121

Powered By Blogger

Thursday 19 February 2015

പുന്നമൂട്‌ സ്‌കൂളില്‍ അക്രമം; ആറു വിദ്യാര്‍ഥികള്‍ കസ്‌റ്റഡിയില്‍











Story Dated: Friday, February 20, 2015 02:20


ബാലരാമപുരം: പുന്നമൂട്‌ ഗവ്‌ എച്ച്‌്എസ്‌.എസില്‍ കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ആക്രമണത്തോടനുബന്ധിച്ച്‌ ആറ്‌ വിദ്യാര്‍ഥികള്‍ പോലീസ്‌ കസ്‌റ്റഡിയിലായി. മൂന്നു വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്നവരും മൂന്നുപേര്‍ മുന്‍ വര്‍ഷം പഠനം കഴിഞ്ഞിറങ്ങിയവരുമാണ്‌ നേമം പോലീസിന്റെ കസ്‌റ്റഡിയിലായത്‌. ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു. ഇന്ന്‌ സി.ജെ.എം.കോടതി മുന്‍പാകെ ഹാജരാക്കുമെന്നും പോലീസ്‌ അറിയിച്ചു. അദ്ധ്യാപകരോടുള്ള വൈരാഗ്യമാണ്‌ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന്‌ അറിയുന്നു.










from kerala news edited

via IFTTT

കനാലുകളുടെ സൗന്ദര്യവത്‌കരണം: പോള വാരല്‍ ആരംഭിക്കുന്നു











Story Dated: Friday, February 20, 2015 02:17


ആലപ്പുഴ: സൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായി ആലപ്പുഴ നഗരത്തിലെ കനാലുകളിലെ പോള വാരല്‍ 23ന്‌ ആരംഭിക്കും. കനാല്‍ സൗന്ദര്യവത്‌കരണവുമായി ബന്ധപ്പെട്ട്‌ കലക്‌ടറേറ്റില്‍ കൂടിയ യോഗത്തില്‍ കലക്‌ടര്‍ എന്‍.പത്മകുമാറാണ്‌ ഇക്കാരം അറിയിച്ചത്‌. മാര്‍ച്ച്‌ 31 നു മുമ്പ്‌ ഒമ്പതു കനാലുകളും വൃത്തിയാക്കും.


വാടക്കനാല്‍, കൊമേഴ്‌സ്യല്‍ കനാല്‍, വെസ്‌റ്റ്‌ ജങ്‌ഷന്‍ കനാല്‍, ഈസ്‌റ്റ്‌ ജങ്‌ഷന്‍ കനാലുകളിലെ പോളവാരല്‍ 23 മുതല്‍ ആരംഭിക്കും. തുടര്‍ന്ന്‌ എ.എസ്‌. കനാല്‍, മുറിഞ്ഞപുഴ കനാല്‍, ആലപ്പുഴ-അമ്പലപ്പുഴ കനാല്‍, ഉപ്പൂട്ടില്‍ കനാല്‍, കൊട്ടാരം കനാല്‍ എന്നിവയും വൃത്തിയാക്കും. ഒരാഴ്‌ചകൊണ്ട്‌ പോള വാരല്‍ പൂര്‍ത്തീകരിക്കാന്‍ കലക്‌ടര്‍ നിര്‍ദേശം നല്‍കി. സൗന്ദര്യവത്‌കരണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ എല്ലാ ആഴ്‌ചയിലും യോഗം വിളിക്കും.


