121

Powered By Blogger

Thursday, 19 February 2015

ലഷ്‌കറെ തോയിബ കടല്‍മാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്









Story Dated: Thursday, February 19, 2015 02:45



mangalam malayalam online newspaper

ന്യൂഡല്‍ഹി/മുംബൈ: ലഷ്‌കറെ തോയിബ തീവ്രവാദികള്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി ഇന്റലിജന്‍സ് നാവികസേനയ്ക്ക് മുന്നറിയിപ്പ് നല്‍കി. യുദ്ധക്കപ്പലുകള്‍ അടക്കം നാവികസേനയുടെ സുപ്രധാന ആസ്തികളിലാണ് ലഷ്‌കറെ നോട്ടമിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കറാച്ചിയ്ക്കു സമീപം ലഷ്‌കറെയുടെ നാവികസേന വിഭാഗം ഇതിനുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്കു മുന്‍പേ ആരംഭിച്ചു കഴിഞ്ഞൂ. ഇന്ത്യ ആക്രമിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. പാകിസ്താന്‍ നാവികസേനയുടെ സഹായവും ഇതിന് അവര്‍ക്ക് ലഭിച്ചേക്കാമെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.


ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തുനിന്നും 365 മൈല്‍ അകലെവച്ച് പാകിസ്താന്‍ തീവ്രവാദികളുടെ ബോട്ട് കത്തിയര്‍ന്നതിനു പിന്നാലെയാണ് പുതിയ മുന്നറിയിപ്പും ലഭിക്കുന്നത്. നാലു തീവ്രവാദികളും ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.


26/11 മുംബൈ തീവ്രവാദി ആക്രമണത്തിനായി കറാച്ചിയില്‍ നിന്നും തീവ്രവാദികള്‍ അറബിക്കടല്‍ വഴിയാണ് മുംബൈ തീരത്ത് കടന്നത്. അന്നു മുതല്‍ കടല്‍മാര്‍ഗമുള്ള തീവ്രവാദ ഭീഷണി ഇന്ത്യ നേരിടുന്നുണ്ട്.










from kerala news edited

via IFTTT