121

Powered By Blogger

Thursday, 19 February 2015

20,000 കോടിയുടെ അവകാശികളെ കണ്ടെത്താന്‍ ഇപിഎഫ്ഒ നടപടി തുടങ്ങി







20,000 കോടിയുടെ അവകാശികളെ കണ്ടെത്താന്‍ ഇപിഎഫ്ഒ നടപടി തുടങ്ങി


ന്യൂഡല്‍ഹി: 20,000 കോടി രൂപയുടെ അവകാശികളെ കണ്ടെത്താന്‍ എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നടപടി തുടങ്ങി. വര്‍ഷങ്ങളായി നിര്‍ജീവമായ എട്ട് കോടി അക്കൗണ്ടുകളിലായാണ് ഇത്രയും തുകയുള്ളത്.

ഓഡിറ്റ് ചെയ്ത കണക്കുപ്രകാരം 27,000 കോടി രൂപയാണ് നിര്‍ജീവമായ അക്കൗണ്ടുകളിലുള്ളതെന്ന് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ കെ.കെ ജലാന്‍ പറഞ്ഞു. ഇടപാടുകള്‍ നടക്കാത്ത എക്കൗണ്ടുകളിലുള്ള പണത്തിന് പലിശ വരവുവെയ്ക്കുന്നത് നേരത്തെ് ഓര്‍ഗനൈസേഷന്‍ നിര്‍ത്തിയിരുന്നു.


അക്കൗണ്ട് ഉടമകളെ കണ്ടെത്തുന്നതിന് ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌ക് തുറന്നിട്ടുണ്ട്. ഏഴ് ഭാഷകളില്‍ ഇവിടെനിന്ന് സേവനം ലഭിക്കും. നിര്‍ജീവമായ അക്കൗണ്ട് അവസാനിപ്പിക്കുന്നതിനോ അവരുടെതന്നെ മറ്റ് അക്കൗണ്ടുകളിലേയ്ക്ക് പണം മാറ്റുന്നതിനൊ ഇവര്‍ സഹായിക്കും.


പേര്, മൊബൈല്‍ നമ്പര്‍, ജനന തിയത്, പി.എഫ് അക്കൗണ്ട് നമ്പര്‍, വിലാസം, ജോലിയില്‍ പ്രവേശിച്ച തിയതി തുടങ്ങിയ നല്‍കിയാല്‍ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.











from kerala news edited

via IFTTT