കിറ്റ്‌കോ നടത്തുന്ന സൗന്ദര്യവത്‌കരണ പ്രവൃത്തികളെ ബാധിക്കാത്ത നിലയിലാണ്‌ പോള വാരല്‍ ക്രമീകരിച്ചിരിക്കുന്നത്‌. അടുത്ത അവലോകന യോഗം 28ന്‌ ഉച്ചയ്‌ക്ക്‌ ഒന്നിനു കലക്‌ട്രേറ്റില്‍ ചേരും. ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ തോമസ്‌ വര്‍ഗീസ്‌, ഡി.റ്റി.പി.സി. സെക്രട്ടറി സി. പ്രദീപ്‌, ഫോറസ്‌റ്റ്‌് റേഞ്ച്‌ ഓഫീസര്‍ പി. രവീന്ദ്രന്‍, വി. വരദരാജന്‍, എസ്‌. ജയകുമാരി, ഇ.എം. ശ്രീദേവി എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

വി.എസിന്റെ ഫ്‌ളെക്‌സ് ബോര്‍ഡ്‌ നശിപ്പിച്ചു











Story Dated: Friday, February 20, 2015 02:17


ആലപ്പുഴ: ചേര്‍ത്തല - തണ്ണീര്‍മുക്കം റോഡില്‍ കോക്കതമംഗലം ജംഗ്‌ഷനില്‍ സ്‌ഥാപിച്ചിരുന്ന വി.എസ്‌ അച്യുതാനന്ദന്റെ ചിത്രമുള്ള ഫ്‌ളെക്‌സ് ബോര്‍ഡ്‌ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ്‌ ബോര്‍ഡ്‌ ഭാഗികമായി നശിപ്പിച്ചതായി പരിരസരവാസികള്‍ കണ്ടത്‌.










from kerala news edited

via IFTTT

പൊതുജലാശയങ്ങളിലെ അനധികൃത ചീനവലകള്‍ ഒരാഴ്‌ചയ്‌ക്കകം നീക്കണം











Story Dated: Friday, February 20, 2015 02:17


ആലപ്പുഴ: ജില്ലയിലെ പൊതുജലാശയങ്ങളില്‍ അനധികൃതമായി സ്‌ഥാപിച്ചിട്ടുള്ള ചീനവലകളും ഊന്നിവലകളും ഒരാഴ്‌ചയ്‌ക്കകം നീക്കണമെന്ന്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു. സര്‍ക്കാരിന്റെ അധീനതയിലും ഫിഷറീസ്‌ വകുപ്പിന്റെ നിയന്ത്രണത്തിലുമുള്ള ജില്ലയിലെ കായലുകളില്‍ പ്രത്യേകിച്ച്‌ വേമ്പനാട്ടുകായലില്‍ മത്സ്യത്തൊഴിലാളികള്‍ അനധികൃതമായി ചീനവലകളും ഊന്നിവലകളും സ്‌ഥാപിച്ച്‌ മത്സ്യബന്ധനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ്‌ നടപടി.


ഇവിടങ്ങളില്‍ മത്സ്യസമ്പത്തിനെ ഉന്മൂലനം ചെയ്യുന്നതരത്തിലുള്ള മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്നുണ്ട്‌. പൊതുജലാശയങ്ങളില്‍ ഊന്നി/ചീനവലകള്‍ സ്‌ഥാപിച്ച്‌ മത്സ്യബന്ധനം നടത്തുന്നതിന്‌ ഫിഷറീസ്‌ വകുപ്പിന്റെ ലൈസന്‍സ്‌ ആവശ്യമാണ്‌.ലൈസന്‍സ്‌ ഇല്ലാതെ വലകള്‍ സ്‌ഥാപിച്ച്‌ അനധികൃത മത്സ്യബന്ധനം നടത്തുന്നതും നിയമവിരുദ്ധമായ മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്‌. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു.










from kerala news edited

via IFTTT

പെരിങ്ങരയില്‍ തെരുവുനായശല്യം രൂക്ഷമായി











Story Dated: Friday, February 20, 2015 02:19


തിരുവല്ല: പെരിങ്ങരയില്‍ തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി.

