121

Powered By Blogger

Saturday, 6 December 2014

വ്യാജ ബി.പി.എല്‍. കാര്‍ഡിനെതിരെ പ്രതിഷേധം











Story Dated: Saturday, December 6, 2014 07:41


അഞ്ചല്‍: ഏരൂര്‍ പഞ്ചായത്തിലെ ആയിരനല്ലൂര്‍ വില്ലേജിലെ മണലില്‍, കിണറ്റുമുക്ക്‌, അയിലറ ഭാഗങ്ങളില്‍ ബി.പി.എല്‍. ലിസ്‌റ്റില്‍പെടാത്തവരുടെ റേഷന്‍ കാര്‍ഡില്‍ പഞ്ചായത്തിന്റെ വ്യാജ സീലടിച്ച്‌ ബി.പി.എല്‍ കാര്‍ഡാക്കി മാറ്റുന്നതായി ആക്ഷേപം. വില്ലേജിലെ സി.പി.ഐക്കാരനായ ഒരു പഞ്ചായത്ത്‌ അംഗത്തിന്റെ നേതൃത്വത്തിലാണ്‌ ഈ തിരിമറി നടക്കുന്നതെന്ന്‌ പറയുന്നു. അര്‍ഹരായ പലരും ബി.പി.എല്‍ പരിധിയില്‍പെടാതെ നില്‍ക്കുമ്പോഴും ഇവരെ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടിയുണ്ടായിട്ടില്ല.


ആയിരനല്ലൂര്‍ വില്ലേജ്‌ കേന്ദ്രീകരിച്ച്‌ വ്യാപകമായി ഭൂമി തട്ടിപ്പുനടക്കുന്നതായി പരാതി ഉയര്‍ന്നിട്ടും പ്രദേശത്ത്‌ നടക്കുന്ന അഴിമതിക്കെതിരേ അധികൃതരില്‍നിന്നും നടപടിയുണ്ടാകാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ക്ക്‌ രൂപം നല്‍കുമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ആയിരനല്ലൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.










from kerala news edited

via IFTTT

ഓട്ടോറിക്ഷ മോഷ്‌ടാവ്‌ അറസ്‌റ്റില്‍











Story Dated: Sunday, December 7, 2014 12:52


ബാലരാമപുരം: നിരവധി മോഷണ കേസുകളിലെ പ്രതിയും ഓട്ടോറിക്ഷാ മോഷ്‌ടാവുമായ കരുംകുളം പുല്ലുവിള കൊച്ചുപളളി വടക്കേതോട്ടം പുരയിടത്തില്‍ രഞ്‌ജിത്തി(25)നെ ബാലരാമപുരം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ നാലിന്‌ രാത്രി കൊടിനടയില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന പാറക്കുഴിയിലെ വിന്‍സന്റിന്റെ ഓട്ടോറിക്ഷ മോഷണക്കേസിലാണ്‌ അറസ്‌റ്റ്. ഓട്ടോറിക്ഷയും കസ്‌റ്റഡിയിലെടുത്തു. നെയ്യാറ്റിന്‍കര ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ സി.ഐ: ജോണ്‍, ബാലരാമപുരം എസ്‌.ഐ: ടി.വിജയകുമാര്‍, ഗ്രേഡ്‌ എസ്‌.ഐ: ജലാലുദീന്‍ എന്നിവരുടെ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി.










