Story Dated: Thursday, February 19, 2015 05:42
റായ്‌പൂര്‍: മാവോയിസ്‌റ്റുകള്‍ റെയില്‍വേ ട്രാക്ക് തകര്‍ത്തതിനെ തുടര്‍ന്ന് ട്രെയിന്‍ പാളം തെറ്റി. ഛത്തീസ്‌ഗഡിലെ ദന്തേവാഡ ജില്ലയിലെ കാമല്ലൂരിലാണ് സംഭവം. ഗുഡ്‌സ് ട്രെയിനാണ് പാളം തെറ്റിയത്. എഞ്ചിന്‍ ഡ്രൈവര്‍ക്കും സഹായിക്കും നിസാര പരുക്കേറ്റു. ദന്തേവാഡയിലെ ആദിവാസി മേഖലയില്‍ പണികഴിപ്പിക്കാനിരിക്കുന്ന പോലാവരം അണക്കെട്ട് പദ്ധതിയ്‌ക്കെതിരെ മവോയിസ്‌റ്റുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് റെയില്‍വേ ട്രാക്ക് തകര്‍ത്തത്.
അണക്കെട്ട് പണി പൂര്‍ത്തിയായാല്‍ 2.5 ലക്ഷം ഡോര്‍ല ആദിവാസി വിഭാഗം കുടിയിറക്കപ്പെടുമെന്നാണ് മാവോയിസ്‌റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ആദിവാസികള്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് മാവോയിസ്‌റ്റുകള്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. അണക്കെട്ട് പദ്ധതിക്കെതിരെ മാവോയിസ്‌റ്റുകള്‍ നാളെ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന, ഒഡീഷ എന്നീ സംസ്‌ഥാനങ്ങളിലും മാവോയിസ്‌റ്റുകള്‍ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
from kerala news edited
via IFTTT