പെരിങ്ങര ജംഗ്‌ഷന്‍, പി.എം.വി.എച്ച്‌.എസ്‌ ഹൈസ്‌കൂള്‍, നാലോന്നില്‍ പടി, കോസ്‌മോസ്‌ ജംഗ്‌ഷന്‍, മൂവിടത്തുപടി, പേരൂര്‍ക്കാവ്‌, പുതുക്കുളങ്ങരപ്പടി, കാളക്കടവ്‌ തുടങ്ങി മിക്ക പ്രദേശങ്ങളും ഇവയുടെ വിഹാരകേന്ദ്രമായി.


പ്രഭാത സവാരിക്കിറങ്ങുന്നവര്‍, പുലര്‍ച്ചെ ട്യൂഷന്‌ പോകുന്ന വിദ്യാര്‍ഥികള്‍, ഇരുചക്രവാഹന യാത്രികര്‍ എന്നിവര്‍ക്കെല്ലാം നായകള്‍ വലിയ ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. പെരിങ്ങര തോപ്പില്‍ പോത്തിരിക്കല്‍ രാജുവിന്റെ ആടിനെ കഴിഞ്ഞ ദിവസം നായ കടിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു.


കോസ്‌മോസ്‌ ജംഗ്‌ഷന്‌ സമീപം ഇരുചക്ര വാഹനയാത്രിക നായ കുറുകെ ചാടിയതിനെ തുടര്‍ന്ന്‌ അപകടത്തില്‍പ്പെട്ടിരുന്നു. നായശല്യം ഇല്ലാതാക്കുന്നതിന്‌ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയാറാകണമെന്ന്‌ ഗോത്ര സംസ്‌കൃതി സോഷ്യല്‍ സര്‍വീസ്‌ ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

ശ്രീവല്ലഭനു പഴം നേദിക്കാന്‍ ഭക്‌തജനപ്രവാഹം











Story Dated: Friday, February 20, 2015 02:19


തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ പന്തീരായിരം പഴംനേദിക്കല്‍ ഭക്‌തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ദേശവാസികള്‍ സമര്‍പ്പിച്ച പതിനായിരക്കണക്കിന്‌ പടറ്റിപ്പഴങ്ങള്‍ ഭഗവാന്‌ നേദിച്ചു. തുടര്‍ന്ന്‌ ഭക്‌തജനങ്ങള്‍ക്ക്‌ പ്രസാദമായി നല്‍കി. തുകലശേരി മഹാദേവക്ഷേത്രത്തില്‍ നിന്നു വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെയാണ്‌ ഭക്‌തജനങ്ങള്‍ ശ്രീവല്ലഭസ്വാമിക്ക്‌ നിവേദിക്കാനുള്ള പടറ്റിപ്പഴങ്ങള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചത്‌. നൂറുകണക്കിന്‌ ഭക്‌തജനങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.


പഞ്ചവാദ്യവും പാണ്ടിമേളവും ആനയും അമ്പാരിയും അകമ്പടി സേവിച്ച ഘോഷയാത്ര കടന്നുവന്ന വഴികളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. 60ലധികം പുരോഹിതന്മാര്‍ ചേര്‍ന്ന്‌ നേദിക്കല്‍ ചടങ്ങുകള്‍ നടത്തി. ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള കൊടിക്കൂറ മന്നംകരച്ചിറ മുണ്ടകത്തില്‍ ശ്രീജിത്ത്‌ സമര്‍പ്പിച്ചു. ഘോഷയാത്രയ്‌ക്ക്‌ ഉപദേശകസമിതി പ്രസിഡന്റ്‌ ഗോപകുമാര്‍ മുഞ്ഞനാട്ട്‌, സെക്രട്ടറി നരേന്ദ്രന്‍ ചെമ്പകവേലില്‍, ഉണ്ണി പുറയാറ്റ്‌, വേണു മാരാമുറ്റം, കണ്ണന്‍ അടിവീട്ടില്‍ സുധീഷ്‌ കളീയ്‌ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തിലെ ഉത്സവം നാളെ കൊടിയേറും. രണ്ടിന്‌ ആറാട്ടോടെ സമാപിക്കും.