from kerala news edited

via IFTTT

മോഷണക്കേസുകളിലെ പ്രതികള്‍ അറസ്‌റ്റില്‍











Story Dated: Sunday, December 7, 2014 12:52


തിരുവനന്തപുരം: വ്യാപാരസ്‌ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തി വരുന്ന മൂന്നു പേരെ ഫോര്‍ട്ട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കരകുളം, മുദി ശാസ്‌താംകോട്‌ മാടവന തോട്ടരികത്ത്‌ വീട്ടില്‍ സജിത്ത്‌ (27), നെടുമങ്ങാട്‌, തൊളിക്കോട്‌ തേക്കുംമൂട്‌,ഉണ്ടപ്പാറ, ലക്ഷംവീട്ടില്‍ സുന്ദരേശന്‍ (35), കടകംപള്ളി, പേട്ട, മൂന്നാം മനയ്‌ക്കല്‍, ടി.സി. 30/507 ല്‍ താമസം മനോജ്‌ (34)എന്നിവരാണ്‌ കഴിഞ്ഞദിവസം രാത്രി തകരപ്പറമ്പിലുള്ള സ്‌നേഹാ കളക്ഷന്‍സിന്‌ സമീപത്തുവച്ച്‌ മോഷണശ്രമത്തിനിടയില്‍ അറസ്‌റ്റിലായത്‌. അറസ്‌റ്റിലായ സജിത്തിന്‌ പൂജപ്പുര, ഫോര്‍ട്ട്‌ പോലീസ്‌ സേ്‌റ്റഷനുകളിലും മനോജിന്‌ പേട്ട പോലീസ്‌ സ്‌റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്‌. ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ എ. അജിചന്ദ്രന്‍ നായര്‍, സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഷാജിമോന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ പ്രസാദ്‌, വിഷ്‌ണു എന്നിവര്‍ ചേര്‍ന്നാണ്‌ ഇവരെ അറസ്‌റ്റ് ചെയ്‌തത്‌.










from kerala news edited

via IFTTT

കഞ്ചാവു കേസിലെ പ്രതി അറസ്‌റ്റില്‍











Story Dated: Sunday, December 7, 2014 12:52


തിരുവനന്തപുരം: നിരവധി കഞ്ചാവു കേസുകളിലെ പ്രതി അറസ്‌റ്റില്‍. മുട്ടത്തറ വില്ലേജില്‍ വടുവത്ത്‌ വിഷ്‌ണു എന്നുവിളിക്കുന്ന രതീഷാണ്‌ പോലീസ്‌ പിടിയിലായത്‌. നഗരത്തിലെ ചില്ലറ വില്‍പനക്കാര്‍ക്ക്‌ കഞ്ചാവ്‌ എത്തിക്കുന്ന കണ്ണികളില്‍ പ്രധാനിയാണ്‌ ഇയാള്‍. പ്രതിയെ മുട്ടത്തറ ഭാഗത്തും സമീപ പ്രദേശങ്ങളിലും കൊണ്ടുപോയി തെളിവുകള്‍ ശേഖരിച്ചു. തിരുവനന്തപുരം എന്‍ഫോഴ്‌്സ്‌മെന്റ്‌ ആന്‍ഡ്‌ ആന്റി നര്‍ക്കോട്ടിക്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജി.കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ വലയിലാക്കിയത്‌. പ്രിവന്റീവ്‌ ഓഫീസര്‍മാരായ മണിവര്‍ണന്‍, ഡി. വിജയകുമാരന്‍ നായര്‍, സി.ഇ.ഒമാരായ സി.കെ. ശ്രീകുമാര്‍, ടി.ഡി. പ്രസാദ്‌, അഭിലാഷ്‌ എന്നിവരാണ്‌ അനേ്വഷണ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.










from kerala news edited

via IFTTT

കരിക്ക്‌ വില്‍പനയെച്ചൊല്ലി തര്‍ക്കം; കച്ചവടക്കാരന്‍ വെട്ടേറ്റ്‌ ആശുപത്രിയില്‍











Story Dated: Sunday, December 7, 2014 12:52


കഴക്കൂട്ടം: കഴക്കൂട്ടം ബ്ലോക്ക്‌ ഓഫീസ്‌ ജംഗ്‌ഷനു സമീപം കരിക്ക്‌ വില്‍പനയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ കച്ചവടക്കാരന്‌ വെട്ടേറ്റു. കഴക്കൂട്ടം വടക്കുംഭാഗം വലിയവിളാകത്തുവീട്ടില്‍ നജീമി (39)നാണ്‌ വെട്ടേറ്റത്‌. വലതു കൈക്ക്‌ 32 തുന്നലുള്ള മുറിവുണ്ട്‌. ഇദ്ദേഹത്തെ കഴക്കൂട്ടം സി.എസ്‌.ഐ. മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നജീമിനെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ കഴക്കൂട്ടം ആശുപത്രിനടക്ക്‌ സമീപം വടക്കുംഭാഗം സ്വദേശി ഷാഫിയെ കഴക്കൂട്ടം പോലീസ്‌ പിടികൂടി.


