121

Powered By Blogger

Saturday, 6 December 2014

അബുദാബി, ഷാര്‍ജ യൂനിറ്റുകള്‍ ജേതാക്കള്‍








അബുദാബി, ഷാര്‍ജ യൂനിറ്റുകള്‍ ജേതാക്കള്‍


Posted on: 07 Dec 2014


അബുദാബിയില്‍ മാര്‍ത്തോമ്മാ യുവജനസംഖ്യം സംഘടിപ്പിച്ച കലാമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന്അബുദാബി: മാര്‍ത്തോമ്മാ യുവജനസഖ്യം സംഘടിപ്പിച്ച കലാമേളയില്‍ അബുദാബി, ഷാര്‍ജ യൂനിറ്റുകള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദുബായ് ടീം രണ്ടാം സ്ഥാനവും ഫുജൈറ മൂന്നാം സ്ഥാനവും നേടി. നാല് വേദികളിലായിനടന്ന 26 ഇനം മത്സരങ്ങളില്‍ എണ്ണൂറോളം ആളുകള്‍ മത്സരിച്ചു.

അബുദാബി മുസഫ മാര്‍ത്തോമ്മാ ഇടവകയില്‍ കലാമേള സെന്റര്‍ പ്രസിഡന്റ് റവ. പ്രകാശ് അബ്രഹാം ഉദ്ഘാടനം ചെയ്തു. റവ. രാജു പി.ജോര്‍ജ്, റവ. ടി.എസ്. തോമസ്, റവ. ഫിലിപ്പ് സി. മാത്യു, റവ. എം.ടി. വറുഗീസ്, റവ. ഫിലിപ്പ് ജോര്‍ജ്, റവ. ബെന്നി മാത്യു, റവ. ഐസക് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. സെന്റര്‍ വൈസ് പ്രസിഡന്റ് സതീഷ് വര്‍ഗീസ്, ട്രഷറര്‍ ഡെന്നി കെ.ജോര്‍ജ്, ടീന തോമസ്, സുജിത് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.












from kerala news edited

via IFTTT