121

Powered By Blogger

Friday 18 December 2020

ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 13,750ന് മുകളിലെത്തി

മുംബൈ: നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതോടെ ഓഹരി സൂചികകൾക്ക് തുടക്കത്തിലെ നേട്ടം നിലനിർത്താനായില്ല. ചാഞ്ചാട്ടത്തിനൊടുവിൽ വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകൾ നേട്ടത്തിൽ തന്നെയാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 70.35 പോയന്റ് ഉയർന്ന് 46,960.69ലും നിഫ്റ്റി 19.80 പോയന്റ് നേട്ടത്തിൽ 13,760.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1125 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1611 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 122 ഓഹരികൾക്ക് മാറ്റമില്ല. ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഇൻഫോസിസ്, വിപ്രോ, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി, മാരുതി സുസുകി, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാർമ സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ബാങ്ക്, ഊർജം, ലോഹം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ ഓഹരികൾ വില്പന സമ്മർദംനേരിട്ടു.

from money rss https://bit.ly/2WtJz2w
via IFTTT

ഐകിയയുടെ മുംബൈ ഷോറൂം സന്ദര്‍ശനത്തിനുള്ള രണ്ടാഴ്ചത്തെ പ്രീ ബുക്കിങ് തീര്‍ന്നു

നവി മുംബൈയിൽ പ്രവർത്തനംതുടങ്ങിയ ഐകിയ സ്റ്റോർ സന്ദർശിക്കുന്നതിനുള്ള രണ്ടാഴ്ചത്തെ ബുക്കിങ് തീർന്നു. വെള്ളിയാഴ്ചയാണ് രാജ്യത്തെ രണ്ടാമത്തെ ഐകിയ സ്റ്റോർ നവി മുംബൈയിൽ പ്രവർത്തനം തുടങ്ങിയത്. 7000 ഹോം ഫർണിഷിങ് ഉത്പന്നങ്ങളോടെ 5.3 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതാണ് പുതിയ ഷോറും. ലോകത്തെ ഏറ്റവും വലിയ ഫർണീച്ചർ റീട്ടെയ്ലറായ ഐകിയയുടെ ആദ്യഷോറും ഹൈദരാബാദിലാണുള്ളത്. സുരക്ഷിതമായി ഷോപ്പിങ് നടത്തുന്നതിന്റെ ഭാഗമായാണ് ഷോറൂമിലേയ്ക്ക് പ്രീ ബുക്കിങ് വഴി പ്രവേശനം അനുവദിച്ചത്. രണ്ടാഴ്ച മുമ്പുവരെയാണ് ഐകിയയുടെ വെബ്സൈറ്റ് വഴി ബുക്കിങ് ചെയ്യാൻ കഴിയുക. സ്വീഡീഷ് ഫർണീച്ചർ ഭീമനായ ഐകിയയുടെ രാജ്യത്തെ ആദ്യത്തെ സ്റ്റോർ തുടങ്ങിയത് 2018ലാണ്. സ്റ്റോർ തുറന്നതോടെ ഹൈടെക് സിറ്റി ട്രാഫിക് ബ്ലോക്കുമൂലം നിശ്ചലമായിരുന്നു. നാല് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമിൽ ആദ്യദിവസം സന്ദർശനത്തിനെത്തിയത് 45,000ത്തോളം പേരായിരുന്നു.

from money rss https://bit.ly/3mzD2Ou
via IFTTT