from kerala news edited

via IFTTT

എക്‌സൈസ്‌ സംഘം ജീപ്പില്‍ കയറ്റിയവരെ നാട്ടുകാര്‍ പിടിച്ചിറക്കി; വെളിയന്നൂരില്‍ സംഘര്‍ഷം











Story Dated: Friday, February 20, 2015 02:18


കുറവിലങ്ങാട്‌: എക്‌സൈസ്‌ സംഘം ബൈക്ക്‌ യാത്രക്കാരെ ബലമായി ജീപ്പില്‍ കയറ്റി എന്നാരോപിച്ച്‌ വെളിയന്നൂരില്‍ സംഘര്‍ഷം. ഇന്നലെ രാത്രി 7.15ന്‌ കൂത്താട്ടുകുളം റോഡില്‍ കുളങ്ങാരമറ്റം കവലയ്‌ക്ക്‌ സമീത്തുാണ്‌ സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വെളിയന്നൂര്‍ കവലയിലെ ഓട്ടോഡ്രൈവര്‍മാരായ നീര്‍ണാംതൊട്ടിയില്‍ ഷൈജു, സിനീഷ്‌ എന്നിവരെ എക്‌സൈസ്‌ തടഞ്ഞു നിര്‍ത്തി ജീപ്പില്‍ കയറ്റി. കാരണവുമില്ലാതെ ഇവരെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലന്ന നിലപാട്‌ നാട്ടുകാര്‍ സ്വീകരിച്ചതോടെയാണ്‌ സംഘര്‍ഷം ഉടലെടുത്തത്‌. ജീപ്പില്‍ കയറ്റിയ ഇരുവരെയും നാട്ടുകാര്‍ പിടിച്ചിറക്കി.


വെളിയന്നൂര്‍ കവലയിലെ തട്ടുകടയില്‍ വിദേശമദ്യവില്‌പന ഉണ്ടെന്ന പരാതിയെ തുടര്‍ന്നാണ്‌ എക്‌സൈസ്‌ സംഘം ഇവിടെ എത്തിയത്‌. എട്ട്‌ പേര്‍ ജീപ്പില്‍ യൂണിഫോമിലും ചിലര്‍ മഫ്‌തിയിലുമായിരുന്നു. തട്ടുകടയിലെ അനേ്വഷണശേഷം കുളങ്ങരാമറ്റം ഷാപ്പിലേക്ക്‌ പരിശോധനയ്‌ക്കായി പോകും വഴിയാണ്‌ ബൈക്ക്‌ യാത്രികരുമായി വാക്കേറ്റം ഉണ്ടാകുന്നത്‌. തങ്ങളുടെ വാഹനം തടഞ്ഞു നിര്‍ത്തി ഇവര്‍ ബഹളമുണ്ടാക്കുകയായിരുന്നു എന്നാണ്‌ എക്‌സൈസ്‌ സംഘം പോലീസിന്‌ നല്‍കിയ മൊഴി. എക്‌സൈസ്‌ സംഘത്തിന്റെ ഓദ്യോഗിക കൃത്യനിര്‍വ്വഹണം തടസപെടുത്തിയതിനടക്കമാണ്‌കേസ്‌ എടുത്തിരിക്കുന്നതെന്ന്‌ രാമപുരം എസ്‌.ഐ. കെ.ആര്‍. ചന്ദ്രബോസ്‌ പറഞ്ഞു. കുറവിലങ്ങാട്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ രാജേഷാണ്‌ മൊഴിനല്‍കിയത്‌.










from kerala news edited

via IFTTT

പാലായിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരം; പാരലല്‍ റോഡ്‌ നിര്‍മാണം പൂര്‍ത്തിയാകുന്നു