വെള്ളിയാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. കാര്‍ത്തിക ദിനാഘോഷവുമായി ബന്ധപ്പെട്ട്‌ വെട്ടുറോഡ്‌-കഴക്കൂട്ടം ദേശീയപാതയില്‍ പത്തോളം കരിക്ക്‌ കച്ചവടക്കാര്‍ സ്‌ഥാനംപിടിച്ചിരുന്നു. ബ്ലോക്ക്‌ ഓഫീസ്‌ ജംഗ്‌ഷനു സമീപം കച്ചവടം നടത്തിയിരുന്ന നജീം തൊട്ടടുത്തെ ഫ്രൂട്ട്‌സ്‌ കടയുടമയുടെ നിര്‍ദേശപ്രകാരം കുറച്ച്‌ കരിക്കുകള്‍ അവിടെയെത്തിച്ച്‌ വില്‍പന നടത്താമെന്നായിരുന്നു. ഇത്‌ ചോദ്യം ചെയ്‌ത്‌ സമീപത്ത്‌ കരിക്ക്‌ കച്ചവടം നടത്തിയിരുന്ന ഷാഫി ആക്രമിക്കുകയായിരുന്നുവെന്ന്‌ നജീം പറഞ്ഞു. കഴുത്തിന്‌ നേര്‍ക്ക്‌ വെട്ടുകത്തികൊണ്ട്‌ വെട്ടാന്‍ ശ്രമിച്ചത്‌ തടഞ്ഞതിനെ തുടര്‍ന്നാണ്‌ കൈക്ക്‌ പരുക്കേറ്റത്‌. പ്രതിയെ സംഭവസ്‌ഥലത്തുനിന്നും കഴക്കൂട്ടം എസ്‌.ഐ. എസ്‌. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പിടികൂടിയത്‌. പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT

ആര്യനാട്‌ മേഖലയില്‍ വ്യാപക മണല്‍കടത്ത്‌; റിപ്പോര്‍ട്ട്‌ ചെയ്‌ത ഉദ്യോഗസ്‌ഥന്‌ സ്‌ഥലംമാറ്റം











Story Dated: Sunday, December 7, 2014 12:52


തിരുവനന്തപുരം: കരമനയാറ്റിന്റെ തീരങ്ങളില്‍ നിന്നും മണല്‍കടത്ത്‌ സജീവം. ആര്യനാട്‌ സര്‍ക്കിള്‍ പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ നിന്നും ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ രാത്രികാലങ്ങളില്‍ മണല്‍ കൊണ്ടുപോകുന്നുവെന്നാണ്‌ ആരോപണം. ആര്യനാട്‌ സേ്‌റ്റഷനിലെ ഒരു പോലീസ്‌ ഉദ്യോഗസ്‌ഥന്റെ അറിവോടെ ഇദ്ദേഹം രാത്രികാല ഡ്യൂട്ടിയിലുള്ളപ്പോഴാണ്‌ മണല്‍ കടത്തുന്നതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.


മൂന്നാറ്റുമുക്ക്‌, കോട്ടയ്‌ക്കകം, മീനാങ്കല്‍ ഭാഗങ്ങളില്‍ നിന്നും മണല്‍ യഥേഷ്‌ടം കടത്തുമ്പോള്‍ ആര്യനാട്ടെ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍പോലും മൗനംപാലിക്കുന്നതിലും ദുരൂഹതയുണ്ട്‌. പ്രദേശവുമായി ബന്ധമുള്ള ഒരു പോലീസുകാരനും കടത്തുലോബികളുമായി ബന്ധമുണ്ട്‌. ഈ വിവരം ഉന്നതങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു രഹസ്യാനേ്വഷണ വിഭാഗം ഉദ്യോഗസ്‌ഥനെ തന്ത്രപരമായി സ്‌ഥലംമാറ്റുകയും പകരം തങ്ങള്‍ക്ക്‌ ഗുണപ്പെടുന്ന ഒരാളെ ആര്യനാട്ടേക്ക്‌ കൊണ്ടുവന്നതായും പറയപ്പെടുന്നു.










from kerala news edited

via IFTTT

പാലാ ജൂബിലിത്തിരുനാള്‍ ഇന്നും നാളെയും; നഗരമൊരുങ്ങി











Story Dated: Sunday, December 7, 2014 12:49


പാലാ: കത്തീഡ്രല്‍, ളാലം പഴയ പള്ളി, ളാലം പുത്തന്‍പള്ളി ഇടവകകളുടെ സംയുക്‌താഭിമുഖ്യത്തില്‍ അമലോത്ഭവമാതാവിന്റെ ജൂബിലിത്തിരുനാള്‍ ടൗണ്‍ കപ്പേളയില്‍ ഇന്നും നാളെയും ആഘോഷിക്കും.


ഇന്ന്‌ രാവിലെ 5.30-ന്‌ വിശുദ്ധ കുര്‍ബാന- ളാലം പള്ളി വികാരി ഫാ. സെബാസ്‌റ്റ്യന്‍ പടിയ്‌ക്കക്കുഴുപ്പില്‍, 11-ന്‌ തിരുസ്വരൂപ പ്രതിഷ്‌ഠ, വൈകുന്നേരം ആറിന്‌ പ്രദക്ഷിണം, ലദീഞ്ഞ്‌- ഫാ. ജോസ്‌ വള്ളോംപുരയിടം, പ്രസംഗം- ഫാ. വിന്‍സെന്റ്‌ മൂങ്ങാമാക്കല്‍, രാത്രി 8.30-ന്‌ ജൂബിലി പന്തലില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം- മാര്‍ ജേക്കബ്‌ മുരിക്കന്‍, ഒമ്പതിന്‌ കരിമരുന്ന്‌ കലാപ്രകടം. പ്രധാന തിരുനാള്‍ദിനമായ നാളെ രാവിലെ 6.30-ന്‌ സുറിയാനി കുര്‍ബാന, സന്ദേശം- ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌.


എട്ടിന്‌ പാലാ സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരിയന്‍ റാലി, 10.30 നു തിരുനാള്‍ കുര്‍ബാന, സന്ദേശം- ബിഷപ്‌ മാര്‍ ജേക്കബ്‌ മുരിക്കന്‍, ഉച്ചയ്‌ക്ക്‌ 12-ന്‌ സി.വൈ.എം.എല്ലിന്റെ ആഭിമുഖ്യത്തില്‍ ടൂവീലര്‍ ഫാന്‍സിഡ്രസ്‌ മത്സരം, 12.30-ന്‌ ജൂബിലിയാഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന ബൈബിള്‍ ടാബ്ലോ മത്സരം, വൈകുന്നേരം 4.30-ന്‌ തിരുനാള്‍ പ്രദക്ഷിണം, സന്ദേശം-ഡോ. സെബാസ്‌റ്റ്യന്‍ കുറ്റിയാനിക്കല്‍. രാത്രി 8.50-ന്‌ പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദം, സമ്മാനദാനം- മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, ഒമ്പതിനു കരിമരുന്ന്‌ കലാപ്രകടനം. ഒമ്പതിനു രാവിലെ 5.30-ന്‌ വിശുദ്ധ കുര്‍ബാന, 11.15-ന്‌ തിരുനാള്‍ സമാപനം.










from kerala news edited

via IFTTT

പക്ഷിപ്പനി : ഇറച്ചിയും മുട്ടയും കഴിക്കാം











Story Dated: Sunday, December 7, 2014 12:49


ചങ്ങനാശ്ശേരി: പക്ഷിപനി ഭീതി വേണ്ടെന്ന്‌ കോട്ടയം മെഡിക്കല്‍ കോളേജിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. സുജിത്‌ കുമാര്‍. ചങ്ങനാശ്ശേരിയിലും, പ്രാന്തപ്രദേശങ്ങളായ പറാല്‍, വിളക്കുമരം മേഖലകളില്‍ പക്ഷിപ്പനി സ്‌ഥിതികരിക്കപ്പെട്ടെന്ന വാര്‍ത്തയെ തുടര്‍ന്ന്‌ മീഡിയാവില്ലേജില്‍ സംഘടിപ്പിച്ച ജനകീയ സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. സുജിത്‌ കുമാര്‍.


