121

Powered By Blogger

Saturday, 6 December 2014

തീവ്രവാദികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ പ്രധാനമന്ത്രി









Story Dated: Saturday, December 6, 2014 03:19



mangalam malayalam online newspaper

ഹസാരിബാഗ്‌: തീവ്രവാദികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്നാല്‍ ധീരജവാന്‍മാര്‍ അവരുടെ ജീവന്‍ ബലികഴിച്ചും രാജ്യത്തെ സംരക്ഷിച്ചു. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നടന്ന തെരഞ്ഞെടുപ്പ്‌ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാര്‍ഖണ്ഡില്‍ നിന്നുള്ള സന്‍കല്‍പ്പ്‌ കുമാര്‍ ശുക്‌ളയ്‌ക്കും മറ്റ്‌ ജവാന്‍മാര്‍ക്കും ആദരാഞ്‌ജലി അര്‍പ്പിക്കുന്നതായും മോഡി പറഞ്ഞു. ഇന്നലെ കാശ്‌മീരില്‍ നടന്ന നാല്‌ വ്യത്യസ്‌ത തീവ്രവാദി ആക്രമണങ്ങളുടെ പിന്നില്‍ പാക്കിസ്‌താന്‍ തീവ്രവാദികളാണെന്ന്‌ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ്‌ പാക്കിസ്‌താന്‌ ശക്‌തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി രംഗത്ത്‌ വന്നത്‌.


അതിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്‌ സുഹാഗ്‌ ശ്രീനഗര്‍ സന്ദര്‍ശിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങും പാക്കിസ്‌താന്‍ നിലപാടിനെ അപലപിച്ച്‌ രംഗത്ത്‌ വന്നു. അതിര്‍ത്തി കടന്ന്‌ എത്തുന്ന തീവ്രവാദികള്‍ക്ക്‌ പാക്കിസ്‌താന്‍ അഭയം നല്‍കുന്നത്‌ അവസാനിപ്പിക്കണമെന്നും രാജ്‌നാഥ്‌ സിങ്‌ ആവശ്യപ്പെട്ടു. പാക്കിസ്‌താന്‍ ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക തയ്യാറാകണമെന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.


പ്രധാനമന്ത്രി തിങ്കളാഴ്‌ച ശ്രീനഗര്‍ സന്ദര്‍ശിക്കാനിരിക്കെ നടന്ന തീവ്രവാദി ആക്രമണങ്ങള്‍ സുരക്ഷാ സേന അതീവ ഗൗരവത്തോടെയാണ്‌ കാണുന്നത്‌. ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ മോഡിയുടെ സന്ദര്‍ശനം മാറ്റില്ലെന്ന്‌ ബി.ജെ.പി വ്യക്‌തമാക്കി. മോഡിയുടെ സന്ദര്‍ശനത്തിന്റെ പശ്‌ചാത്തലത്തില്‍ കാശ്‌മീരില്‍ സുരക്ഷ ശക്‌തമാക്കി. ശ്രീനഗര്‍ സന്ദര്‍ശിക്കുന്ന കരസേനാ മേധാവിയുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലും സുരക്ഷ ശക്‌തമാക്കി.










from kerala news edited

via IFTTT