Story Dated: Friday, February 20, 2015 02:18


പാലാ: നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ പരിഹാരമായി പാലാ പാരലല്‍ റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ബൈപാസിന്റെ രണ്ടാംഘട്ടം 90%വും പൂര്‍ത്തിയായി. പാലാ മിനി സിവില്‍സ്‌റ്റേഷന്‍ മുതല്‍ കൊട്ടാരമറ്റം വൈക്കം റോഡ്‌ ജംഗ്‌ഷന്‍ വരെയുള്ള രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്‌. പന്ത്രണ്ട്‌ മീറ്റര്‍ വീതിയില്‍ നടക്കുന്ന ടാറിംഗിന്റെ പകുതിഭാഗം തീര്‍ന്നുകഴിഞ്ഞു. ഒരു വശം പൂര്‍ണ്ണമായും ആറേകാല്‍ മീറ്റര്‍ വീതിയില്‍ ടാറിംഗ്‌ പൂര്‍ത്തിയാക്കി. ബാക്കിഭാഗം ടാറിംഗിനായി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. വൈദ്യുതിലൈനുകളും പൈപ്പുലൈനുകളും മാറ്റുവാനുള്ള കാലതാമസമാണ്‌ റോഡ്‌ പൂര്‍ത്തിയാക്കുന്നതിന്‌ തടസം.


കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി പാരലല്‍ റോഡ്‌ അടച്ചതോടെ നഗരത്തിലെ പ്രധാന റോഡില്‍ വലിയ ഗതാഗതക്കുരുക്കാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. കൊട്ടാരമറ്റം ബസ്‌സ്‌റ്റാന്‍ഡ്‌ മുതല്‍ പാലാ ജനറല്‍ ആശുപത്രി വരെയുള്ള പാലാ - ഏറ്റുമാനൂര്‍ റോഡില്‍ ഗതാഗതസ്‌തംഭനം പതിവാണ്‌. പാരലല്‍ റോഡ്‌ തുറക്കുന്നതോടെ ഗതാഗത പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരമാവും. നഗരത്തിലെ പ്രധാന ആരാധനാലയങ്ങളും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും ഈ റോഡിനോട്‌ ചേര്‍ന്നാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ പ്രധാന റോഡില്‍നിന്ന്‌ മാറുന്നതോടെ നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക്‌ ഒരുപരിധിവരെ പരിഹാരമാകും.


നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഡിവൈഡര്‍ സ്‌ഥാപിച്ച്‌ നാലുവരി പാതയ്‌ക്ക്‌ സമാനമായ രീതിയിലാകും. ആധുനിക രീതിയിലുള്ള ഓട നിര്‍മ്മാണമാണ്‌ നടത്തുന്നത്‌. ഇരുവശത്തും വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ്‌ലൈനുകളും ടെലിഫോണ്‍ കേബിളുകളും ഓടയുടെ മുകളിലൂടെ കടന്നുപോകുന്നവിധമാണ്‌ നിര്‍മ്മാണം. നടപ്പാതയും ക്രമീകരിക്കുന്നുണ്ട്‌.പാലാ ബൈപാസിന്റെ രണ്ടാംഘട്ടമായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന പാരലല്‍ റോഡില്‍ സ്‌ഥലം ഏറ്റെടുപ്പിനെ സംബന്ധിച്ച്‌ തര്‍ക്കങ്ങളും കേസുകളുംമൂലമാണ്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈകിയത്‌. 19 തര്‍ക്കങ്ങളാണ്‌ ഉയര്‍ന്നുവന്നത്‌. മിനി സിവില്‍സ്‌റ്റേഷനെതിര്‍വശം മുതല്‍ സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെയുള്ള 100 മീറ്ററും പാലാ-വൈക്കം റോഡ്‌ ജംഗ്‌ഷനില്‍ 100 മീറ്ററുംകൂടി തുറന്നുകിട്ടിയാല്‍ മാത്രമേ ബൈപാസിന്റെ പൂര്‍ണ പ്രയോജനം ലഭിക്കൂ.