മുട്ടയും ഇറച്ചിയും നല്ലതുപോലെ പാചകം ചെയ്‌ത്‌ ഭക്ഷിച്ചാല്‍ രോഗബാധ ഉണ്ടാവുകയില്ലെന്നും, പാചകകാര്യങ്ങളില്‍ ഇടപെഴകുന്നവര്‍ ശുചിത്വകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വയ്‌ക്കണമെന്നും , അദ്ദേഹം പറഞ്ഞു. പകര്‍ച്ച പനിയോടനുബന്ധിച്ച്‌ പക്ഷിവര്‍ഗങ്ങളെ നശിപ്പിക്കുന്നത്‌ ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി പ്രതിരോധ നിബന്ധനകള്‍ പാലിച്ചാണ്‌. ജനിതക മാറ്റം വഴി വൈറസുകള്‍പുതിയ രൂപവും ഭാവവും നേടിയാല്‍ അത്‌ പ്രതിരോധികരിക്കാന്‍ കഴിയാത്ത രീതിയില്‍ മാറുമെന്നുളളതുകൊണ്ടാണ്‌ മുന്‍കരുതല്‍ നടപടികളെന്നും, അദ്ദേഹം കൂട്ടിചേര്‍ത്തു.


ജനകീയ സദസ്സ്‌ സി.എഫ്‌. തോമസ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. പക്ഷിപനിക്കെതിരായി സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ആരോഗ്യ പ്രവര്‍ത്തകരും സജീവമായി പ്രവര്‍ത്തിക്കുന്നത്‌ രോഗഭീതിയും ശാസ്‌ത്രീയഅടിസ്‌ഥാനമില്ലാത്ത പ്രചരണങ്ങളും തളളികളയുവാന്‍ കാരണമയാതായി സി.എഫ്‌. തോമസ്‌ എം.എല്‍.എ പറഞ്ഞു. വാഴപ്പളളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാഖി കലേഷ്‌ അദ്ധ്യക്ഷത വഹിച്ചു. ഡോ.അര്‍.ശശികുമാര്‍, ഡോ.വിനു.വി, ഫാ.സെബാസ്‌റ്റ്യന്‍ പുന്നശ്ശേരി, സിബിച്ചന്‍ തരകന്‍ പറമ്പില്‍, അഡ്വ.ടോമി കണയംപ്ലാക്കല്‍ .വി,ജെ. ലാലീ, കെ.വി. പിന്‍ രാജ്‌ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

ക്രിസ്‌മസ്‌-പുതുവത്സരാഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടാന്‍ നക്ഷത്രക്കൂട്ടങ്ങള്‍ വരവായ്‌











Story Dated: Sunday, December 7, 2014 12:49


ചങ്ങനാശ്ശേരി: ക്രസ്‌തുമസ്‌-പുതുവത്സരത്തെ വരവേല്‍ക്കാനായി നഗരത്തിലെമ്പാടുമുള്ള കടകളില്‍ നക്ഷത്രക്കൂട്ടങ്ങള്‍ വരവായി.ഇതോടെ പുതുവത്സര-ക്രിസ്‌തുമസ്‌ വിപണിയും സജീവമായി. പ്ലാസ്‌റ്റിക്ക്‌ പേപ്പറുകളാല്‍ നിര്‍മ്മിതമായതും വിവിധ വര്‍ണ്ണത്തിലും വലിപ്പത്തിലുമുള്ളതുമായ നക്ഷത്രങ്ങളാണ്‌ ഇത്തവണ വിപണിയിലുള്ളത്‌. കൂടാതെ വൈവിധ്യമാര്‍ന്ന രൂപഭംഗിയിലുള്ള അലങ്കാര ബള്‍ബുകളും വിപണി കീഴടക്കിയിട്ടുണ്ട്‌.


നൂറു രൂപാമുതല്‍ ആയിരവും അതിലധികവും വിലയുള്ളവയും ഇക്കൂട്ടത്തിലുണ്ട്‌. വന്‍വിലയുള്ള ക്രിസ്‌തുമസ്‌ ട്രീയും നഗരത്തില്‍ എത്തിക്കഴിഞ്ഞു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടവയണ്‌ വില്‍പ്പനക്കെത്തിയവയില്‍ അധികവും. നേരത്തെ അന്യ സംസ്‌ഥാനങ്ങളില്‍ നിന്നും കൂടാതെ കേരളത്തില്‍ കുന്നംകുളത്തുനിന്നും മറ്റും ഇവ ധാരാളമായി വില്‍പ്പനക്കെത്തിയിരുന്നു.


