പ്രയോജനപ്പെടുത്താൻ കഴിയാത്തവർക്ക് ഈതിരുത്തൽ അനുഗ്രഹമാകും. ഫാർമ, ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ മികച്ച ഓഹരികൾക്കായി ചൂണ്ടയിടാം. ഘട്ടംഘട്ടമായി നിക്ഷേപിക്കുകയെന്നതന്ത്രം പയറ്റാം. antony@mpp.co.in

from money rss https://bit.ly/3ghACod
via IFTTT