121

Powered By Blogger

Thursday, 19 February 2015

ശ്രീവല്ലഭനു പഴം നേദിക്കാന്‍ ഭക്‌തജനപ്രവാഹം











Story Dated: Friday, February 20, 2015 02:19


തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ പന്തീരായിരം പഴംനേദിക്കല്‍ ഭക്‌തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ദേശവാസികള്‍ സമര്‍പ്പിച്ച പതിനായിരക്കണക്കിന്‌ പടറ്റിപ്പഴങ്ങള്‍ ഭഗവാന്‌ നേദിച്ചു. തുടര്‍ന്ന്‌ ഭക്‌തജനങ്ങള്‍ക്ക്‌ പ്രസാദമായി നല്‍കി. തുകലശേരി മഹാദേവക്ഷേത്രത്തില്‍ നിന്നു വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെയാണ്‌ ഭക്‌തജനങ്ങള്‍ ശ്രീവല്ലഭസ്വാമിക്ക്‌ നിവേദിക്കാനുള്ള പടറ്റിപ്പഴങ്ങള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചത്‌. നൂറുകണക്കിന്‌ ഭക്‌തജനങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.


പഞ്ചവാദ്യവും പാണ്ടിമേളവും ആനയും അമ്പാരിയും അകമ്പടി സേവിച്ച ഘോഷയാത്ര കടന്നുവന്ന വഴികളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. 60ലധികം പുരോഹിതന്മാര്‍ ചേര്‍ന്ന്‌ നേദിക്കല്‍ ചടങ്ങുകള്‍ നടത്തി. ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള കൊടിക്കൂറ മന്നംകരച്ചിറ മുണ്ടകത്തില്‍ ശ്രീജിത്ത്‌ സമര്‍പ്പിച്ചു. ഘോഷയാത്രയ്‌ക്ക്‌ ഉപദേശകസമിതി പ്രസിഡന്റ്‌ ഗോപകുമാര്‍ മുഞ്ഞനാട്ട്‌, സെക്രട്ടറി നരേന്ദ്രന്‍ ചെമ്പകവേലില്‍, ഉണ്ണി പുറയാറ്റ്‌, വേണു മാരാമുറ്റം, കണ്ണന്‍ അടിവീട്ടില്‍ സുധീഷ്‌ കളീയ്‌ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തിലെ ഉത്സവം നാളെ കൊടിയേറും. രണ്ടിന്‌ ആറാട്ടോടെ സമാപിക്കും.










from kerala news edited

via IFTTT