Story Dated: Thursday, February 19, 2015 03:27
തൃശ്ശൂര്‍ : തൃശ്ശൂരിലെ വിവാദ വ്യവസായി നിസാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അന്വേഷണത്തില്‍ അതൃപ്‌തി അറിയിച്ച് ചന്ദ്രബോസിന്റെ ഭാര്യ രംഗത്തെത്തി. നിലവിലെ അന്വേഷണത്തില്‍ തൃപ്‌തിയില്ല. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ചന്ദ്രബോസ് സംസാരിച്ചിരുന്നതായും ജമന്തി വ്യക്‌തമാക്കി. എന്നാല്‍, അദ്ദേഹത്തോട് സംഭവത്തിലെ യഥാര്‍ത്ഥ്യം ചോദിച്ച് അറിയാന്‍ പോലീസ് തയ്യാറായിരുന്നില്ല.
വീടുപണിയെ കുറിച്ചും മറ്റ് വീട്ടു കാര്യങ്ങളെ കുറിച്ചും ചന്ദ്രബോസ് മകനോട് സംസാരിച്ചിരുന്നു. എന്നാല്‍, അന്വേഷണം നടക്കുന്നുണ്ടെന്ന് പറയുമ്പോഴും ഇതുവരെ ഒരു പോലീസ് ഉദ്യോഗസ്‌ഥന്‍ പോലും തങ്ങളെ ചോദ്യം ചെയ്‌തിട്ടില്ലെന്നും ജയന്തി കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT