Story Dated: Sunday, December 7, 2014 12:11
കട്ടപ്പന: ടൗണിലെ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ഡ് സ്‌റ്റോറേജില്‍ നിന്ന് 10 കിലോഗ്രാം പഴകിയ മാംസം പിടികൂടി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി പി.വി ബിജുവിന്റെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്. പഞ്ചായത്തിന്റെ അറവുശാലയില്‍ കശാപ്പു ചെയ്യുന്ന മാടിന്റെ ഇറച്ചി മാത്രമേ പഞ്ചായത്ത് പരിധിക്കുള്ളില്‍ വില്‍ക്കാവൂയെന്നാണ് നിര്‍ദേശം. പഴകിയ പോത്തിറച്ചി പിടികൂടിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
from kerala news edited
via IFTTT