Story Dated: Thursday, February 19, 2015 05:21
കാസര്‍കോട് : നായയെ രക്ഷിക്കാന്‍ ശ്രമിക്കവേ ഓട്ടോറിക്ഷ കുഴിയിലേയ്ക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്. മൂളിയാറില്‍ കോട്ടുമൂല വളവിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ മുണ്ടക്കൈ പ്രഭാകരന്, യാത്രക്കാരനായ മൂളിയാര്‍ ബെള്ളിപ്പാടിയില്‍ അബ്ദു റഹ്മാന് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ബോവിക്കാനത്തു നിന്നും ബെള്ളിപ്പാടിയിലേയ്ക്ക് യാത്രക്കാരനുമായി പോകവേ ആയിരുന്നു അപകടം. റോഡ് മറികടക്കുന്നതിനിടെ വാഹനത്തിന് മുന്നില്‍ വന്നുപെട്ട നായയെ വെളിച്ച കുറവുമൂലം ഏറെ അടുത്തെത്തിയ ശേഷമാണ് ഡ്രൈവര്‍ കണ്ടത്. നായയെ ഇടിക്കാതിരിക്കാന്‍ ഓട്ടോറിക്ഷ പെട്ടെന്ന് വെട്ടിക്കുകയും നിയന്ത്രണം വിട്ട വാഹനം സമീപത്തെ കുഴിയിലേയ്ക്ക് മറിയുകയുമായിരുന്നു.
from kerala news edited
via IFTTT