നക്ഷത്രങ്ങളേക്കാള്‍ അലങ്കാര ബള്‍ബുകള്‍ക്കാണ്‌ ഇത്തവണ ആവശ്യക്കാര്‍ ഏറെയെന്ന്‌ കച്ചവടക്കാര്‍ പറയുന്നു.

സിനിമയുടേയും നടീനടന്മാരുടേയും പേരിലുള്ള നക്ഷത്രങ്ങളും ഇത്തവണ വിപണിയില്‍ എത്തിയിട്ടുണ്ട്‌. അതേസമയം വൈദ്യുതിയുടെ വന്‍ ചാര്‍ജ്‌ജ്‌ വര്‍ദ്ധന ഇത്തരം അലങ്കാര വിളക്കുകളുടെ കച്ചവടത്തെ ബാധിക്കുമോ എന്ന ആശങ്കപ്പെടുന്ന കച്ചവടക്കാരും നഗരത്തിലുണ്ട്‌.


കൂടാതെ അന്യസംസ്‌ഥാനങ്ങളില്‍ നിന്നും വര്‍ണ്ണപേപ്പറുകളുമായി എത്തി ലോഡ്‌ജുകളില്‍ താമസിച്ച്‌ അലങ്കാരപൂക്കളുകള്‍ നിര്‍മ്മിച്ച്‌ നഗരത്തിലെ മുക്കുമൂലകളില്‍ വില്‍പ്പന നടത്തുന്നവരും നഗരത്തില്‍ എത്തിക്കഴിഞ്ഞു. അഞ്ചുരൂപാ മുതല്‍ അന്‍പതുരൂപാവരെയുള്ള ഇത്തരം അലങ്കാര മാലകളും പൂക്കളും സാധാരണക്കാരായവര്‍ക്കു ക്രിസ്‌തുമസിനെയും നവവത്സരത്തേയും വരവേല്‍ക്കാനായി വീടുകള്‍ മോടി പിടിപ്പിക്കാന്‍ ഏറെ സഹായകമാകുന്നതായും അഭിപ്രായമുണ്ട്‌.

അതേസമയം നക്ഷത്രങ്ങളും ലൈറ്റുകളും കടകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച്‌ പരമാവധി ഉപഭോക്‌താക്കളെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കച്ചവടക്കാര്‍.










from kerala news edited

via IFTTT

എത്യോപ്യയില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മലയാളി യുവാവ് മരിച്ചു








എത്യോപ്യയില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മലയാളി യുവാവ് മരിച്ചു


Posted on: 07 Dec 2014


ചെങ്ങന്നൂര്‍: എത്യോപ്യയില്‍ പണി നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണ് മലയാളി യുവാവ് മരിച്ചു. മുണ്ടങ്കാവ് കോടിയാട്ടുകര കൊച്ചുകൈപ്പകത്തില്‍ നരേന്ദ്രന്റെ( അനിയന്‍) മകന്‍ മഹേഷ് (26) ആണ് മരിച്ചത്.

മുപ്പത് മീറ്ററോളം ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ ടാങ്കിന്റെ വെല്‍ഡിങ് ജോലിയിലായിരുന്നു മഹേഷ്. താഴെയിറങ്ങി ഭക്ഷണം കഴിച്ചശേഷം മുകളിലേക്ക് കയറുന്നതിനിടെ കോവേണിയിവില്‍നിന്ന് വഴുതി വീഴുകയായിരുന്നുവെന്നാണ് നാട്ടില്‍ കിട്ടിയ വിവരം.


ആറുമാസം മുമ്പാണ് മഹേഷ് നാട്ടില്‍ വന്ന് മടങ്ങിയത്. അമ്മ: അടൂര്‍ പെരിങ്ങനാട് തെക്കേതടത്തില്‍ മണിയമ്മ.സഹോദരന്‍: അനീഷ് (അബുദാബി). ഞായറാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.












from kerala news edited

via IFTTT