121

Powered By Blogger

Monday 24 August 2020

പാഠം 88: ക്ഷമയോടെ കാത്തിരുന്നവര്‍ നേടിയത് 15ശതമാനത്തിലേറെ ആദായം

ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനായി സുഭാഷ് എസ്ഐപി തുടങ്ങിയത് അഞ്ചുവർഷം മുമ്പാണ്. ചുരുങ്ങിയത് മാസത്തിലൊരിക്കലെങ്കിലും പോർട്ട്ഫോളിയോ പരിശോധിച്ച് നേട്ടക്കണക്കുൾകണ്ട് സംതൃപ്തിയടയുന്ന പതിവും സുഭാഷിനുണ്ട്.കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണി തകർന്നടിഞ്ഞപ്പോൾ അദ്ദേഹം നിരാശനായി. നിക്ഷേപിച്ച ഫണ്ടുകളിൽ പലതും പത്തുശതമാനംവരെ നഷ്ടത്തിലായി. മാർച്ച് കഴിഞ്ഞു. ഏപ്രിൽ കഴിഞ്ഞു. മെയും ജൂണും കഴിഞ്ഞു. ഫണ്ടുകൾ കാര്യമായി നേട്ടത്തിലെത്താതിരുന്നതിനെതുടർന്ന് നിരാശനായ അദ്ദേഹം മ്യൂച്വൽ ഫണ്ടിലെ എല്ലാനിക്ഷേപവും പിൻവലിച്ച് സ്ഥിര നിക്ഷേപമാക്കി.ജൂലായ് പിന്നിട്ട് ഓഗസ്റ്റ് പകുതി കഴിഞ്ഞപ്പോൾ വെറുതെയൊന്ന് പഴയ പോർട്ട്ഫോളിയോ അദ്ദേഹം പരിശോധിച്ചു. പോയബുദ്ധി തിരിച്ചുപിടിക്കാൻകഴിയില്ലല്ലോ! നേട്ടത്തിലേയ്ക്ക് തിരിച്ചെത്തുന്നു കോവിഡ് വ്യാപനത്തെതുടർന്നുള്ള തിരുത്തലിൽനിന്ന് ഘട്ടംഘട്ടമായി മ്യൂച്വൽ ഫണ്ടുകൾ തിരിച്ചുവന്നുതുടങ്ങി. ഏതാനും ആഴ്ചകൾക്കുമുമ്പ് നെഗറ്റീവ് വരുമാനം കാണിച്ചിരുന്ന പദ്ധതികളിൽ പലതും നേട്ടത്തിലായി. ഒരുമാസത്തിനിടെ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 11ശതമാനമാണ് ഉയർന്നത്. ബിഎസ്ഇ സ്മോൾ ക്യാപാകട്ടെ നേട്ടമുണ്ടാക്കിയത് 12.50ശതമാനവുമാണ്. കൂടുതൽ നഷ്ടംനേരിട്ട മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിലുള്ള ഫണ്ടുകളിൽ പലതും ഇതിനകം ഇരട്ട അക്ക ആദായത്തിലേയ്ക്കെത്തി. കഴിഞ്ഞ അഞ്ചുവർഷത്തെ ആദായം പരിശോധിക്കുമ്പോൾ 210 ഫണ്ടുകളിൽ 13 എണ്ണം ഇതിനകം ഇരട്ട അക്ക ശതമാനംനേട്ടം രേഖപ്പെടുത്തിയതായി കാണാം. 168 ഫണ്ടുകളിൽ 77 എണ്ണം പത്തുവർഷത്തെ ആദയത്തിൽ ഇരട്ട അക്കനേട്ടമുണ്ടാക്കി. 10 വർഷക്കാലയളവിൽ എല്ലാഫണ്ടുകളും മികച്ച ആദായത്തിലെത്തിയതായാണ് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. എസ്ഐപി വരുമാനത്തിലും ഫണ്ടുകൾ മുന്നിലെത്തി. തിരുത്തലിന്റെ കാലത്ത് ക്ഷമകാണിച്ചവർക്കെല്ലാം ഫണ്ടുകൾ മികച്ച ആദായം നൽകിയതിന് തെളിവാണ് ഈകണക്കുകൾ. എസ്ഐപി നിക്ഷേപത്തിൽ കഴിഞ്ഞമാസം