ബെംഗളൂരുവില്‍ വാഹനാപകടം: പാലക്കാട് സ്വദേശിനി മരിച്ചു
Posted on: 07 Dec 2014
ബസ് ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ റനീഷ സംഭവസ്ഥലത്തുതന്നെ മരിച്ചു. അബ്ദുല്‍ ഷുക്കൂറിനെയും ഒന്നരവയസ്സുള്ള മകനെയും മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സൗദിയില്‍ ജോലിചെയ്യുന്ന അബ്ദുല്‍ ഷൂക്കൂര്‍ ഒരു മാസത്തെ അവധിക്ക് നാട്ടില്‍ വന്നതായിരുന്നു.
മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. ഒമ്പതുവയസ്സുള്ള മുഹമ്മദ് ഷിയാസ് മൂത്ത മകനാണ്. പിതാവ് : മുഹമ്മദ് സുലൈമാന്‍. സഹോദരങ്ങള്‍: ഹാരിസ്, റസീന. കബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് ലക്കിടി ജുമാ മസ്ജിദില്‍
from kerala news edited
via IFTTT