Story Dated: Sunday, December 7, 2014 12:09
ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ആലപ്പുഴ ഡിപ്പോയിലെ കണ്ടക്‌ടര്‍ മാര്‍ട്ടിന്‍ കെ. ഡൊമിനിക് വകുപ്പ് മന്ത്രിക്ക് ദുരവസ്‌ഥ വിവരിച്ച് കത്തയച്ചു.അച്‌ഛനും അമ്മയും ഭാര്യയും ഒന്നരവയസുള്ള കുട്ടിയുമടങ്ങുന്ന കുടുംബം തന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് ജീവിച്ചുപോരുന്നത്. ഒരാഴ്‌ചയായി തന്റേയും കുടുംബത്തിന്റേയും സ്‌ഥിതി വളരെ പരിതാപകരമാണ്.
ശമ്പളം മുടങ്ങിയിട്ട് ആറുദിവസം പിന്നിട്ടു. ഇതില്‍ പ്രതിഷേധിച്ച് ശമ്പളം ലഭിക്കുംവരെ ജോലിയില്‍ പ്രവേശിക്കില്ലെന്നും ഇന്നു മുതല്‍ താനും കുടുംബവും ശമ്പളം ലഭിക്കുംവരെ മന്ത്രിയുടെ ഓഫീസിനു മുന്നില്‍ നിരാഹാരം നടത്തുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. തനിക്കും കുടുംബത്തിനും സംഭവിക്കുന്ന എല്ലാ കഷ്‌ടനഷ്‌ടങ്ങള്‍ക്കും മന്ത്രിയായിരിക്കും ഉത്തരവാദിയെന്നും മാര്‍ട്ടിന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
from kerala news edited
via IFTTT