വൻതോതിലാണ് കുറവുണ്ടായത്. നേട്ടംകൈപ്പിടിയിലെത്തുംമുമ്പ് പലരും നിക്ഷേപംതിരിച്ചെടുത്തു. ജൂലായിൽമാത്രം 2,480 കോടി രൂപയുടെ നിക്ഷേപമാണ് ഇക്വിറ്റി ഫണ്ടുകളിൽനിന്ന് പിൻവലിച്ചത്. ഇതോടെ എസ്ഐപി വഴിയെത്തിയനിക്ഷേപം 22 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തുകയുംചെയ്തു. അതേസമയം, മ്യൂച്വൽ ഫണ്ടിൽ വിശ്വാസമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായകാര്യം ശ്രദ്ധേയമാണ്. 11 ലക്ഷം എസ്ഐപി അക്കൗണ്ടുകളാണ് ജൂലായിൽമാത്രം പുതിയതായി തുടങ്ങിയത്. നേട്ടക്കണക്കിലേയ്ക്ക് പരാഖ് പരീഖ് ലോങ് ടേം ഫണ്ടാണ് അഞ്ചുവർഷക്കാലയളവിലെ നേട്ടത്തിൽമുന്നിൽ. 14.72ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് ഈകാലയളവിൽ ഫണ്ട് നൽകിയത്. ക്വാണ്ട് ആക്ടീവ് ഫണ്ട് 13.08ശതമാനവും ക്വാണ്ട് ടാക്സ് പ്ലാൻ 12.81ശതമാനവും മിറ അസെറ്റ് ഏമേർജിങ് ബ്ലൂചിപ്പ് ഫണ്ട് 11.93ശതമാനവും ആക്സിസ് മിഡ് ക്യാപ് ഫണ്ട് 11.75ശതമാനവും നേട്ടമുണ്ടാക്കി. ഐഐഎഫ്എൽ ഫോക്കസ്ഡ് ഇക്വിറ്റി 11.60ശതമാനവും നിപ്പോൺ ഇന്ത്യ ഇടിഎഫ് 11.52ശതമാനവും ആക്സിസ് ബ്ലുചിപ് ഫണ്ട്10.73ശതമാനവും കനാറ റൊബേകോ ഇക്വിറ്റി ട്ാക്സ് സേവർ ഫണ്ട് 10.18ശതമാനവും(അഞ്ചുവർഷക്കാലയളവിൽ)നേട്ടം നൽകിയതായി കാണുന്നു. 210 ഫണ്ടുകളിൽ ഏഴെണ്ണമാണ് ഇപ്പോഴും നെഗറ്റീവ് ആദായത്തിലുള്ളത്. 10വർഷത്തെ ആദായം പത്ത് വർഷത്തെ എസ്ഐപി ആദായം പരിശോധിക്കുമ്പോൾ മികച്ചനേട്ടമുണ്ടാക്കിയത് എസ്ബിഐ സ്മോൾ ക്യാപ് ഫണ്ടാണ്. 19.59ശതമാനം. മിറ അസെറ്റ് എമേർജിങ് ബ്ലുചിപ്പ് ഫണ്ട് 19.50ശതമാനവും ഉയർന്നു. കനാറ റൊബേകോ എമേർജിങ് ഇക്വിറ്റി 17.13 ശതമാനവും പ്രിൻസിപ്പൽ എമേർജിങ് ബ്ലുചിപ്പ് ഫണ്ട് 15.13ശതമാനവും ക്വാണ്ട് ആക്ടീവ് ഫണ്ട് 14.94ശതമാനവും നേട്ടത്തിലാണ്. പത്തുവർഷത്തിനിടെ മൂന്ന് ഫണ്ടുകൾ 15ശതമാനത്തിലേറെ ആദായം നൽകി. 29 ഫണ്ടുകളാകട്ടെ 12ശതമാനത്തിലേറെയും എസ്ഐപി ആദായം നൽകി. 15 വർഷത്തെ ആദായം 15 വർഷത്തെ എസ്ഐപി ആദായം പരിശോധിക്കുമ്പോൾ 13 ഫണ്ടുകൾ 12ശതമാനത്തിലേറെ ആദായം നൽകിയതായി കാണാം. ഈ കാലയളവിൽ മികച്ച ആദായവുമായി കനാറ റൊബേകോ എമേർജിങ് ഇക്വിറ്റി ഫണ്ടാണ് മുന്നിൽ. 16.60ശതമാനം. ഐസിഐസിഐ പ്രുഡൻഷ്യൽ വാല്യു ഡിസ്കവറി 14.17ശതമാനവും എൽആൻഡ്ടി മിഡക്യാപ് 14.12ശതമാനവും എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി 14.38 ശതമാനവും നേട്ടം നിക്ഷേപകന് നൽകി. നേട്ടത്തിന്റെ പട്ടിക Fund 10Yr SIP Ret(%) Category Mirae Asset Emerg Bluechip 19.50 Large&Mid Cap SBI Small Cap 19.59 Small Cap Canara Robeco Emerging Equities 17.13 Large & Mid Cap Principal Emerging Bluechip 15.13 Large & Mid Cap Quant Active Fund 14.94 Large & Mid Cap Axis Long Term Equity 14.63 ELSS DSP Small Cap 15.03 Small Cap DSP Mid Cap 14.81 Mid Cap Kotak Emerging Equity 14.65 Mid Cap Invesco India Mid Cap 14.67 Mid Cap Edelweiss Mid Cap 14.47 Mid Cap L&T Mid Cap 14.23 Mid Cap Quant Tax Plan 14.20 ELSS Invesco India Contra fund 13.64 Value Oriented Quant Large and Mid Cap 13.73 Large & Mid Cap SBI Focussed Equity 13.63 Multi Cap Taurus Discovery(Mid Cap)Fund 13.74 Mid Cap UTI Mid cap fund 13.58 Mid Cap Tata Mid cap Growth 13.71 Mid Cap Mirae Asset Large cap 13.20 Large Cap BNP Paribas Mid cap 13.40 Mid Cap HDFC Mid Cap Oppurtunities 13.46 Mid Cap Franklin India Prima Fund 12.97 Mid Cap L&T India Value fund 12.70 Value Oriented Qunat focussed fund 12.70 Large cap Kotak Standard Multicap 12.42 Multi cap Invesco India Tax plan 12.44 ELSS Axis Bluechip 12.22 Large Cap Kotak Small cap 12.68 Small Cap *Data as on 21 Aug 2020 മികച്ച ആദായം നൽകാൻ തുടങ്ങുംമുമ്പെ ഫണ്ടുകൾ വിറ്റൊഴിവാക്കിയവർ ഏറെയാണ്. ദീർഘകാല ലക്ഷ്യത്തിനായി എസ്ഐപി നിക്ഷേപം നടത്തുന്നവർ ക്ഷമയോടെ കാത്തിരുന്നാൽ മികച്ച ആദായം ലഭിക്കുമെന്നതിന് തെളിവാണ് ഈ കണക്കുകൾ. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: കോവിഡ് വ്യാപനത്തെതുടർന്ന് നഷ്ടത്തിലായ ഫണ്ടുകൾ നേട്ടത്തിലാകുന്നതിന്റെ കണക്കുകൾ അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്തത്. അതുകൊണ്ടുതന്നെ മുകളിൽ കൊടുത്ത ഫണ്ടുകൾ നിക്ഷേപത്തിനുള്ള ശുപാർശയായി കണക്കാക്കേണ്ടതില്ല. സാമ്പത്തിക ലക്ഷ്യവും റിസ്ക് എടുക്കാനുള്ള കഴിവും വിലയിരുത്തിമാത്രംയോജിച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കുക.

