2019-2020 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ നൽകാനുള്ള അവസാന തിയതി ഡിസംബർ 31 ആണ്. പലരും ഇതിനകം റിട്ടേൺ നൽകിക്കഴിഞ്ഞു. മറ്റുപലരും പാതിവഴിയിലുമാണ്. സ്വന്തമായി റിട്ടേൺ നൽകുന്നവരും ചാർട്ടേഡ് അക്കൗണ്ടന്റുമാർവഴി നൽകുന്നവരും ഫയൽ ചെയ്യുന്നതിനുള്ള സമയംലാഭിക്കാൻ ചിലകാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതേക്കുറിച്ച് വിശദീകരിക്കാം. ശമ്പളവരുമാനക്കാർ തൊഴിലുടമയിൽനിന്ന് ഫോം 16 ഇതിനകം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും. ഇല്ലെങ്കിൽ ഉടനെ അതുവാങ്ങുക. കാരണം ഐടിആർ ഫയൽ ചെയ്യുന്നതിന് ഫോം 16 ആവശ്യമാണ്. വാടകയ്ക്കാണ് താമസിക്കുന്നതെങ്കിൽ വാടക അലവൻസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഫോം 16നിൽ പരിശോധിക്കുക. നിക്ഷേപങ്ങളുടെയും ചെലവുകളുടെയും നികുതി ആനുകൂല്യത്തിനായി ചാപ്റ്റർ VIA പ്രകാരം കിഴിവുകൾ ശരിയായി നൽകിയിട്ടുണ്ടോയെന്നും നോക്കുക. ഓഫീസിൽനിന്ന് ആവശ്യപ്പെട്ട സമയത്ത് രേഖകൾ നൽകിയിട്ടില്ലെങ്കിൽ ഈ കിഴിവുകളൊന്നും ഫോം 16നിൽ കാണാൻകഴിയില്ല. ലൈഫ് ഇൻഷുറൻസ് പ്രീമിയം, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, ഭവനവായ്പ തിരിച്ചടവ്, വിദ്യാഭ്യാസ വായ്പ പലിശ, സ്കൂൾ ഫീസ് തുടങ്ങിയവയ്ക്കാണ് കിഴിവ് ലഭിക്കുക. നേരത്തെ ഈ കിഴിവ് ലഭിച്ചിട്ടില്ലാത്തവർക്ക് ഐടി റിട്ടേൺ നൽകുമ്പോൾ അവകാശപ്പെടാൻ അവസരമുണ്ട്. ബിസിനസ്, സ്വയംതൊഴിൽ ബിസിനസിലോ സ്വയംതൊഴിലിലോ ഏർപ്പെട്ടിരിക്കുന്നവരാണെങ്കിൽ വിറ്റുവരവോ വരുമാനമോ അടിസ്ഥാനമാക്കി നികുതി അടയ്ക്കാൻ ബാധ്യസ്ഥതയുണ്ടോയെന്ന് പരിശോധിക്കുക. വിറ്റുവരവ് നിശ്ചിത പരിധി കഴിയുന്നുവെങ്കിൽ അക്കൗണ്ട് പുസ്തകം ഓഡിറ്റ് ചെയ്യുകയും റിപ്പോർട്ട് നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുകയുംവേണം. ഫോം 26എഎസ് ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് ബുക്കിന്റെ അടിസ്ഥാനത്തിൽ ടിഡിഎസ് കാണിച്ചിട്ടുണ്ടോയന്ന് പരിശോധിക്കുക. എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അതിന് വ്യക്തതതേടാം. മൂലധനനേട്ടം മ്യച്വൽ ഫണ്ടിൽനിന്ന് നിക്ഷേപം പിൻവലിച്ചിട്ടുണ്ടെങ്കിൽ ഇടപാടുകളുടെ സ്റ്റേറ്റുമെന്റ് പരിശോധിക്കുക. ബാങ്ക് അക്കൗണ്ടിൽനിന്ന്ഈവിവരങ്ങൾ ലഭ്യമാകില്ല. ഫണ്ട് കമ്പനികളോ അവരുടെ രജിസ്ട്രാർമാരെ ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കും. ഓഹരി നിക്ഷേപകരാണെങ്കിൽ ബ്രോക്കർമാരിൽനിന്ന് സ്റ്റേറ്റുമെന്റ് ആവശ്യപ്പെടാം. ഈ സ്റ്റേറ്റുമെന്റുകളിലുള്ള എല്ലാ ഇടപാടുകളും നിങ്ങളുടെ വരുമാനമായി കണക്കുകൂട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കാം. വസ്തു ഇടപാട് നടത്തിയിട്ടുള്ളവർ മൂലധനനേട്ടത്തിന് ഇൻഡക്സേഷൻ കഴിച്ചുള്ള നികുതി നൽകണമെന്നകാര്യം മറക്കേണ്ട. പലിശവരുമാനം ബാങ്കിൽ സ്ഥിരനിക്ഷേപമുണ്ടെങ്കിൽ ലഭിച്ച പലിശകളുടെ വിവരങ്ങൾ ഐടിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. അതിനായി വാർഷിക സ്റ്റേറ്റുമെന്റ് ബാങ്കിൽനിന്ന് വാങ്ങാം. പലിശവാങ്ങാതെ നിക്ഷേപം പുതുക്കിയിട്ടിട്ടുണ്ടെങ്കിലും അതിന് ആദായനികുതി നൽകണമെന്നകാര്യം മറക്കേണ്ട. ഫോം 26എസ് പരിശോധിക്കുക നിങ്ങൾ നടത്തിയിട്ടുള്ള ഇടപാടുകളിലെ ടിഡിഎസ്, ടിസിഎസ് എന്നിവ പ്രതിഫലിക്കുന്ന സ്റ്റേറ്റുമെന്റാണ് ഫോം 26എസ്. അതുപരിശോധിച്ചാൽ ഇതിനകം ഏതൊക്കെവഴയിൽ നിങ്ങൾ നികുതി അടച്ചിട്ടുണ്ടെന്ന് ബോധ്യമാകും. ആദായനികുതി റിട്ടേൺ നൽകാൻ 26 എസിലെ ഉള്ളടക്കം നിർബന്ധമായും പരിശോധിച്ചിരിക്കണം. നിങ്ങളുടെ വരുമാനം കൃത്യമായും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉറവിടത്തിൽനിന്ന് നികുതി കിഴിച്ചവിവരങ്ങൾ അതിൽ വിശദമായി ഉണ്ടാകും. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽനിന്ന് 26എസ് ഡൗൺലോഡ് ചെയ്തെടുക്കാം. Income tax return can be filed only after checking these matters
from money rss https://bit.ly/3376Qem
via IFTTT
from money rss https://bit.ly/3376Qem
via IFTTT