Story Dated: Thursday, February 19, 2015 04:35
ഇംഫാല്‍: മണിപ്പൂരില്‍ മാര്‍ക്കറ്റിനു സമീപത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് പോലീസുകാരുള്‍പ്പടെ ഏഴുപേര്‍ക്കു പരുക്ക്. മാര്‍ക്കറ്റിനു സമീപം ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഫോടനത്തില്‍ പരുക്കേറ്റത്.
സിറ്റി പോലീസ് ഓഫീസില്‍ ഇന്നലെ വൈകിട്ടോടെയാണ് ബോംബ് ഭീഷണി എത്തിയത്. തുടര്‍ന്ന് പ്രദേശത്ത് പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഉപേക്ഷിച്ച നിലയില്‍ ഒരു ബാഗ് കണ്ടെത്തി. ബാഗില്‍ ബോംബിന് സമാനമായ വസ്തു കണ്ടെത്തിയതോടെ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ ബാഗ് സമീപത്തെ നദിയിലേക്ക് വലിച്ചെറിഞ്ഞു. ഇതിനിടയിലാണ് ബോംബ് പൊട്ടിത്തെറിച്ച് നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും മുന്ന് സാധാരണക്കാര്‍ക്കും പരിക്കേറ്റത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
from kerala news edited
via IFTTT