121

Powered By Blogger

Thursday, 26 December 2019

വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപ

വിദേശ നിക്ഷേപകർ 2019 കലണ്ടർ വർഷത്തിൽ ഇതുവരെ രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപ. കൃത്യമായി പറഞ്ഞാൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ നിക്ഷേപിച്ചതുക 99,966 കോടി(14.2 ബില്യൺ ഡോളർ) രൂപയാണ്. ആറുവർഷത്തെ ഏറ്റവും ഉയർന്നതുകയാണിത്. നിക്ഷേപമേറെയും ലാർജ് ക്യാപ് വിഭാഗത്തിലെ മികച്ച ഓഹരികളിലായിരുന്നു. 2013 കലണ്ടർ വർഷത്തിലാണ് ഇതിൽകൂടുതൽ നിക്ഷേപമെത്തിയത്. 1,10,000 കോടി രൂപ. അതായത് 20.1 ബില്യൺ ഡോളർ. 2019 കലണ്ടർ വർഷത്തിലെ നാലാം പാദ(ഒക്ടോബർ-ഡിസംബർ)ത്തിലാണ് കൂടുതൽ നിക്ഷേപമെത്തിയത്. 43,781 കോടി രൂപ. ഇതിനമുമ്പത്തെ പാദ(ജൂലായ്-സെപ്റ്റംബർ)ത്തിൽ വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽനിന്ന് 22,463 കോടി രൂപ പിൻവലിക്കുകയാണ് ചെയ്തത്. ഇന്ത്യ, തയ് വാൻ, കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ ആറ് രാജ്യങ്ങളിൽ 24 ബില്യൺ ഡോളറാണ് നവംബർ അവസാനംവരെ വിദേശ നിക്ഷേപമായെത്തിയത്. 2018 ഇതേകാലയളവിലാകട്ടെ 16.7 ബില്യൺ ഡോളർ ഈ രാജ്യങ്ങളിൽനിന്ന് പുറത്തേയ്ക്ക് പോകുകയാണ് ചെയ്തത്. വിദേശ നിക്ഷേപകരുടെ സാന്നിധ്യം സൂചികകൾക്ക് കരുത്തേകി. ബിഎസ്ഇ സെൻസെക്സ് 15 ശതമാനമാണ് കുതിച്ചത്. നിഫ്റ്റി 50ലെ നേട്ടം 12 ശതമാനമാനവുമാണ്. വിദേശ നിക്ഷേപകരുടെയും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെയും കനത്ത നിക്ഷേപത്തെതുടർന്ന് 2017 കലണ്ടർവർഷത്തിൽ സെൻസെക്സ് 28 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റിയാകട്ടെ 29 ശതമാനവും. അന്ന് വിദേശ നിക്ഷേപകർ 51,252 കോടി രൂപയും മ്യൂച്വൽ ഫണ്ടുകൾ 1,20,000 കോടിയുമാണ് നിക്ഷേപം നടത്തിയത്. നടപ്പ് കലണ്ടർ വർഷത്തിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 52,850 കോടി രൂപയാണ് ഓഹരിയിൽ നിക്ഷേപിച്ചത്. സെൻസെക്സിലെയും നിഫ്റ്റിയിലെയും 13 ഓഹരികളിലായിരുന്നു പ്രധാനമായും നിക്ഷേപം. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളിൽ നിക്ഷേമെത്തിയതോടെ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഇവയുടെ ഓഹരി വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. 21 ശതമാനം മുതൽ 56 ശമതാനംവരെയാണ് ഈ കാലയളവിൽ ഈ കമ്പനികളുടെ ഓഹരികൾ നിക്ഷേപകന് നൽകിയ ആദായം. Foreign investors have invested Rs 1 lakh crore in the countrys stock market in 2019

from money rss http://bit.ly/2QnHrWy
via IFTTT