മുംബൈ: ഇന്ത്യൻ റെയിൽവെയുടെ ആദ്യത്തെ ശീതീകരിച്ച ലോക്കൽ ട്രെയിൻ നേടിയത് 40 കോടി രൂപയിലേറെ വരുമാനം. 2017 ഡിസംബർ 25നാണ് ട്രെയിൻ ഓടിത്തുടങ്ങിയത്. രണ്ടുവർഷം പിന്നിടുമ്പോഴാണ് ഈ നേട്ടം. ബോറിവിളിക്കും ചർച്ച്ഗേറ്റിനുമിടയിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. എസിക്കുപുറമെ സൗകര്യങ്ങളുടെകാര്യത്തിലും ഒരുപടി മുന്നിലാണ് ഈ തീവണ്ടി. ഓട്ടോമാറ്റിക്കായി വാതിൽ അടയുന്ന സംവിധാനം, തീപ്പിടുത്തത്തെ ചെറുക്കാനുള്ള ഉപകരണങ്ങൾ എന്നിവയും ട്രെയിനിൽ സജീകരിച്ചിട്ടുണ്ട്. നേരത്തെ, ചർച്ച്ഗേറ്റിനും...