പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശസ്ത തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അനാര്‍ക്കലി'. സച്ചിതന്നെ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തില്‍ ഹിന്ദിതാരം പ്രിയാല്‍ ഗോര്‍ നായികയാവുന്നു.
കബീര്‍ ബേദി, സുരേഷ് കൃഷ്ണ, രണ്‍ജി പണിക്കര്‍, മേജര്‍ രവി, മധുപാല്‍, ജയരാജ് വാര്യര്‍, അരുണ്‍, ചെമ്പിന്‍ അശോകന്‍, മിയാ, സംസ്‌കൃതി ഷേണായ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
'ഓര്‍ഡിനറി'ക്കുശേഷം മാജിക് മൂണിന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മിക്കുന്ന 'അനാര്‍ക്കലി'യില്‍ ലക്ഷദ്വീപിലെ ജീവിതവും ഭാഷയും സംസ്‌കാരവും ഉള്‍പ്പെടുത്തി പ്രണയത്തിനും അതിസാഹസികതയ്ക്കും നര്‍മത്തിനും പ്രാധാന്യം നല്കിയാണ് ദൃശ്യവത്കരിക്കുന്നത്.
ആഴക്കടല്‍ മുങ്ങല്‍വിദഗ്ധനായ ശന്തനുവായി പൃഥ്വിരാജും ലൈറ്റ് ഹൗസിലെ സിസ്റ്റം എഞ്ചിനിയര്‍ സക്കറിയയായി ബിജു മേനോനും അഭിനയിക്കുന്നു.ഷൂട്ടിങ് ഫിബ്രവരി പതിനഞ്ചിന് ലക്ഷദ്വീപില്‍ ആരംഭിക്കും. 'ദ്വീപ്' എന്ന ചിത്രത്തിനുശേഷം ലക്ഷദ്വീപില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രമാണ് 'അനാര്‍ക്കലി'. കൊച്ചി, കുട്ടനാണ്, പുണെ, ലക്‌നൗ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാഫി ചെമ്മാട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: റോഷന്‍ ചിറ്റൂര്‍, കല: അജയന്‍ മാങ്ങാട്, മേക്കപ്പ്: റോഷന്‍, വസ്ത്രാലങ്കാരം: സുനില്‍ ജോര്‍ജ്, സ്റ്റില്‍സ്: ഹാസിഫ് ഹക്കീം, എഡിറ്റര്‍: രഞ്ജന്‍ എബ്രഹാം, അസോസിയേറ്റ് ഡയറക്ടര്‍: വാവ, വാര്‍ത്താ പ്രചാരണം: എ.എസ.് ദിനേശ്.
from kerala news edited
via IFTTT