from money rss https://bit.ly/2YutgUC
via IFTTT

സ്വര്‍ണവില ചൊവാഴ്ചയും കുറഞ്ഞു; പവന് 38,240 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാമത്തെ ദിവസവും കുറഞ്ഞു. ചൊവാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയായി. 4780 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,560 രൂപയിലെത്തിയിരുന്നു. ഇതോടെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 3,760 രൂപയുടെ കുറവാണ് രണ്ടാഴ്ചകൊണ്ടുണ്ടായത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില സ്ഥിരതയാർജിച്ചു. ഔൺസിന് 1,933 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2,000 ഡോളറിനുമുകളിലെത്തിയ വിലയാണ് രണ്ടാഴ്ചകൊണ്ട് ഈ നിലവാരത്തിലെത്തിയത്. കോവിഡ് വാക്സിൻ വിപണിയിലെത്തിക്കുന്നതിനുള്ള ശ്രമം ഊർജിതമായി തുടരുന്നതും നി്ക്ഷേപകർ ലാഭമെടുത്ത് പിന്മാറുന്നതുമായി സ്വർണവിലയെ ബാധിച്ചത്. Content Highlights: gold price down

from money rss https://bit.ly/31r2SNu
via IFTTT

നിഫ്റ്റി 11,500 തിരിച്ചുപിടിച്ചു: സെന്‍സെകസില്‍ 166 പോയന്റ് നേടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി രണ്ടാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകളിൽ നേട്ടം. നിഫ്റ്റി 11,500 നിലവാരം തിരിച്ചുപിടിച്ചു. സെൻസെക്സ് 166 പോയന്റ് നേട്ടത്തിൽ 38,955ലും നിഫ്റ്റി 47 പോയന്റ് ഉയർന്ന് 11515ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1297 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 448 ഓഹരികൾ നഷ്ടത്തിലുമാണ്. 80 ഓഹരികൾക്ക് മാറ്റമില്ല. ഐഷർ മോട്ടോഴ്സ്, ഇൻഡസിന്റ് ബാങ്ക്, എസ്ബിഐ, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, നെസ് ലെ, അദാനി പോർട്സ്, യുപിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ടൈറ്റൻ കമ്പനി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കാൻ ഫിൻ ഹോംസ്, അതുൽ ഓട്ടോ ഉൾപ്പടെ 76 കമ്പനികളാണ് ചൊവാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/34vYi28
via IFTTT

Mohanlal To Start Shooting For Drishyam 2 Soon: Gets Back To His Usual Get-Up!

Mohanlal To Start Shooting For Drishyam 2 Soon: Gets Back To His Usual Get-Up!
Mohanlal, the complete actor of the Malayalam film industry has finally shaved off his long beard. The superstar, who has set the social media on fire with his long-beard look, recently got a makeover and is back to his usual get-up.

* This article was originally published here

നിഫ്റ്റി 11,450ന് മുകളില്‍: സെന്‍സെക്‌സ് 364 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,450ന് മുകളിലെത്തി. സെൻസെക്സ് 364.36 പോയന്റ് നേട്ടത്തിൽ 38,799.08ലും നിഫ്റ്റി 94.90 പോയന്റ് ഉയർന്ന് 11,466.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1,500 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1109 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 136 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, അദാനി പോർട്സ്, എംആൻഡ്എം, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം, എഫ്എംസിജി, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകൾ നേട്ടമുണ്ടാക്കി. ഐടി, ഫാർമ സൂചികകൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.4ശതമാനവും സ്മോൾ ക്യാപ് സൂചിക 1.6ശതമാനവും ഉയർന്നു. Nifty ends above 11,450, Sensex up 364

from money rss https://bit.ly/2CSwzgM
via IFTTT

സിനിമാ തിയേറ്ററുകള്‍ തുറക്കുന്നകാര്യം പരിഗണനയില്‍: ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കിയേക്കും

അൺലോക്കിങ്പ്രക്രിയയുടെ ഭാഗമായി അടുത്തഘട്ടത്തിൽ സിനിമ തിയേറ്ററുകളും മൾട്ടി പ്ലക്സുകളും തുറന്നേക്കും. ഓഗസ്റ്റ് അവസാനത്തോടെയാണ് അടുത്തഘട്ട അൺലോക്ക് നടപടികൾ ആരംഭിക്കുക. അതിനുശേഷമാകും തീരുമാനമുണ്ടാകുക. മറ്റെല്ലാ വ്യാപാരമേഖലകളും തുറന്നെങ്കിലും സിനിമാ തിയേറ്ററുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സൂരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ഇടക്കിടെ അണുനശീകരണം നടത്തിയുമാകും സിനിമാ ഹാളുകൾ തുറക്കുക. സിനിമാ പ്രേമികളെ തിയേറ്ററുകളിലേയ്ക്കെത്തിക്കാൻ ആദ്യഘട്ടത്തിൽ വ്യാപകമായ ഇളവുകളും നൽകിയേക്കുമെന്നാണ് ഇൻഡസ്ട്രിയിൽനിന്നുള്ളവർ പറയുന്നത്. ടിക്കറ്റ് നിരക്കിൽ 15 മുതൽ 20 ശതമാനംവരെ ഇളവുനൽകിയേക്കും. രണ്ട് ടിക്കറ്റെടുക്കുന്നവർക്ക് അടുത്തഷോയ്ക്ക് ഒരു ടിക്കറ്റ് സൗജന്യമായി നൽകുന്നകാര്യവും പരിഗണനയിലുണ്ട്. ആദ്യ ആഴ്ചകളിൽ ആരോഗ്യമേഖലയിൽനിന്നുള്ളവർക്കും പോലീസുകാർക്കും സൗജന്യം അനുവദിക്കുന്നകാര്യവും മൾട്ടിപ്ലക്സുകൾ പരിഗണിക്കുന്നുണ്ട്.