പ്രവേശനകവാടങ്ങളിലെ തര്‍ക്കം നീളുന്നത്‌ നഗരവികസന സ്വപ്‌നത്തിനും തടസമാവുകയാണ്‌. മാര്‍ക്കറ്റ്‌വില നല്‍കി ഏറ്റെടുത്ത ഭൂമിയില്‍പോലും നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത്‌ തര്‍ക്കം ഉന്നയിച്ച്‌ ഒരു വിഭാഗം തടസപ്പെടുത്തുകയാണ്‌. നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‌ എത്തിയ ജോലിക്കാരെ മര്‍ദ്ദിച്ച സംഭവുമുണ്ടായി. ഇതോടെയാണ്‌ കഴിഞ്ഞ ജൂണിന്‌ മുമ്പ്‌ തീരേണ്ടിയിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയത്‌. നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന ഒരു വിഭാഗത്തിന്റെ നടപടികള്‍ നാടിന്റെ വികസനത്തിന്‌ വിലങ്ങുതടിയാവുകയാണ്‌. തര്‍ക്കം തുടരുമ്പോഴും റോഡിന്‌ ലഭ്യമായ സ്‌ഥലം പ്രയോജനപ്പെടുത്തി വാഹന ഗതാഗതത്തിന്‌ തുറന്നുകൊടുക്കുവാന്‍ പൊതുമരാമത്തുവകുപ്പ്‌ തിരക്കിട്ട നടപടിയിലാണ്‌.










from kerala news edited

via IFTTT

ഓട്ടോറിക്ഷയും തട്ടുകടയും കത്തിനശിച്ചു











Story Dated: Friday, February 20, 2015 02:18


ഈരാറ്റുപേട്ട: ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഓട്ടോറിക്ഷയും തട്ടുകടയും കത്തിനശിച്ചു. റോഡരുകില്‍ പ്രവര്‍ത്തിച്ചിരുന്ന ഈലക്കയം പേഴുങ്കാട്ടില്‍ സുരേഷിന്റെ തട്ടുകടയും താത്‌ കാലിക ഷെഡ്‌ഡും ഉപകരണങ്ങളും ആപേ ഓട്ടോ റിക്ഷയുമാണ്‌ കത്തിനശിച്ചത്‌. പുലര്‍ച്ചെ രണ്ടുമണിവരെ തട്ടുകട പ്രവര്‍ത്തിച്ചിരുന്നു. ഇതിനുശേഷം സമീപത്തെ സ്വന്തം വീട്ടിലേക്ക്‌ പോയശേഷമാണ്‌ തീപിടിച്ചത്‌. തട്ടുകടയോട്‌ ചേര്‍ന്ന വീട്ടിലേക്ക്‌ തീ പടരാതിരുന്നതിനാല്‍ കൂടുതല്‍ നാശനഷ്‌ടമുണ്ടായില്ല. നാളുകകളായി ഇവിടെ സുരേഷും കുടുംബവും തട്ടുകട നടത്തിവരുകയായിരുന്നു. മീനച്ചിലാറിനോട്‌ ചേര്‍ന്ന്‌ പൊതുമരാമത്ത്‌ റോഡരുകിലാണ്‌ കട പ്രവര്‍ത്തിച്ചിരുന്നത്‌. തീപിടുത്തമുണ്ടായത്‌ ആദ്യം കണ്ടത്‌ പുഴയുടെ മറുകരയില്‍ താമസിക്കുന്നവരാണ്‌. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ്‌ എത്തിയാണ്‌ തീ അണച്ചത്‌.










