121

Powered By Blogger

Friday, 20 November 2020

ആമസോണിന് തിരിച്ചടി: ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് ഇടപാടിന് കോമ്പറ്റീഷൻ കമ്മിഷന്റെ അനുമതി

മുംബൈ: ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ നീക്കത്തിന് കോമ്പറ്റീഷൻ കമ്മിഷൻ അംഗീകാരം നൽകി. ഇടപാടു തടയണമെന്നാവശ്യപ്പെട്ട് ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ പരാതി നിലനിൽക്കെയാണ് അനുമതി നൽകിയിരിക്കുന്നത്. കോമ്പറ്റീഷൻ കമ്മിഷന്റെ അനുമതി അമേരിക്കൻ കമ്പനിയായ ആമസോണിന് കനത്ത തിരിച്ചടിയാണ്. 2019-ൽ ഫ്യൂച്ചർ കൂപ്പണിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇടപാടെന്നായിരുന്നു ആമസോണിന്റെ വാദം. സിങ്കപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്ററിൽനിന്ന് ഇടപാട് താത്കാലികമായി തടഞ്ഞ് ആമസോൺ ഉത്തരവും നേടി. ഇന്ത്യൻ കോടതി ഉത്തരവ് ശരിവെച്ചാൽ മാത്രമാണ് അത് ഇവിടെ പ്രാബല്യത്തിലാവുക. ഇതുവരെ ആമസോണിന് അത്തരത്തിൽ വിധി ലഭിച്ചിട്ടില്ല. ആർബിട്രേഷൻ ഉത്തരവ് പരിഗണിക്കണമെന്നും ഇടപാട് തടയണമെന്നും ആവശ്യപ്പെട്ട് ആമസോൺ കോമ്പറ്റീഷൻ കമ്മിഷനെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെയും സമീപിച്ചിരുന്നു.

from money rss https://bit.ly/371HYGm
via IFTTT