വിശ്രാന്തവാഡിയില്‍ ഞായറാഴ്ച മുത്തപ്പന്‍ വെള്ളാട്ടം
Posted on: 20 Feb 2015
പുണെ: പുണെ ആലന്തിറോഡില്‍ വിശ്രാന്തവാഡി ഭൈരവ് നഗറിലെ ശ്രീ മുത്തപ്പന്‍ വെള്ളാട്ടം 22-ന് ഞായറാഴ്ച കാലത്ത് മുതല്‍ തുടങ്ങും. ധാനോരി പാതയില്‍ ഓം ചൈതന്യ ഗഗന്‍ഗിരി മംഗള്‍ കാര്യാലയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മുത്തപ്പന്‍ മടപ്പുരയില്‍ നടക്കുന്ന വെള്ളാട്ട മഹോത്സവം വൈകുന്നേരംവരെ തുടരും. ശ്രീമുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂര്‍ പാടിയിലെ കോലധാരി രവീന്ദ്രന്‍ താളികന്‍, മടയന്‍ സുരന്‍ എന്നിവര്‍ചേര്‍ന്നാണ് ഈ വര്‍ഷത്തെ ശ്രീമുത്തപ്പന്‍ വെള്ളാട്ടം കെട്ടിയാടുന്നത്. ഞായറാഴ്ച കാലത്ത് അഞ്ചുമണിക്ക് മഹാഗണപതി ഹോമം, 8-ന് മലയിറക്കല്‍, 9-ന് പ്രസാദ വിതരണം എന്നിവയ്ക്കുശേഷം ശ്രീമുത്തപ്പന്‍ വെള്ളാട്ടം ദര്‍ശനവും അരുളപ്പാടും തുടങ്ങുന്നതാണ്. ഉച്ചയ്ക്കുള്ള മഹാപ്രസാദ അന്നദാനവും അരുളപ്പാടിനൊപ്പം നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ 9822294994, 9850668434 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.
from kerala news edited
via IFTTT