from kerala news edited

via IFTTT

ജിദ്ദ റണ്‍വേയില്‍ വിമാനം വാനിലിടിച്ചു: മലയാളിക്ക് പരിക്ക്








ജിദ്ദ റണ്‍വേയില്‍ വിമാനം വാനിലിടിച്ചു: മലയാളിക്ക് പരിക്ക്


അക്ബര്‍ പൊന്നാനി


Posted on: 20 Feb 2015


ജിദ്ദ: കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനം വാനിലിടിച്ച് വാനിലുണ്ടായിരുന്ന മലയാളിയായ എയര്‍ലൈന്‍ ജീവനക്കാരന് പരിക്കേറ്റു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അഷ്‌റഫ് അബ്ദുസ്സമദ് ആണ് അപകടത്തില്‍പ്പെട്ടത്. പരിക്ക് നിസ്സാരമല്ല. സൗദിയ വിമാനവും റോയല്‍ മൊറോക്കോ എയര്‍ വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം.

യാത്രക്കാരെ ഇറക്കിയ ശേഷം അറ്റകുറ്റപ്പണിക്ക് നീങ്ങുകയായിരുന്ന വിമാനം റണ്‍വേയില്‍ നിര്‍ത്തിയിട്ടിരുന്ന വാനില്‍ ഇടിക്കുകയായിരുന്നു. വാനില്‍ അഷ്‌റഫ് മാത്രമാണ് ഉണ്ടായിരുന്നത്. വിമാനം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ദൈവ വിധികൊണ്ടാണ് രക്ഷപ്പെട്ടതെന്നും അഷ്‌റഫ് 'മാതൃഭൂമി'യോട് പറഞ്ഞു.










from kerala news edited

via IFTTT

പ്രവാസികളുടെ പരാതികേള്‍ക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌പോര്‍ട്ടല്‍








പ്രവാസികളുടെ പരാതികേള്‍ക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌പോര്‍ട്ടല്‍


Posted on: 20 Feb 2015


മസ്‌കറ്റ്: പ്രവാസി ഇന്ത്യക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും പ്രവാസകാര്യ മന്ത്രാലയവും സംയുക്തമായി വെബ്‌പോര്‍ട്ടല്‍ ആരംഭിക്കുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.

മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് ഇന്‍ എയ്ഡ് ഓഫ് ഡയസ്‌പോറ ഇന്‍ ഡിസ്ട്രസ്സ് (എം.എ.ഡി.എ.ഡി.) എന്നാണ് ഈ പദ്ധതിയുടെപേര്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് മാത്രമായാണ് ഈ സൗകര്യം ലഭ്യമാകുക. അതിലൊന്ന് ഒമാന്‍ ആയിരിക്കുമെന്ന് മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. പ്രവാസിഇന്ത്യക്കാര്‍ക്ക് അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഓണ്‍ലൈന്‍വഴി വിദേശകാര്യ മന്ത്രാലയത്തെയും നയതന്ത്രകാര്യാലയങ്ങളെയും അറിയിക്കാനുള്ള സംവിധാനമായിരിക്കും ഈ പോര്‍ട്ടല്‍. ഇതില്‍ തങ്ങളുടെപ്രശ്‌നങ്ങള്‍ നേരിട്ട് രേഖപ്പെടുത്താന്‍ പ്രവാസികള്‍ക്ക് സൗകര്യമുണ്ടാവും. ഈ പരാതികള്‍ കാര്യക്ഷമമായി എംബസി ഉദ്യോഗസ്ഥര്‍ പരിഗണിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ടാവും.


ടെലിഫോണ്‍വഴി പരാതികള്‍ സമര്‍പ്പിക്കുന്നതിന് കോള്‍ സെന്റര്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഈ പരാതികള്‍ കാര്യക്ഷമമായി പരിശോധിക്കുകയും പരിഹാരനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിന് എംബസി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കും. ഇക്കാര്യം വിലയിരുത്താനും പരിശോധിക്കാനുമുള്ള സംവിധാനവും ഇതോടൊപ്പമുണ്ടാവും.












from kerala news edited

via IFTTT