121

Powered By Blogger

Saturday, 6 December 2014

ബര്‍ദ്വാന്‍ സ്‌ഫോടന കേസിലെ മുഖ്യപ്രതി അറസ്‌റ്റില്‍









Story Dated: Saturday, December 6, 2014 07:52



ന്യൂഡല്‍ഹി: ബര്‍ദ്വാന്‍ സ്‌ഫോടന കേസിലെ മുഖ്യപ്രതി സഹാനൂര്‍ അലം അറസ്‌റ്റില്‍. എന്‍.ഐ.ഐയാണ്‌ ഇയാളെ വെള്ളിയാഴ്‌ച വൈകിട്ട്‌ അറസ്‌റ്റ് ചെയ്‌തത്‌. ജമായത്ത്‌ ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ്‌ എന്ന തീവ്രവാദ സംഘടനയ്‌ക്ക് സാമ്പത്തിക സഹായം നല്‍കുന്നത്‌ ഇയാളാണെന്നാണ്‌ സൂചന.


ആസാം പോലീസും എന്‍.ഐ.എയും നടത്തിയ സംയുക്‌ത ഓപ്പറേഷനില്‍ ആസാമിലെ നാല്‍ബിരി ജില്ലയില്‍ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയില്‍ ഒക്‌ടോബര്‍ രണ്ടിന്‌ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ നേരത്തെ എന്‍.ഐ.ഐ അറസ്‌റ്റ് ചെയ്‌ത സാജിദിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ സഹാനൂര്‍ അലത്തിന്റെ പങ്ക്‌ വ്യക്‌തമായത്‌.


സാജിദിന്റെ ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന്‌ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന്‌ വ്യക്‌തമായി. സഹാനൂര്‍ അലത്തിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ അഞ്ച്‌ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കെയാണ്‌ ഇയാള്‍ അറസ്‌റ്റിലായത്‌.










from kerala news edited

via IFTTT