Story Dated: Thursday, February 19, 2015 02:11
തിരുവനന്തപുരം : തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ വിവാദ വ്യവസായി നിസാമിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മരിച്ച ചന്ദ്രബോസിന്റെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും സുധീരന്‍ പറഞ്ഞു.
ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ സാക്ഷിമൊഴികള്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്താന്‍ പോലീസ് നടപടികള്‍ തുടങ്ങി. സാക്ഷികള്‍ മൊഴിമാറ്റിയേക്കാം എന്ന സാഹചര്യത്തിലാണ് നടപടി. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന നിസാമിന്റെ ഭാര്യയ്‌ക്കായുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
from kerala news edited
via IFTTT