Story Dated: Sunday, December 7, 2014 12:52
കഴക്കൂട്ടം: കഴക്കൂട്ടം ബ്ലോക്ക് ഓഫീസ് ജംഗ്‌ഷനു സമീപം കരിക്ക് വില്‍പനയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കച്ചവടക്കാരന് വെട്ടേറ്റു. കഴക്കൂട്ടം വടക്കുംഭാഗം വലിയവിളാകത്തുവീട്ടില്‍ നജീമി (39)നാണ് വെട്ടേറ്റത്. വലതു കൈക്ക് 32 തുന്നലുള്ള മുറിവുണ്ട്. ഇദ്ദേഹത്തെ കഴക്കൂട്ടം സി.എസ്.ഐ. മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നജീമിനെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ കഴക്കൂട്ടം ആശുപത്രിനടക്ക് സമീപം വടക്കുംഭാഗം സ്വദേശി ഷാഫിയെ കഴക്കൂട്ടം പോലീസ് പിടികൂടി.
വെള്ളിയാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. കാര്‍ത്തിക ദിനാഘോഷവുമായി ബന്ധപ്പെട്ട് വെട്ടുറോഡ്-കഴക്കൂട്ടം ദേശീയപാതയില്‍ പത്തോളം കരിക്ക് കച്ചവടക്കാര്‍ സ്‌ഥാനംപിടിച്ചിരുന്നു. ബ്ലോക്ക് ഓഫീസ് ജംഗ്‌ഷനു സമീപം കച്ചവടം നടത്തിയിരുന്ന നജീം തൊട്ടടുത്തെ ഫ്രൂട്ട്‌സ് കടയുടമയുടെ നിര്‍ദേശപ്രകാരം കുറച്ച് കരിക്കുകള്‍ അവിടെയെത്തിച്ച് വില്‍പന നടത്താമെന്നായിരുന്നു. ഇത് ചോദ്യം ചെയ്‌ത് സമീപത്ത് കരിക്ക് കച്ചവടം നടത്തിയിരുന്ന ഷാഫി ആക്രമിക്കുകയായിരുന്നുവെന്ന് നജീം പറഞ്ഞു. കഴുത്തിന് നേര്‍ക്ക് വെട്ടുകത്തികൊണ്ട് വെട്ടാന്‍ ശ്രമിച്ചത് തടഞ്ഞതിനെ തുടര്‍ന്നാണ് കൈക്ക് പരുക്കേറ്റത്. പ്രതിയെ സംഭവസ്‌ഥലത്തുനിന്നും കഴക്കൂട്ടം എസ്.ഐ. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
from kerala news edited
via IFTTT