from money rss https://bit.ly/2Ys8THR
via IFTTT

കല്യാണ്‍ ജുവല്ലേഴ്‌സ് ഓഹരി വിപണിയിലേയ്ക്ക്: 1,750 കോടി സമാഹരിച്ചേക്കും

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്യാൺ ജുവല്ലേഴ്സ് ഓഹരി വിപണിയിൽ ഉടനെ ലിസ്റ്റ് ചെയ്തേക്കും. പ്രാരംഭ ഓഹരി വില്പന(ഐപിഒ)യുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകുകയാണെന്നാണ് റിപ്പോർട്ടുകൾ. 1,750 കോടിയാകും വിപണിയിൽനിന്ന് സമാഹരിക്കുക. വിദേശ സ്വകാര്യ നിക്ഷേപ സ്ഥാപനമായ വാർബർഗ് പിങ്കസിന്റെ നിക്ഷേപം ഭാഗികമായി പിൻവലിക്കാൻ ഐപിഒ തുകയുടെ ഒരുഭാഗം വിനിയോഗിക്കുമെന്നാണ് സൂചന. ആക്സിസ് ക്യാപിറ്റൽ, സിറ്റി, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റൽ തുടങ്ങിയവയാകും ഐപിഒയ്ക്കുവേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക. എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ജുവല്ലറി ഐപിഒയുമായി രംഗത്തുവരുന്നത്. 2012 ഡിസംബറിലാണ് ഇതിനുമുമ്പ് പിസി ജുവല്ലേഴ്സ് 600 കോടി രൂപ ഐപിഒവഴി വിപണിയിൽനിന്ന് സമാഹരിച്ചത്. രണ്ടുതവണയായി വാർബർഗ് പിങ്കസ് 1,700 കോടി രൂപയാണ് കല്യാൺ ജുവല്ലേഴ്സിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. ഇന്ത്യയിൽതന്നെ ജുവൽറി മേഖലയിലെത്തിയ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി നിക്ഷേപമായിരുന്നു ഇത്. റേറ്റിങ് ഏജൻസിയായ ഇക്രയുടെ സെപ്റ്റംബർ 2019ലെ റിപ്പോർട്ട് പ്രകാരം വാർബർഗിന് കല്യാണിൽ 30ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. 2019 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം 7,454 കോടി രൂപയാണ് കല്യാൺ ജുവല്ലേഴ്സിന്റെ വരുമാനം. നികുതികഴിച്ച് 50 കോടി രൂപ ലാഭവുംനേടിയതായി ഇക്രയുടെ റിപ്പോർട്ടിൽ പറയുന്നു. 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 135 ഷോറൂമുകളാണ് കല്യാണിനുള്ളത്. മിഡിൽ ഈസ്റ്റ് ഉൾപ്പടെ അഞ്ച് രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. 750 മൈ കല്യാൺ സ്റ്റോറുകളും ഇന്ത്യയിൽ ഒട്ടാകെ പ്രവർത്തിക്കുന്നു. കോവിഡിനെതുടർന്ന് ദീർഘകാലം അടച്ചിട്ട ജുവല്ലറി മേഖല സജീവമാകാൻ തുടങ്ങിയിട്ടുണ്ട്. വിവാഹ-ഉത്സവ സീസണായതിനാൽ സ്വർണത്തിന് ആവശ്യക്കാരേറിയിട്ടുണ്ട്. പവന്റെ വിലയിൽ 3,500 രൂപയോളം കുറവുണ്ടായതും ഡിമാൻഡ് വർധിപ്പിച്ചതായി ഈമേഖലയിൽനിന്നുള്ളവർ പറയുന്നു. Kalyan Jewellers files DRHP for Rs 1,750-crore IPO

from money rss https://bit.ly/2Yvrhzp
via IFTTT